DEMAC - WPC & PVC Board
വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് ബോര്‍ഡിന് സ്വീകാര്യതയേറുന്നു
കരുത്തുറ്റതും ആകര്‍ഷകവും പരിസ്ഥിതി
സൗഹൃദവുമായ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടും സംശയിക്കാതെ
തിരഞ്ഞെടുക്കാവുന്ന ഒരു ഉല്‍പന്നമാണ് മൂന്ന്
ലെയറുകള്‍ ഉള്ള വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ്
ബോര്‍ഡ് (WPC).
കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ DEMAC ആണ്
0.62, 0.65, 0.72 g/cm3 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത
സാന്ദ്രതകളില്‍ ലഭ്യമായ ഈ നൂതന ഉല്‍പ്പന്നം
വിപണിയില്‍ എത്തിക്കുന്നത്. നനവ് തട്ടുകയോ
തീ പിടിക്കുകയോ ചിതലരിക്കുകയോ ഇല്ലെന്നതും
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കില്ലെന്നതും
ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകളെ
ദീര്‍ഘകാലം ഈടോടെ നിലനില്‍ക്കാന്‍
സഹായിക്കുന്നു.
പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ ഈ
ഉല്‍പ്പന്നത്തിന്‍റെ മധ്യപാളിയില്‍ മരപ്പൊടിയുടെ അംശം
കൂടുതലായതിനാല്‍ ബോര്‍ഡിന് കൂടുതല്‍ ദൃഢതയും
ഉറപ്പും ലഭിക്കുന്നതിനൊപ്പം സ്ക്രൂ ഹോള്‍ഡിങ്
കപ്പാസിറ്റിയും വര്‍ധിപ്പിക്കുന്നു. എക്സ്റ്റീരിയര്‍
ഇന്‍റീരിയര്‍ അപ്ലിക്കേഷനുകള്‍ക്ക് ഒരുപോലെ
അനുയോജ്യമായ ഇവയുടെ മുകളിലെയും
അടിഭാഗത്തെയും പാളികള്‍ കൂടുതല്‍ ദൃഢതയും
തിളക്കവും ഉള്ളതുമാണ്.
ഒരു തുള്ളി വെള്ളം പോലും അകത്തു കടക്കാത്ത
ഇവയ്ക്ക് അള്‍ട്രാവയലറ്റ് രശ്മികളെയും
പ്രതിരോധിക്കാനാകും.
പ്രകാശത്തില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം
നേടാന്‍ ശേഷിയുള്ള ഈ ഉല്‍പ്പന്നം കിച്ചനിലെയും
ശുചിമുറികളിലെയും ക്യാബിനറ്റുകള്‍ നിര്‍മ്മിക്കാന്‍
വളരെ അനുയോജ്യമാണ്.
വിഷരഹിതവും പൂര്‍ണമായും പുനരുപ
യോഗിക്കാവുന്നതുമായ ഇവ വിവിധ വര്‍ണ്ണങ്ങളില്‍
വിപണിയില്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : DEMAC ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്,
കിന്‍ഫ്ര ഐ ഐ ടി പാര്‍ക്ക്, കഞ്ചിക്കോട് ഈസ്റ്റ് പി ഒ,
പാലക്കാട്,
ഫോണ്‍ : 7736 409 777,
വെബ്സൈറ്റ് : www.demacmultiboard.com