Last Updated: September 26, 2025
അപാര്‍ ഇ ബീം വയര്‍ ഉപയോഗിക്കൂ, സുരക്ഷിതരാകൂ!.

അലൂമിനിയം - അലോയി കണ്ടക്ടര്‍ നിര്‍മ്മാണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമാണ് 1958- ല്‍ സ്ഥാപിതമായ അപാര്‍ (APAR) ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സ്പെഷലൈസ്ഡ് കേബിളുകളുടെയും വയറുകളുടെയും വൈവിധ്യമാര്‍ന്ന ശേഖരം നിര്‍മ്മിച്ച് ഇന്ത്യന്‍ വിപ ണിയില്‍ എത്തിക്കുന്ന ഇവര്‍, ട്രാന്‍സ്ഫോര്‍മര്‍ ഓയിലിന്‍റെ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഉത്പാദകര്‍ എന്ന സ്ഥാനവും കയ്യാളുന്നു്. 2018 മുതല്‍ കേരളത്തില്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ സജീവമായ അപാര്‍ ഇന്‍ഡസ്ട്രീസ് നിലവില്‍ നാല് ഭൂഖണ്ഡങ്ങളിലായി, ഇന്ത്യയടക്കം 140 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വരും തലമുറകള്‍ക്ക് ഹരിതാഭമായ ചുറ്റുപാടില്‍ സുരക്ഷിതമായി ജീവിക്കാന്‍ അവസരം ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ സുസ്ഥിരതയില്‍ ഊന്നിയ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം.

റീജിയണല്‍ മാനേജരായ ഷിബിന്‍ ജോസിന് കീഴില്‍ 2017 ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അപാര്‍ വയേഴ്സ്, പ്രവര്‍ത്തനം തുടങ്ങി കേവലം അഞ്ച് വര്‍ഷത്തിനകം നൂറ് കോടി വിറ്റുവരവ് നേടി കേരളത്തില്‍ തങ്ങളുടെ ശക്തമായ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. 2021 മുതല്‍ അപാറിന്‍റെ ഡിപ്പോയും കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

റിവേഴ്സ് മാര്‍ക്കറ്റിങ് സ്ട്രാറ്റജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് നിലവില്‍ കേരളത്തിലെ പതിനാല് ജില്ലകളിലും വിതരണക്കാരും ഡീലര്‍മാരുണ്ട്. അപാര്‍ അണുശക്തി, അണുശക്തി ഫയര്‍ പ്രൊട്ടക്റ്റ് എന്ന പേരില്‍ ഇലക്ട്രോണ്‍ ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് അപാര്‍ പുറത്തിറക്കുന്ന ഒറിജിനല്‍ ഇ- ബീം വയറിന് കേരളത്തില്‍ നാള്‍ക്ക് നാള്‍ സ്വീകാര്യത ഏറി വരികയാണ്. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊാണ് ഇ-ബീം വയര്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. 100% വരെ ഉയര്‍ന്ന വൈദ്യുത ചാലകക്ഷമത, തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള ശേഷി, ഹാലോജന്‍റെ അസാന്നിധ്യം, പുക വളരെ കുറച്ചു മാത്രം ഉല്‍പ്പാദിപ്പിക്കുന്നു എന്നിങ്ങനെ യുള്ള മികച്ച സവിശേഷതകള്‍ ഈ ഉല്‍പ്പന്നത്തിനുണ്ട്. ഈടും ഗുണമേന്മയും ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ വിധത്തില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നമാണിത് എന്നതും ശ്രദ്ധേയമാണ്. 120 ഡിഗ്രി വരെയുള്ള ചൂട് താങ്ങാന്‍ ശേഷിയുള്ള ഈ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നത്തിന് 70 വര്‍ഷത്തെ ഗ്യാരണ്ടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇ ബീം (Electron Beam) ടെക്നോളജി ഹൗസ് വയറിങ് മേഖലയില്‍ ആദ്യമായി പ്രയോജനപ്പെടുത്തിയത് APAR ആണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇ- ബീം സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് പരീക്ഷിച്ച് വിജയിച്ചത്. നിലവില്‍ കേരള വിപണിയില്‍ ലഭ്യമായ വയറുകളില്‍ നിന്നും തികച്ചും വിഭിന്നമാണ് APAR വയറുകള്‍. കമ്പനി തന്നെ മുന്‍കൈ എടുത്ത് ഒന്നര ലക്ഷത്തോളം ഇലക്ട്രീഷ്യന്‍മാരെ ഇ-ബീം സാങ്കേതിക വിദ്യ പരിശീലിപ്പിക്കുകയും, ഇതുപ യോഗിച്ചുാക്കുന്ന വയറിന്‍റെ ഉന്നത നിലവാരത്തെ പറ്റി അപാര്‍ ഇ ബീം വയര്‍ ഉപയോഗിക്കൂ, സുരക്ഷിതരാകൂ!. ബോധവല്‍ക്കരിക്കുകയും ചെയ്തതോടെ APAR ബ്രാന്‍ഡിന്‍റെ സ്വീകാര്യത ഏറിയിട്ടുണ്ട്. ഇ- ബീം വയറിന്‍റെ ആവശ്യകത ഏറിയതോടെ APAR കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 115 കോടി ടേണ്‍ ഓവര്‍ നേടിയെടുത്തു. ഇപ്പോള്‍ മറ്റു കമ്പനികളും ഇ-ബീം ടെക്നോളജി ഉപയോഗിച്ച് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അപാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബില്‍ഡിങ് നമ്പര്‍ 622/അ, വാര്‍ഡ് 3, ചുണങ്ങംവേലി, വാഴക്കുളം, എരുമത്തല പി ഒ, ആലുവ, എറണാകുളം- 683112.

Tel : +91 75609 58 002,

E-mail : info.cable@apar.com,

Website : www.apar.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
APAR Cables

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.