Project Specifications

തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായ നയങ്ങള്‍ പാലിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു വീടാണിത്. ഈ പ്ലോട്ടില്‍ ആദ്യമുണ്ടായിരുന്ന ഒരു രണ്ടുമുറി വീടിന്റെ സ്ട്രക്ച്ചര്‍ മാത്രം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടുപണിക്കാവശ്യമായ കല്ലും, മണ്ണും എല്ലാം വീടിന്റെ പരിസരത്തു തന്നെ ഉണ്ടായിരുന്നു. ഭിത്തികെട്ടാന്‍ ചെങ്കല്ലാണ് തെരഞ്ഞെടുത്തത്. അതും സമീപത്തു തന്നെ ഉണ്ടായിരുന്നു. കോണ്‍ക്രീറ്റ് ഒഴിവാക്കിക്കൊണ്ട് ചെങ്കല്ല് അടുക്കിക്കെട്ടാന്‍ കുമ്മായവും മണ്ണും യോജിപ്പിച്ചുള്ള ചാന്താണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഉമി, ശര്‍ക്കര, കടുക്ക, കുമ്മായം ഇവ ചേര്‍ന്നുള്ള മിശ്രിതമാണ്. റൂഫിങ്ങിന് ഗ്രൗണ്ട് ഫ്‌ളോറിന് ഫില്ലര്‍ സ്ലാബ് രീതിയും, ഫസ്റ്റ് ഫ്‌ളോറിന് ഓടുമാണ്. ഓട് പാകുന്നതിനു മുമ്പായി നിലവിലുണ്ടായിരുന്ന വീടിന്റെ മച്ചും, പഴയ മര ഉരുപ്പടികള്‍ വാങ്ങി അവയും ചേര്‍ത്ത് മച്ച് തീര്‍ത്തിരിക്കുന്നു. അതിനു മുകളില്‍ മണ്ണും, കുമ്മായവും, കരിങ്ങോട്ട മരത്തിന്റെ ഇലകളും നിരത്തി. ഇവയ്ക്ക് എല്ലാം മുകളിലാണ് ഓടിന്റെ മേല്‍ക്കൂര വരുന്നത്. പഴയ മര ഉരുപ്പടികളായ കഴുക്കോല്‍, പട്ടിക തുടങ്ങിയവയും വുഡന്‍ ഫ്‌ളോറിങ്ങിന്റെ മരവും, ഓടും എല്ലാം പുനരുപയോഗിച്ചിരിക്കുന്നവയാണ്. അടുക്കള ആധുനിക ശൈലിയില്‍ തുറന്ന നയത്തിലാണ്. സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയ്‌ലിനും മരമുപയോഗിച്ചു. വാക്‌വേയുടെ റെയ്‌ലിങ്ങിന് മുളയാണ്. ടോയ്‌ലറ്റിനു മാത്രമാണ് സിമന്റ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, ഗ്രീന്‍ ആര്‍ക്കിടെക്ചറിന്റെ തത്ത്വങ്ങള്‍ പാലിച്ചിട്ടുള്ള ഒരു വീട്.

Leave a Reply

Your email address will not be published. Required fields are marked *