ബഡ്ജറ്റിലൊതുങ്ങുന്ന ക്രിയാത്മക നിര്‍മ്മിതികളുമായി ക്യൂ ഇന്‍റീരിയേഴ്സ്

വീടോ, അപ്പാര്‍ട്മെന്‍റോ, ഓഫീസോ, വ്യവസായ വാണിജ്യ സ്ഥാപനമോ നിര്‍മ്മാണാവശ്യങ്ങള്‍ എന്തായാലും മേല്‍ത്തരം സാമഗ്രികള്‍ ഉപയോഗിച്ച് സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാന്‍ പര്യാപ്തമാണ് ക്യൂ ഇന്‍റീരിയേഴ്സിലെ ഡിസൈന്‍ ടീം.

പ്രതിഭാധനരായ ആര്‍ക്കിടെക്റ്റുകളുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി കൊച്ചിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണിത്.

ഫാള്‍സ് സീലിങ്, പെയിന്‍റിങ്, ബാത്റൂം റീമോഡലിങ്, ഫ്ളോറിങ്, വാള്‍ ടൈലിങ്, പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ മുതലായ അകത്തളാലങ്കാര വേലകള്‍; കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറിന്‍റെ നിര്‍മ്മാണം; വിവിധ ശൈലികളിലുള്ള മോഡുലാര്‍ കിച്ചനുകളുടെയും ആക്സസറികളുടേയും രൂപകല്‍പ്പനയും, സംസ്ഥാപനവും എന്നിങ്ങനെ ഏറ്റെടുക്കുന്ന പദ്ധതികളോരോന്നും ഊര്‍ജ്ജക്ഷമവും തികച്ചും ട്രെന്‍ഡിയുമായിട്ടാണിവര്‍ പൂര്‍ത്തീകരിക്കുന്നത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

തങ്ങളുടെ പദ്ധതികള്‍ക്ക് പൂര്‍ത്തീകരണത്തിനുശേഷം ആറുമാസത്തെ സൗജന്യ റീപ്ലേസ്മെന്‍റും സര്‍വീസ് വാറന്‍റിയും നല്‍കി വരുന്നുണ്ടിവര്‍. കേവലം 45 ദിവസത്തിനകം മുന്‍കൂട്ടി നിശ്ചയിച്ച ബജറ്റില്‍ നിന്ന് അല്‍പ്പം പോലും വ്യതിചലിക്കാതെ അകത്തളാലങ്കാര ജോലികള്‍ പൂര്‍ത്തീകരിക്കുന്നു എന്നതാണ് ക്യൂ ഇന്‍റീരിയേഴ്സിനെ ജനപ്രിയമാക്കുന്നത്.

ആവശ്യമുള്ള പക്ഷം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ലോണും ഇവര്‍ തരപ്പെടുത്തി കൊടുക്കാറുണ്ട്.

YOU MAY LIKE: ന്യൂട്രല്‍ തീം

ലുലു മാള്‍ കൊച്ചി, ലേക്ഷോര്‍ ഹോസ്പിറ്റല്‍, പി.എസ്. മിഷന്‍ ഹോസ്പിറ്റല്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലിസി ഹോസ്പിറ്റല്‍, പി.വി.എസ്. ഹോസ്പിറ്റല്‍, ലൂര്‍ദ് ഹോസ്പിറ്റല്‍, ബെസ്റ്റ് ബേക്കറി, ടാറ്റ സ്റ്റീല്‍സ്, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, സ്കൈലൈന്‍ ബില്‍ഡേഴ്സ്, ട്രിനിറ്റി ബില്‍ഡേഴ്സ്, ശോഭാ ഗ്രൂപ്പ്, എസ്.ബി.ഐ. കൊച്ചി, ഫെഡറല്‍ ബാങ്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, ഇഫ്താര്‍ ഹോട്ടല്‍സ്, സ്കെച്ച് ഇന്‍റീരിയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍, കൊട്ടാരം ഗ്രൂപ്പ്, ഒ.ഇ.എന്‍. ഇന്ത്യ, തക്കാരം, ശരവണഭവന്‍, താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍, ചോയ്സ് സ്കൂള്‍, ഗ്ലോബല്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ മുതലായവ ക്യൂ ഇന്‍റീരിയേഴ്സിന്‍റെ 500 ല്‍ പരം സംതൃപ്തരായ ഉപഭോക്താക്കളില്‍ ചിലരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്യൂ ഇന്‍റീരിയേഴ്സ്, കൊച്ചി ഫോണ്‍: 7293333033 Web: www.qinteriorsventures.com Email: qualityventures2000@gmail.com

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*