ചുരുങ്ങിയ സമയംകൊണ്ട് ഈടുറ്റ മേല്‍ക്കൂരകള്‍ നിര്‍മ്മിക്കാം

തുടര്‍പരിപാലനം ഒട്ടും ആവശ്യമില്ലാത്ത ആകര്‍ഷകമായ ഘടനയുള്ള മേല്‍ക്കൂരകളാണ് കോം ഗ്ലോബല്‍ പ്രോജക്റ്റ്സ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്.

സുബിന്‍ ജേക്കബ് മടുക്കക്കുഴി, കിഷോര്‍ സെബാസ്റ്റ്യന്‍, പയസ് ജോസഫ് എന്നീ സുഹൃത്തുക്കളാണ് റൂഫിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്‍റെ അമരത്തുള്ളത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

സ്പാന്‍ ടെക് (ആര്‍ച്ച് ട്രസ്സ് ലെസ് റൂഫിങ്), സണ്‍ടെക് (ടെന്‍സൈല്‍ മെമ്പറൈന്‍ സ്ട്രക്ചര്‍) എന്നീ സാങ്കേതിക വിദ്യകളാണ് മേല്‍ക്കൂര നിര്‍മ്മാണത്തില്‍ കോം ഗ്ലോബല്‍ പ്രോജക്റ്റ്സ് ഉപയോഗപ്പെടുത്തുന്നത്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ സ്പാന്‍ ടെക് ആര്‍ച്ച് ട്രസ്ലെസ് റൂഫിങ്ങിന് അടിസ്ഥാനം അമേരിക്കന്‍ സാങ്കേതിക വിദ്യയാണ്. സാധാരണ സ്റ്റീല്‍ ബില്‍ഡിങ്ങുകളുടെ പകുതി ചെലവില്‍ നിര്‍മ്മിക്കാനാകുന്ന ഇത്തരം കെട്ടിടങ്ങള്‍ക്ക് സ്ട്രക്ചേര്‍ഡ് ഫ്രയിമിങ് തട്ടുകളോ, ബോള്‍ട്ടുകളോ സ്ക്രൂവോ വേണ്ട.

10,000 മുതല്‍ 15,000 വരെ സ്ക്വയര്‍ഫീറ്റ് റൂഫ് പൂര്‍ത്തീകരിക്കാന്‍ കേവലം ഒരു ദിനം മതിയാകും. പരിപാലനം തീരെ ആവശ്യമില്ലാത്ത ഈ മേല്‍ക്കൂര 5 മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ യാതൊരുവിധ സെന്‍റര്‍ സപ്പോര്‍ട്ടും ഇല്ലാതെ നിലനില്‍ക്കും.

കൂറ്റന്‍ക്രയിനിന്‍റെ സഹായത്തോടെ നിലത്തുനിന്നും ഉയര്‍ത്തി നേരിട്ട് ഇന്‍റര്‍ലോക്ക് ചെയ്യുന്ന ഇവ ചോര്‍ച്ചയെ പൂര്‍ണ്ണമായും തടയും. ഒരിക്കല്‍ സ്ഥാപിച്ചാല്‍ 35 വര്‍ഷത്തേക്ക് അറ്റകുറ്റപണികള്‍ വേണ്ടി വരില്ല എന്നത് ശ്രദ്ധേയമാണ്.

YOU MAY LIKE: ന്യൂട്രല്‍ തീം

കുറഞ്ഞ അളവിലുള്ള മെറ്റല്‍ സ്ട്രക്ചര്‍ ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ തണല്‍ വിരിക്കാനാകുന്ന സണ്‍ടെക് ടെന്‍സൈല്‍ മെമ്പറൈന്‍ സ്ട്രക്ചര്‍ ഏതുതരം കെട്ടിടങ്ങള്‍ക്കും ഇണങ്ങും. ഇവ നിര്‍മ്മിക്കാന്‍ വേണ്ട മേല്‍ത്തരം പിവിസി, പിവിഡിഎഫ് കോട്ടഡ് ഫാബ്രിക് വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

കോര്‍ട്ട്യാര്‍ഡ്, ആട്രിയം, കാര്‍പോര്‍ച്ചുകള്‍, ബസ് ടെര്‍മിനലുകള്‍, സ്റ്റേഡിയം, ടെന്‍റുകള്‍ എന്നിവ സണ്‍ടെക് ടെന്‍സൈല്‍ മെമ്പറൈന്‍ സ്ട്രക്ചര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാം.

ഏതുതരം കാലാവസ്ഥയേയും പ്രതിരോധിക്കുന്ന ചില ഘടകങ്ങള്‍ ആണ് സണ്‍ടെക് ടെന്‍സൈല്‍ മെമ്പറൈന്‍ സ്ട്രക്ചറിനെ കെട്ടിട നിര്‍മ്മാണ രംഗത്തെ അനിവാര്യ ഘടകമാക്കി മാറ്റുന്നത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

തലയോലപ്പറമ്പില്‍ അത്യാധുനിക സൗകര്യങ്ങളോടെ 24000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കിയിരിക്കുന്ന ഫാക്ടറിയിലാണ് റൂഫിങ്ങിനാവശ്യമായ പ്രീ എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്.

2020 ഓടെ മേല്‍ക്കൂര നിര്‍മ്മാണ രംഗത്ത് രാജ്യത്ത് ഒന്നാമത്തെത്തുക എന്നതാണ് വിവിധ വിഭാഗങ്ങളിലായി 200 ഓളം ജീവനക്കാരുള്ള കമ്പനിയുടെ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്പാന്‍ടെക്, സണ്‍ടെക്, കൊച്ചി ഫോണ്‍: 8086999000, 9846999000, 9645999000

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*