Project Specifications

രാമന്റെ വീട് ജയയുടെയും’. ഇത് ഈ വീടിന്റെ പേരു തന്നെയാണ്. പ്ലോട്ടില്‍ നിലവിലുണ്ടായിരുന്ന പഴയ വീടു പൊളിച്ച്, പഴയ വീടിന്റെ മരഉരുപ്പടികളെല്ലാം പുനരുപയോഗിച്ചു കൊണ്ട് അവിടെത്തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഒരു വീടാണിത്. വരാന്തയിലെ തൂണുകളും പഴയ വീടിന്റെ തന്നെ. പോളിഷ് ചെയ്ത് ഒന്നു മിനുക്കിയെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പൂര്‍ണ്ണമായും കോസ്റ്റ് ഫോര്‍ഡിന്റെ നിര്‍മ്മാണസങ്കേതങ്ങള്‍ പിന്തുടര്‍ന്നാണ് വീടിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. ചുറ്റുവരാന്തയും പൂമുഖവും മറ്റുമായി പരമ്പരാഗതശൈലി പിന്തുടരുന്ന ഈ വീടിന്റെ റൂഫിലും ട്രസ് വര്‍ക്ക് ചെയ്ത്, മച്ച് നല്‍കി അത് ഉപയോഗയോഗ്യമാക്കിയിരിക്കുന്നു.

Comments are closed.