
ജെഎസ്എല്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡിന്റെ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡാണ് ആര്‍ക്ക്. 1970ല്‍ ഒ.പി. ജിന്‍ഡാല്‍ സ്ഥാപിച്ച ജെഎസ്എല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണിത്.
ലോകത്തെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സംരംഭകരിലൊരാളാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍.
ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള തികച്ചും സസ്റ്റെയിനബിളായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉത്പന്നങ്ങളാണ് ആര്‍ക്ക് എന്ന വിപണി നാമത്തില്‍ 2003 മുതല്‍ ഈ സ്ഥാപനം വിപണിയിലെത്തിച്ചു വരുന്നത്.
ALSO READ: അടുപ്പും ചിമ്മിനിയും
സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ അനന്തമായ ഡിസൈന്‍ സാധ്യതകളാണ് ആര്‍ക്ക് വെളിവാക്കുന്നത്. ഇതിന് ഉദാഹരണമാണ് ഡല്‍ഹിയിലേയും മുബൈയിലേയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബസ് ഷെല്‍ട്ടറുകളും, ഇന്ത്യന്‍ റെയില്‍വേയ്ക്കും, മെട്രോ റെയിലിനും വേണ്ടി സ്റ്റീലില്‍ സൃഷ്ടിച്ച വിവിധ നിര്‍മ്മിതികളും.

ഹരിയാനയിലെ ഫാക്ടറിയിലാണ് ആര്‍ക്ക് ബ്രാന്‍ഡിലുള്ള ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രസോയി മോഡുലാര്‍ കിച്ചനാണ് ഇവ കേരള വിപണിയിലെത്തിക്കുന്നത്.
ALSO READ: മോഡുലാര്‍ കിച്ചനൊരുക്കാം, ബ്രാന്‍ഡുകള്‍ക്കൊപ്പം
ഒട്ടും സുഷിരങ്ങളില്ലാതെ ഫുഡ് ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇവ എളുപ്പം വൃത്തിയാക്കാനുമാകും. ചിതലരിക്കാത്ത, പൂപ്പല്‍ പിടിക്കാത്ത, തുരുമ്പിക്കാത്ത സ്റ്റീല്‍ കിച്ചനുകള്‍ക്ക് ഏതു കാലാവസ്ഥയേയും അതിജീവിക്കാനാകുമെന്നതും മേന്മയാണ്.
ഈടുറ്റതും, എളുപ്പം സംസ്ഥാപിക്കാവുന്നതുമായ ഇവ അങ്ങേയറ്റം ആരോഗ്യകരവുമാണ്. സമയനിഷ്ഠയോടെയുള്ള സംസ്ഥാപനത്തിനും മികച്ച വില്‍പ്പനാനന്തര സേവനത്തിനുമൊപ്പം 10 വര്‍ഷത്തെ സൗജന്യസേവനവും ഇവയ്ക്ക് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്.
ALSO READ: ട്രോപ്പിക്കല്‍ ഹൗസ്
മികച്ച നിലവാരവും പ്രവര്‍ത്തനക്ഷമതയുമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചനുകള്‍ വിവിധ നിറങ്ങളിലും ഫിനിഷുകളിലുമാണ് ഈ സ്ഥാപനം വിപണിയിലെത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രസോയി കിച്ചന് & അപ്ലയന്‍സസ്, മരിയന്‍ ടവര്‍, പറക്കോട്ട് ലെയിന്‍, പാട്ടുരായ്ക്കല്‍, തൃശൂര്‍-22. ഫോണ്‍: 0487 2322913, 9847516616. Email: rasoikitchens@gmail.com
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Be the first to comment