കാലത്തിന്‍റെ വീണ്ടെടുപ്പ്

നവീകരണം കഴിഞ്ഞപ്പോള്‍ വീടിന് ഒരു കന്‍റംപ്രറി ലുക്ക് കൈവന്നു

ഏതാണ്ട് 85 വര്‍ഷം പഴക്കമുള്ളൊരു ഒറ്റ നില കോണ്‍ക്രീറ്റ് വീട്, അസൗകര്യങ്ങള്‍ ഏറി വന്നപ്പോള്‍ പൊളിച്ചുകളഞ്ഞ് പുതിയതൊന്നു തീര്‍ക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം നിശ്ചയിച്ചത്.

എന്നാല്‍ പെട്ടെന്നുണ്ടായ ഒരു വീണ്ടുവിചാരം ബന്ധു കൂടിയായ ആര്‍ക്കിടെക്റ്റിനെ കണ്ട് ഒന്നു അഭിപ്രായം ചോദിക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചു.

ആര്‍ക്കിടെക്റ്റ് രാജ്വിന്‍ ചാണ്ടി (രാജ്വിന്‍ ചാണ്ടി ആര്‍ക്കിടെക്ച്യൂറ (ആര്‍.സി.എ.).

അങ്ങനെ ആര്‍ക്കിടെക്റ്റ് രാജ്വിന്‍ ചാണ്ടിയും (രാജ്വിന്‍ ചാണ്ടി ആര്‍ക്കിടെക്ച്യൂറ (ആര്‍.സി.എ.), കോട്ടയം) വീട്ടുകാരും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ ഉണ്ടായ തീരുമാനത്തിന്‍റെ അനന്തരഫലമാണ് ബിജുവിന്‍റെ ഈ വീട്.

റെനവേഷനു മുമ്പ്

ഉയരക്കുറവ്, വെളിച്ചക്കുറവ്, ഇടുങ്ങിയ മുറികള്‍ ഇവയെല്ലാം ചേര്‍ന്ന് തീര്‍ക്കുന്ന പലവിധ അസൗകര്യങ്ങള്‍ വീടിനുണ്ടായിരുന്നു.

RELATED READING: ലാളിത്യം, അന്തസ്

3 കിടപ്പുമുറികള്‍, ഉയരം കുറഞ്ഞ സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, സ്റ്റോര്‍റൂം, തട്ടിന്‍പുറം, ഇടനാഴി, മുന്നില്‍ തന്നെ കാര്‍പോര്‍ച്ച് എന്നിങ്ങനെയായിരുന്നു വീടിന്‍റെ രൂപരേഖ.

റെനവേഷനു ശേഷം

നവീകരണം ആരംഭിച്ചപ്പോള്‍ വീടിന്‍റെ മുഖച്ഛായ മാറി. ജനലുകള്‍ ബോക്സുകളാകുന്ന സണ്‍ഷേഡിനുള്ളിലായി. വെണ്‍മനിറഞ്ഞ ചുമരുകളില്‍ ഗ്രൂവ് വര്‍ക്കുകള്‍ ഇടംപിടിച്ചു.

ഓടിട്ട മേല്‍ക്കൂര പൂര്‍ണ്ണമായും മാറ്റിയതോടെ മൊത്തത്തില്‍ പുറംകാഴ്ച ആകെ മാറി; വീടിനൊരു കന്‍റംപ്രറി ലുക്ക് കൈവന്നു. പുതിയ മേല്‍ക്കൂര വന്നതോടെ ഉയരക്കുറവ് പരിഹരിക്കപ്പെട്ടു.

പുറത്തെ ഈ മാറ്റം അതിന്‍റെ ഇരട്ടിയായി അകത്തും പ്രാവര്‍ത്തികമാക്കി. വെളിച്ചക്കുറവിനു പരിഹാരമായി ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ചായിരുന്നു. അവ വേര്‍തിരിച്ചു. കിടപ്പുമുറികള്‍ അഞ്ചെണ്ണം ആയി മാറി.

ഡൈനിങ്ങിന്‍റെ ഭാഗമായി പുറത്തോട്ടു തള്ളി നിന്ന ഭാഗത്തെ വരാന്തയാക്കി മാറ്റി. പഴയ കിച്ചന്‍, ഡൈനിങ് ഏരിയയായി. സ്റ്റോര്‍റൂം കോര്‍ട്ട്യാര്‍ഡായി. ഫോയര്‍ ഏരിയ സ്റ്റെയര്‍കേസായി.

വിശാലമായ മച്ചിനെ ഒരു മുറിയാക്കി പരിവര്‍ത്തിപ്പിച്ചു. ഇതൊരു ഹോം തീയേറ്റര്‍ കം ബെഡാണിപ്പോള്‍.

ചെറിയ ബെഡ്റൂമും പാസേജു കൂടിച്ചേര്‍ത്ത് വിശാലമാക്കി. ടോയ്ലറ്റ്, ഡ്രസിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ടിപ്പോള്‍. കിച്ചന്‍ പുതുതായി മോഡുലാര്‍ രീതിയില്‍ കൂട്ടിച്ചേര്‍ത്തു.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

കിടപ്പുമുറികള്‍ക്ക് എല്ലാം ഡ്രസിങ് ഏരിയ കം ടോയ്ലറ്റ് (വാക്ക് ഇന്‍ വാഡ്രോബ്) നല്‍കി. ബാത്റൂമുകളില്‍ റൂഫിലെ ഓപ്പണിങ് വഴി നാച്വറല്‍ ലൈറ്റ് എത്തിച്ചു.

ടോയ്ലറ്റിന്‍റെ ചുമരുകള്‍ക്ക് ഫ്രോസ്റ്റഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇവിടെയെത്തുന്ന വെളിച്ചം കിടപ്പുമുറിയേയും പ്രകാശമാനമാക്കുന്നു.

RELATED READING: അവധിക്കാല വസതി

കുട്ടികളുടെ മുറിയില്‍ ഡ്രസിങ് ഏരിയയുടെ ചുമരുകള്‍ക്ക് ഫ്രോസ്റ്റഡ് ഗ്ലാസാണ്. ഇതുവഴി സമീപമുള്ള കോര്‍ട്ട്യാര്‍ഡിലെ നാച്വറല്‍ ലൈറ്റിനെ മുറിക്കുള്ളില്‍ എത്തിച്ചിരിക്കുന്നു; സ്വകാര്യതയ്ക്ക് തടസം വരാതെ തന്നെ.

എല്ലാ മുറികളിലും ക്രോസ് വെന്‍റിലേഷനു സ്ഥാനമുണ്ട്. ഇന്‍റീരിയര്‍ ഒരുക്കിയപ്പോള്‍ പണ്ടുകാലത്തെ തടിയുടെ മച്ച് നിലനിര്‍ത്തി. ഡൈനിങ്ങിന്‍റെ സീലിങ് ഇത്തരത്തില്‍ നിലനിര്‍ത്തിയതാണ്.

ഇന്‍റീരിയര്‍ ഡെക്കറേഷന്‍ പരമാവധി ഒഴിവാക്കി; ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങിന്‍റെ സ്വാഭാവികതയില്‍ നിന്ന് ഉടലെടുത്ത ഭംഗിയാണ് ഇന്‍റീരിയറിന്. ലൈറ്റ് ഫിറ്റിങ്ങുകള്‍ എല്ലാം ആകര്‍ഷകമാണ്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

വുഡന്‍ ബ്രൗണ്‍, വൈറ്റ് കളര്‍, വെളിച്ചം എന്നീ മൂന്നു ഘടകങ്ങളാണ് ഇന്‍റീരിയറിന്‍റെ ആകര്‍ഷണം. ഭാരപ്പെട്ട ഡിസൈന്‍ എലമെന്‍റുകള്‍ ഒന്നുമില്ല. പുതുതായി തീര്‍ത്ത സ്റ്റെയര്‍കേസ് ഏരിയയുടെ ഭാഗവും വെന്‍റിലേഷനുകളാല്‍ സമൃദ്ധമാണ്.

പുറത്തുനിന്നും നിരന്തരം ഒഴുകിയെത്തുന്ന കാറ്റ് ഈ വെന്‍റിലേഷനുകളില്‍ കൂടി ഉള്ളിലെത്തി വീടിനുള്ളില്‍ താപക്രമീകരണം സാധ്യമാക്കുന്നുണ്ട്. വീട് ഇത്രയൊക്കെ നവീകരിച്ചു എങ്കിലും സ്ക്വയര്‍ ഫീറ്റിന് വ്യത്യാസമൊന്നും വന്നിട്ടില്ല.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

വീടിനെ അടിമുടി മാറ്റുകയും എല്ലാ സൗകര്യങ്ങളും പുതുതായി നല്‍കുകയും ചെയ്തിട്ടുണ്ട്. പൊളിച്ചു കളയാതെ പഴയ കാലത്തിന്‍റെ വീണ്ടെടുപ്പാകാം എന്ന തീരുമാനം ഉചിതമായെന്ന് ഇപ്പോള്‍ വീട്ടുകാര്‍ക്കും തോന്നുന്നു.

പുതിയൊരു വീടു പണിയുകയായിരുന്നുവെങ്കില്‍ ഒരു കോടിയോ, ഒന്നരക്കോടിയോ ആകുമായിരുന്നത് നവീകരണത്തിലൂടെ അന്‍പത്തിയഞ്ചു ലക്ഷത്തിന് എല്ലാവിധ പണികളും തീര്‍ക്കാനായി എന്നത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

Project Highlights

  • Architect: Ar. Rajwin Chandy (Rajwin Chandy Architektura [RCA], Kottayam)
  • Project Type: Residential house
  • Owner: George
  • Location: Kothamangalam
  • Area: 4000 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*