റിഥ്വി ബ്രാന്‍ഡുമായി വര്‍ണ്ണ ഡിസൈനേഴ്സ്

കൊച്ചി ആസ്ഥാനമായ വര്‍ണ്ണ ഡിസൈനേഴ്സ് 1991 മുതല്‍ അകത്തളാലങ്കാര രംഗത്ത് സജീവമാണ്.

അതിനൂതനമായ സാങ്കേതിക വിദ്യയും മേല്‍ത്തരം സാമഗ്രികളും ഉപയോഗിച്ച് അങ്ങേയറ്റം സുന്ദരവും ആരോഗ്യകരവുമായാണ് ഇവിടുത്തെ ഡിസൈന്‍ ടീം ഓരോ അകത്തളവും അലങ്കരിക്കുന്നത്.

ഉപഭോക്താക്കളുടെ ബഡ്ജറ്റിനും അഭിരുചിക്കുമൊത്ത് തികച്ചും ആകര്‍ഷകമായ രീതിയില്‍ വീടുകള്‍, വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാന്‍ സുസജ്ജരാണ് ഈ സ്ഥാപനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

YOU MAY LIKE: മായാജാലക ഭംഗി

ഓരോ ഉപഭോക്താവിന്‍റേയും വ്യക്തിഗത താത്പര്യങ്ങളും ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കാനായി വ്യക്തിഗത കണ്‍സള്‍ട്ടന്‍റിന്‍റെ സേവനം നല്‍കുന്നു എന്നതും ഈ സ്ഥാപനത്തിന്‍റെ സവിശേഷതയാണ്.

തികച്ചും ടേണ്‍കീ ആയി പൂര്‍ത്തീകരിക്കുന്ന നിര്‍മ്മാണ ജോലികള്‍ക്കു പുറമേ റിഥ്വി എന്ന വിപണി നാമത്തില്‍ കേരളത്തിലുടനീളം മോഡുലാര്‍ കിച്ചനുകള്‍, വാഡ്രോബുകള്‍ എന്നിവ കസ്റ്റമൈസ്ഡായി നിര്‍മ്മിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുമുണ്ട് ഈ സ്ഥാപനം.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ അങ്ങേയറ്റം ഉപഭോക്തൃ സൗഹൃദമായാണ് വര്‍ണ്ണ ഡിസൈനേഴ്സ് ഓരോ ഇടവും അണിയിച്ചൊരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ണ്ണ ഡിസൈനേഴ്സ്, ജിന്‍സ് സ്ക്വയര്‍, മൂന്നാം നില, ഹംസക്കുഞ്ഞ് ലെയിന്‍, എസ്.ആര്‍.എം. റോഡ്, എറണാകുളം നോര്‍ത്ത്-682018. ഫോണ്‍: 9746083055, 9605303767

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*