Project Specifications

റഞ്ഞ ബഡ്ജറ്റുള്ള വീടുകള്‍ എന്നാല്‍ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടോ, ഗുണ നില വാരത്തില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടോ പണിയുന്ന തട്ടിക്കൂട്ടു വീടുകള്‍ ആകണമെന്നില്ല. ഏതൊരു സാധാരണക്കാരനും, താഴ്ന്ന വരുമാനക്കാരനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തന്നെയാണ് ആഗ്രഹിക്കുക. സാമൂഹികസ്ഥിതി പുരോഗമിക്കുന്നതിനനുസരിച്ച് എല്ലാ മനു ഷ്യരും ജീവിതശൈലിയിലും ഭവനനിര്‍മ്മാണത്തിലും സമത്വം കൈവരിക്കുന്നതിന്റെ സൂചനകളാണ് കേരളത്തില്‍ കാണുന്നത്. ഇതിന് മാതൃകയായി ചൂണ്ടിക്കാട്ടാവുന്ന കടലോര മേഖലയായ പശ്ചിമകൊച്ചി, ചെല്ലാനം ഹാര്‍ബറിന്റെ പരിസരത്തുള്ള ഏതാനും വീടുകളുടെ ചുവടുപിടിച്ച് ഗൃഹനിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പുരോഗതിയും മാറ്റങ്ങളും മാറിയ ചിന്താഗതിയും വിശദീകരിക്കാന്‍ സാധിക്കും. ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ എവിടെയും വേലികെട്ടി നിര്‍ത്തപ്പെട്ടിട്ടില്ല തന്നെ.പണ്ടുണ്ടായിരുന്ന ചാണകം മെഴുകിയ, ഓലമേഞ്ഞ കുടിലുകള്‍ അപ്രത്യക്ഷമായി ക്കഴിഞ്ഞിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന അടിത്തറ, കടല്‍വെള്ളം കെട്ടിക്കിടക്കുന്ന മുറ്റം തുടങ്ങിയ അടിസ്ഥാന നിര്‍മ്മാണപ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടുകൊണ്ടുള്ള വീടുകളാണ് എല്ലായിടത്തും ഇപ്പോഴുള്ളത്. പുതുതായി നിര്‍മ്മിച്ചിട്ടുള്ള വീടുകളുടെ എല്ലാം അടിത്തറ ഏറെ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു; വെള്ളം കയറുന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. തീരദേശ മേഖലയിലെ ഭവനനിര്‍മ്മാണത്തിന് രണ്ടരലക്ഷം രൂപയാണ് ഓരോ വീട്ടുടമയ്ക്കും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. ഈ പണം കൊണ്ട് വീടു നിര്‍മ്മിച്ചശേഷം ബാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കയ്യിലുള്ള പണത്തിനനുസരിച്ച് സാവധാനം വളര്‍ന്ന വീടുകള്‍. ഫ്‌ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകളും, ഭിത്തിയില്‍ ബഹുവര്‍ണ്ണ പെയിന്റുകളും, അടച്ചുറപ്പുള്ള വാതിലുകളും, ജനാലകളും ഒക്കെയാണ് ഉപയോഗിച്ചിട്ടുള്ളത്. ചുരുങ്ങിയത് ഒരു സെമി മോഡുലാര്‍ അടുക്കളയെങ്കിലുമുണ്ട് മിക്ക വീടുകളിലും. വേണ്ടത്ര സ്റ്റോറേജ് കബോര്‍ഡുകളും, മുറ്റത്തിന് ചുറ്റുമതിലും, ഗേറ്റും, സൗകര്യങ്ങളെല്ലാമുണ്ട്. മിക്കവീടുകളിലും ഉപയോഗിച്ചിട്ടുള്ളത് നല്ല ഗുണനിലവാരമുള്ള നിര്‍മ്മാണസാമഗ്രികളും ഫിറ്റിങ്ങുകളുമാണ്. നഗര-ഗ്രാമപ്രദേശങ്ങളുടെ അതിരുകള്‍ ഇല്ലാതായതോടെ, നഗരങ്ങളില്‍ മാത്രം വില്‍പ്പന പരിമിതപ്പെടുത്തിയിരുന്ന പല ഉല്‍പ്പന്നങ്ങളും കമ്പനികളും ഇത്തരം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഷോറൂമുകളും ഔട്ട്‌ലെറ്റുകളും തുറന്നിരിക്കുന്നത് വര്‍ദ്ധിക്കുന്ന ആവശ്യകതയുടെ ഒരു സൂചനയാണ്.

ഒരു ചെറിയ സിറ്റൗട്ട്, സാമാന്യം വലിയ ഒരു ഹാളിനെ ലിവിങ്, ഡൈനിങ് ഏരിയകളായി വേര്‍തിരിച്ചത്, അടുക്കള, രണ്ടു കിടപ്പുമുറികള്‍ ഇത്രയുമാണ് ഒരു സെന്റിലും, രണ്ടു സെന്റിലും, രണ്ടര സെന്റിലും, മറ്റുമുള്ള വീടുകളിലെ അടിസ്ഥാന അകത്തള സൗകര്യങ്ങള്‍. ഒരു ബാത്‌റൂം അകത്തെങ്കില്‍ മറ്റൊന്ന് വീടിനുപുറത്താണ് മിക്കയിടത്തും. പ്ലോട്ടിന്റെ വിസ്തൃതിയനുസരിച്ച് ഒറ്റനില വീടുകളും, രണ്ടുനില വീടുകളും ഇവിടെ കാണാം. അത്യാവശ്യങ്ങളോട് ആരും വിട്ടുവീഴ്ച ചെയ്തിട്ടില്ല. കാരണം വീടിന്റെ നിലവാരം ഒരുവന്റെ സാമൂഹ്യ ജീവിതനിലവാരത്തെ ഉയര്‍ത്തുകയോ, മെച്ചപ്പെടുത്തുകയോ, അടയാളപ്പെടുത്തുകയോ ചെയ്യുന്നുണ്ട് എന്നത് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു.

വളരുന്ന വീടുകള്‍ എന്നുള്ള സങ്കല്പമാണ് ഇവിടെ കാണാനാവുന്നത്. പരമാവധി കടബാധ്യതകള്‍ ഒഴിവാക്കിക്കൊണ്ട് 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ ബഡ്ജറ്റില്‍, കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു മാത്രം പൂര്‍ണ്ണമായും പണിതീര്‍ത്തിരിക്കുന്ന വീടുകള്‍ ആണ് മിക്കതും. ചുരുങ്ങിയ ബഡ്ജറ്റില്‍ നിര്‍മ്മാണം ആരംഭിക്കുന്നു; പിന്നീട് സാമ്പത്തിക സ്ഥിതി അനുസരിച്ചും കുടുംബം വലുതാവു ന്നതിനനുസരിച്ചും വീടിനെ വലുതാക്കിയിരിക്കുന്നു.

പീറ്റര്‍ പൊള്ളയിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, നെല്‍സന്റെ 1200 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും, ഔസേപ്പച്ചന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, വിന്‍സെന്റിന്റെ 1100 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, രാജു തൈയ്യിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും എല്ലാം നമുക്ക് തരുന്ന സന്ദേശം സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ വികാസത്തെക്കുറിച്ചുള്ളതാണ്. കൃത്യമായ പ്ലാനിങ്ങും, ഗുണനിലവാരത്തിലൂന്നിയ നിര്‍മ്മാണവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സഹായം ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതാണ്. ആവശ്യത്തി നൊത്ത്, വരുമാനത്തിനൊത്ത് വികസിക്കുന്ന വീടുകള്‍. വളരുന്ന വീടുകളും, പുരോഗമിക്കുന്ന സാമൂഹ്യാവസ്ഥയും, സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ പ്രാധാന്യം ഉറപ്പാക്കുക കൂടിയാണ്.
പീറ്റര്‍ പൊള്ളയിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, നെല്‍സന്റെ 1200 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും, ഔസേപ്പച്ചന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, വിന്‍സെന്റിന്റെ 1100 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, രാജു തൈയ്യിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും എല്ലാം നമുക്ക് തരുന്ന സന്ദേശം സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ വികാസത്തെക്കുറിച്ചുള്ളതാണ്. കൃത്യമായ പ്ലാനിങ്ങും, ഗുണനിലവാരത്തിലൂന്നിയ നിര്‍മ്മാണവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സഹായം ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതാണ്. ആവശ്യ ത്തിനൊത്ത്, വരുമാനത്തിനൊത്ത് വികസിക്കുന്ന വീടുകള്‍. വളരുന്ന വീടുകളും, പുരോഗമിക്കുന്ന സാമൂഹ്യാവസ്ഥയും, സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ പ്രാധാന്യം ഉറപ്പാക്കുക കൂടിയാണ്.

പീറ്റര്‍ പൊള്ളയിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, നെല്‍സന്റെ 1200 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, ഔസേപ്പച്ചന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, വിന്‍സെന്റിന്റെ 1100 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും, രാജു തൈയ്യിലിന്റെ 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടും എല്ലാം നമുക്ക് തരുന്ന സന്ദേശം സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ വികാസത്തെക്കുറിച്ചുള്ളതാണ്. കൃത്യമായ പ്ലാനിങ്ങും, ഗുണനിലവാരത്തിലൂന്നിയ നിര്‍മ്മാണവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സഹായം ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതാണ്. ആവശ്യത്തിനൊത്ത്, വരുമാനത്തിനൊത്ത് വികസിക്കുന്ന വീടുകള്‍. വളരുന്ന വീടുകളും, പുരോഗമിക്കുന്ന സാമൂഹ്യാവസ്ഥയും, സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ പ്രാധാന്യം ഉറപ്പാക്കുക കൂടിയാണ്.

Comments are closed.