Last Updated: October 04, 2022
Renovation / October 04, 2022
കാലത്തിനൊത്ത് മാറിയ വീട്
വിശാലതയും സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്തു കൊണ്ട് കാലത്തിനനുസരിച്ച്, പുതുക്കിയ വീട്

രൂപത്തിലും ഭാവത്തിലും സൗകര്യങ്ങളിലുമെല്ലാം കാലത്തിനു ചേര്‍ന്ന മാറ്റങ്ങള്‍ സ്വീകരിച്ചു കൊണ്ട്, നവീകരിച്ച ഈ വീട് കണ്ണൂര്‍ ജില്ലയിലെ താണയിലാണ്. മോഡേണ്‍ ശൈലിക്ക് ചേര്‍ന്ന എലമെന്‍റുകളും വിശാലമായ സ്പേസുകളും നിലവാരമുള്ള ഫര്‍ണിഷിങ്ങുമെല്ലാം ചേരുന്ന ഈ നിര്‍മ്മിതി 12 സെന്‍റ് സ്ഥലത്ത് 3600 സ്ക്വയര്‍ഫീറ്റിലാണ് പണിതിരിക്കുന്നത്. മന്‍സൂറിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള വീട് രൂപകല്‍പ്പനന്യൂട്രല്‍ കളര്‍ കോമ്പിനേഷനിലുള്ള ഫര്‍ണിച്ചര്‍ കസ്റ്റമൈസേഷനാണ് ഇവിടെ ഒരുക്കിയത്. ബെയ്ജ് - ബ്ലൂ കോമ്പിനേഷനിലുള്ള കുഷ്യന്‍ ഇരിപ്പിടങ്ങള്‍, ഇതോടു ചേര്‍ന്നു പോകുന്ന റഗ്, മാര്‍ബിള്‍ ടോപ്പ് ടീപ്പോയ്, ആകര്‍ഷകമായ ഫ്ളോറല്‍ ത്രോ പില്ലോകള്‍, മെറ്റല്‍ ഫ്രെയിമില്‍ ചെയ്ത മിറര്‍, ഷോ ഷെല്‍ഫ് എന്നിവ ഒരുക്കി. ജിപ്സത്തിനൊപ്പം വെനീര്‍ കോമ്പിനേഷന്‍ നല്‍കിയാണ് സീലിങ് വര്‍ക്ക് ആകര്‍ഷകമാക്കിയത്. ലിവിങ് - ഡൈനിങ് ഏരിയകള്‍ക്കിടയില്‍ പ്ലൈവുഡ് കൊണ്ടൊരുക്കിയ അഴിക്കളാണ് സെമി പാര്‍ട്ടീഷനായി വരുന്നത്.

ചെയ്തിരിക്കുന്നത്, മുഹമ്മദ് നജൂബ് എം (മോറിസ് ഇന്‍ഡിസൈന്‍ സ്റ്റുഡിയോ, കണ്ണൂര്‍) ആണ്. കെട്ടിലും മട്ടിലും ഏറെ മാറിയാണ് ഈ വീട് പുതുക്കിയെടുത്തത്. സ്പേസുകള്‍ ഓരോന്നും മാറിയതിനൊപ്പം, പുതിയൊരു നില തന്നെ കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് ഫ്ളോറിലെ രണ്ടു കിടപ്പുമുറികള്‍ ഒഴികെയുള്ള എല്ലാ സ്പേസുകളും മാറ്റങ്ങള്‍ വരുത്തി, പുനര്‍ രൂപകല്‍പ്പന ചെയ്തു. ഗ്രൗണ്ട് ഫ്ളോറിലെ നിലവിലുള്ള രണ്ട് ബെഡ്റൂമുകള്‍ക്ക് പുറമേ, മൂന്ന് ബെഡ്റൂമുകള്‍ കൂടി ഫസ്റ്റ് ഫ്ളോറില്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ,ലോണ്‍ട്രി ഏരിയ, ഹോം തിയേറ്റര്‍, ലൈബ്രറി ഏരിയ, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, അറ്റാച്ച്ഡ് ടോയ്ലറ്റുകള്‍ എന്നിവയാണ് ഏരിയകള്‍. മോഡേണ്‍ എലമെന്‍റുകളാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, ടഫന്‍ഡ് ഗ്ലാസ്, ജി. ഐ എന്നിവയാണ് മുഖപ്പില്‍ വരുന്നത്. ബെയ്ജ് പോലെയുള്ള പേസ്റ്റല്‍ നിറങ്ങളും വുഡന്‍ എലമെന്‍റുകളുടെ സാന്നിധ്യവുമാണ് ഇന്‍റീരിയറില്‍ നിലവാരമുള്ള മനോഹാരിത കൊണ്ടുവരുന്നത്. ടീക്ക് വുഡും ഇരുള്‍ വുഡുമാണ് തടിപ്പണികള്‍ക്ക് തെരഞ്ഞെടുത്തത്. പ്ലൈവുഡ് - വെനീര്‍ കോമ്പിനേഷനാണ് വാഡ്രോബുകള്‍, കിച്ചന്‍ ക്യാബിനറ്റുകള്‍ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്യാനായി ഉപയോഗിച്ചത്.

ഗ്രൗണ്ട് ഫ്ളോറിലെ പഴയ ബെഡ്റൂമുകളില്‍ നേരത്തെയുള്ള ഫര്‍ണിച്ചര്‍ തന്നെ പോളിഷ് ചെയ്ത് ക്രമീകരിക്കുകയായിരുന്നു. ജിപ്സത്തിനൊപ്പം വെനീറിന്‍റെ സാന്നിധ്യവും ചിലയിടങ്ങളിലെ സീലിങ് വര്‍ക്കുകള്‍ക്ക് ഉപയോഗിച്ചു. ഇറ്റാലിയന്‍ മാര്‍ബിളും വിട്രിഫൈഡ് ടൈലുമാണ് പൊതുവെയുള്ള ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തത്. ഫര്‍ണിഷിങ്ങിലും പേസ്റ്റല്‍ നിറങ്ങളുടെ മേധാവിത്വമാണുള്ളത്. മെറ്റല്‍ ക്യൂരിയോസും വാള്‍ മൗണ്ടട് ലൈറ്റുകളും ഹാങ്ങിങ് ലൈറ്റുകളുമെല്ലാം ഇന്‍റീരിയറിന്‍റെ മികവിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇളം നിറങ്ങള്‍, ഉചിതമായ ലൈറ്റിങ്, നിലവാരമുള്ള മെറ്റീരിയലുകള്‍ എന്നിവയെല്ലാം ഈ വീടിനെ കാലത്തോട് ഇണക്കുന്ന നിര്‍മ്മിതിയാക്കുന്നു.

"മോഡേണ്‍ ശൈലിക്ക് ചേര്‍ന്ന എലമെന്‍റുകളും വിശാലമായ സ്പേസുകളും നിലവാരമുള്ള ഫര്‍ണിഷിങ്ങും ഈ നിര്‍മ്മിതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു ".

Client: Mansoor & Family

Designer:Muhmmed Najoob M

Morriz Indezign Studio

TM II 357, City Tower, Nr. Chinmaya Bala Bhavan, Kannur-670002.

ഫോണ്‍ / Phone :+91 9633993322

ക്ലയന്‍റ് / Client: Mansoor Ahamed.

ലൊക്കേഷന്‍ / Location: Kannur, Thana.

ഏരിയ / Area:3600 Sqft.

പ്ലോട്ട് / Plot: 12 സെന്‍റ് /Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.