Last Updated: November 07, 2022
Contemporary / November 07, 2022
ലാളിത്യം തന്നെ സൗന്ദര്യം
ലാളിത്യ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഡിസൈന്‍ ചെയ്ത വീട്

ഡിസൈന്‍ എലമെന്‍റുകള്‍, കളര്‍ കോമ്പിനേഷനുകള്‍ എന്നിവയിലെല്ലാം ദൃശ്യമാകുന്ന, പേസ്റ്റല്‍ നിറഭേദങ്ങളുടെ വിന്യാസമാണ് ഈ വീടിനെ ലളിതസുന്ദരമായൊരു നിര്‍മ്മിതിയായി, ഒരുക്കുന്നത്. പ്ലോട്ടിന്‍റെ ലെവല്‍ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ സജ്ജീകരിച്ച മനോഹരമായ ലാന്‍ ഡ്സേകേപ്പ് വീടിന്‍റെ മനോഹാരിതയുടെ മാറ്റു കൂട്ടുന്നു. അനൂപിനും കുടുംത്തിനും വേണ്ടി കോഴിക്കോട് ജില്ലയിലെ പറമ്പില്‍ ബസാറില്‍ പണിതിരിക്കുന്ന വീട്, 24 സെന്‍റ് സ്ഥലത്ത് 2970 സ്ക്വയര്‍ഫീറ്റിലാണുള്ളത്. ഡിസൈനര്‍മാരായ മുകില്‍ എം കെ, ഡിജേഷ് ഒ, രാഗേഷ് സിഎം, ബിത് എസ്.ആര്‍ (കണ്‍സേണ്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍റ്സ്, കോഴിക്കോട്) എന്നിവരാണ് ഈ വീടിന്‍റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഫ്ളാറ്റ് - സ്ലോപ്പ് റൂഫുകളുടെ കോമ്പിനേഷനാണ് എക്സ്റ്റീരിയറിന്‍റെ പ്രത്യേകത. ഗ്രേ-ലൈറ്റ് പിങ്ക് നിറങ്ങള്‍ ചേരുന്ന, പേസ്റ്റല്‍ കളര്‍ കോമ്പിനേഷനൊപ്പം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറഭേദങ്ങളാണ് എക്സ്റ്റീരിയറില്‍ വരുന്നത്. ഇന്‍റീരിയര്‍ ഡിസൈനിലും ഫര്‍ണിഷിങ്ങിലുമെല്ലാം ഇതേ ലാളിത്യ ഘടകങ്ങള്‍ തുടരുന്നു.

കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, പ്രെയര്‍ സ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് സ്പേസുകള്‍. കോമണ്‍ ഏരിയകളെല്ലാം ഓപ്പണ്‍ മട്ടിലാണ് ഒരുക്കിയത്. സ്ലോപ്പ് റൂഫ് വരുന്ന ഏരിയകളെല്ലാം ഇന്‍റീരിയറിലും സ്ലോപ്പ് മട്ടില്‍ തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫര്‍ണിഷിങ് പൂര്‍ണമായും കസ്റ്റമൈസ് ചെയ്തു. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലും വുഡന്‍ ടൈലുമാണ് ഫ്ളോര്‍ ഒരുക്കാന്‍ ഉപയോഗിച്ചത്.

പ്ലൈവുഡ് - മള്‍ട്ടിവുഡ് - ഓട്ടോമോറ്റീവ് പെയിന്‍റ് - അക്രിലിക്ക് എന്നിവ ചേരുന്ന മെറ്റീരിയല്‍ കോമ്പിനേഷനാണ് സ്റ്റോറേജ് യൂണിറ്റുകള്‍, വാഡ്രോബുകള്‍, കിച്ചന്‍ ക്യാബിനറ്റുകള്‍ എന്നിവയെല്ലാം കസ്റ്റമൈസു ചെയ്യാന്‍ ഉപയോഗിച്ചത്. വുഡന്‍ ടോപ്പിങ് ആണ് ഗോവണിയുടെ പടികള്‍ക്ക് നല്‍കിയത്. ഹാന്‍ഡ്റെയില്‍ ഒരുക്കാന്‍ തടിയ്ക്ക് പുറമേ ജി.ഐ പൈപ്പും ഉപയോഗിച്ചു.

ജിപ്സത്തിനൊപ്പം വെനീര്‍ ഉപയോഗിച്ചുള്ള ലൂവര്‍ പാറ്റേണ്‍ സീലിങ് ഏരിയയെ കൂടുതല്‍ പ്രൗഢമാക്കുന്നു. നാച്വറല്‍ ലൈറ്റും വെന്‍റിലേഷനും പരമാവധി ലഭ്യമാകുന്ന വിധത്തിലാണ് ജാലകങ്ങളെല്ലാം സ്ഥാനപ്പെടുത്തിയത്. പ്രൗഢമായ മെറ്റീരിയലുകളും ഡിസൈന്‍ മിതത്വവും ചേരുമ്പോള്‍ അനുഭവിക്കാനാകുന്ന പ്രൗഢി തന്നെയാണ് ഈ നിര്‍മ്മിതിയുടെ വ്യത്യസ്തതയും.

Designers: Mukhil M.K, Dijesh O,Raghesh C M, Babith S R,

Concern Architectural ConsultantsElevanakandi Paramba Opp: Dr Rafeek Moideen Near Mukkam Tyres PO Nadakkavu

ഫോണ്‍ / Phone :+91 9895773322,9895427970

Client: Anoop

ലൊക്കേഷന്‍ / Location: Kozhikkode, Parambil Bazar

ഏരിയ / Area:2970 Sft.

പ്ലോട്ട് / Plot: 24 സെന്‍റ് /Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.