Last Updated: February 04, 2023
Modern Style / February 04, 2023
ദി കോപ്പര്‍ ഡോര്‍ ഹൗസ്
" ആധുനിക ശൈലിയുടെ ഫീച്ചറുകള്‍ ലാളിത്യത്തോടെ ഇണക്കി ചേര്‍ത്തിരിക്കുന്ന വീട് "

തിരക്കേറെയില്ലാത്ത തെരുവീഥിയിലേക്ക് മുഖം നോക്കി, ആധുനിക ചേരുവകളുടെ സത്തയില്‍, ലളിതമായ പ്രൗഢിയണിഞ്ഞ് നിലകൊള്ളുകയാണ് ദി കോപ്പര്‍ ഡോര്‍ ഹൗസ്. മുഹമ്മദ് റിസ്വാന്‍റെ ഉടമസ്ഥതയില്‍, കര്‍ണാടകയിലെ മൈസൂരില്‍ പണിതിരിക്കുന്ന ഈ വസതി രൂപകല്‍പ്പന ചെയ്തത്, ആര്‍ക്കിടെക്റ്റ് തോമസ് പറമ്പില്‍ (തോമസ് പറമ്പില്‍ ആര്‍ക്കിടെക്റ്റ്സ്, ബാഗ്ലൂര്‍) ആണ്. ഏറെ ലളിതം, അത്ര തന്നെ ആകര്‍ഷകവും ശ്രദ്ധേയവുമാണ്, ഈ വീടിന്‍റെ ആദ്യ കാഴ്ച തന്നെ. നെയ്തെടുത്ത ഞാണ്‍ പോലെ തൊട്ടുതൊട്ടിരിക്കുന്ന വുഡന്‍ അഴികളാണ് എക്സ്റ്റീരിയര്‍ കാഴ്ചയെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം. വീടിന്‍റെ ഗേറ്റിലും മുഖപ്പിലും മെയിന്‍ എന്‍ട്രി ഭാഗത്തുമെല്ലാം ഇതങ്ങനെ തുടരുന്നു.

ബോക്സി - ലീനിയര്‍- സ്ലാന്‍റിങ് പാറ്റേണുകളെ ലയിപ്പിച്ചു കൊണ്ടുള്ള ലളിതമായ ഡിസൈനാണ് എക്സ്റ്റീരിയറിന്. ലാന്‍ഡ്സ്കേപ്പിലും ഗേറ്റിനു പുറത്തും പലതരം ചെടികള്‍ നട്ടു വളര്‍ത്തിയിരിക്കുന്നു. വള്ളിച്ചെടികളും കാര്‍ പോര്‍ച്ചിന്‍റെ റൂഫ് ഭാഗത്തെ അഴികളിലൂടെ വളര്‍ന്നു ഞാന്നു കിടക്കുന്ന പൂച്ചെടിയുമെല്ലാം ഫ്രണ്ട് എക്സ്റ്റീരിയറിന് പച്ചപ്പിന്‍റെ ചൈതന്യം പകരുന്നു. കാര്‍ പോര്‍ച്ചിനോടു ചേര്‍ന്ന് ഗ്രാസ് ബെഡും ചെടികളും വളര്‍ത്തിയിരുന്ന ഇടവും കാണാം. കല്ലുപാളികളാണ് പേവ്മെന്‍റ് ഒരുക്കാനും മുറ്റത്തുമെല്ലാം പതിച്ചിരിക്കുന്നത്. രൂപവും ധര്‍മ്മവും സമതുലിതമാകുന്ന മികച്ച സ്പേസ് പ്ലാനിങാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. ഇന്‍റീരിയര്‍ സ്പേസുകളില്‍ നിന്ന് പുറത്തേക്ക് കാഴ്ച കൊണ്ട് ബന്ധിപ്പിക്കുന്നത് ഏറെ സൂക്ഷ്മമായാണ്. സ്ട്രിപ്പ് ഏരിയകളും ബാല്‍ക്കണികളും ഇതിനനുസരിച്ച് സ്ഥാനപ്പെടുത്തി. കാര്‍ പോര്‍ച്ചിന് മുകളിലാണ് ഒരു ബാല്‍ക്കണി വരുന്നത്. ഗാര്‍ഡന്‍ സ്പേസിന് മുകളില്‍ സോളിഡ് റൂഫായി വരുന്നത്ടെറസ് ഏരിയയാണ്.

"നെയ്തെടുത്ത ഞാണ്‍ പോലെയുള്ള വുഡന്‍ അഴികളാണ് എക്സ്റ്റീരിയര്‍ കാഴ്ചയിലെ ഒരു പ്രധാന ഘടകം. വീടിന്‍റെ ഗേറ്റിലും മുഖപ്പിലും മെയിന്‍ എന്‍ട്രി ഭാഗത്തുമെല്ലാം ഈ ഡിസൈന്‍ തുടരുന്നു."

വൈറ്റ് നിറത്തിന്‍റെ ആധിപത്യവും ഗ്രേ പാര്‍ട്ടീഷന്‍റെ കോണ്‍ട്രാസ്റ്റും ചുറ്റുമതിലിന്‍റെ നിറഭേദവുമെല്ലാം ചേര്‍ന്ന സമീകൃത ഭംഗി വീടിന്‍റെ പുറം കാഴ്ചയെ എടുപ്പോടെ നിര്‍ത്തുന്നു. ഫ്ളാറ്റും സ്ലാന്‍റിങുമായ ആകൃതിയ്ക്കു നടുവിലെ ഗ്രേ വാള്‍ അതേ നിറത്തിലുള്ള ചുറ്റുമതിലേക്ക് ചേര്‍ന്ന് വരുന്നതോടെ രൂപത്തിലും നിറത്തിലുമുള്ള ഡിസൈന്‍ തുടര്‍ച്ച കുറ്റമറ്റതാകുന്നു. വരാന്തയിലെ കോപ്പര്‍ ക്ലാഡിങ് ഡോറാണ് ഈ പ്രോജക്റ്റിന്‍റെ പേരിനു കാരണമായത്. ലോബി, കോമണ്‍ സ്പേസുകള്‍, ബെഡ്റൂമുകള്‍ എന്നിവയെല്ലാം മിതത്വവും നിലവാരവും കൈകോര്‍ക്കും വിധമാണ് ഒരുക്കിയത്. വെളിച്ചവും കാറ്റും ഉറപ്പാക്കാന്‍ കൃത്യമായ ഇടങ്ങളില്‍ വിന്‍ഡോകളും സ്കൈലിറ്റ് സ്പേസുകളും ഉള്‍ക്കൊള്ളിച്ചു. വരാന്തയില്‍ നിന്ന് തുടരുന്ന വുഡ് പാനലിങ് ലോബിയും കടന്ന്,ലിവിങ്ങിലേക്ക് പോകുന്നു. വൈറ്റ് നിറം മുന്നിട്ടു നില്‍ക്കുന്ന ഫിനിഷുകള്‍ക്കിടയില്‍ ഒരു വാം അനുഭവം കൊണ്ടുവരുന്നത് തടിയുടെ ഈ മനോഹരമായ വിന്യാസമാണ്. സ്പേസുകളെ ഓരോന്നിനെയും നിര്‍വചിക്കും വിധത്തിലുള്ള മനോഹരമായ ഫര്‍ണിഷിങാണ് ഇവിടെ കാണുക. പേസ്റ്റല്‍ കോമ്പിനേഷനും ചിലയിടങ്ങളില്‍ മാത്രം കടുത്ത നിറങ്ങളും തെരഞ്ഞെടുത്തു. പടിഞ്ഞാറ് അഭിമുഖമായുള്ള ബെഡ്റൂമിന്‍റെ തുടര്‍ച്ചയായി ബാല്‍ക്കണി വരുന്നു. ഇവിടെ ഒരു വശത്ത് സ്ട്രിപ്പ് ഡിസൈന്‍ വന്നത് അകത്തു നിന്നും ഫ്രണ്ട് മുഖപ്പില്‍ നിന്നും ശ്രദ്ധേയമായ ഭംഗിക്ക് കാരണമാകുന്നു. അറമ്പിക്ക് ആര്‍ട്ട് വര്‍ക്കുകളും വാള്‍ ഫോട്ടോ ഫ്രെയിമുകളും മിനിമല്‍ പാറ്റേണിലുള്ള ഹാങിങ് ലൈറ്റുകളും ആവശ്യത്തിന് മാത്രമുള്ള ക്യൂരിയോസുമെല്ലാം ഹൃദ്യമായി വിന്യസിച്ചിരിക്കുന്നു, ഇന്‍റീരിയറിലെങ്ങും. എക്സ്റ്റീരിയറിലെ മിനിമലിസവും ഇന്‍റീരിയറിലെ ലളിതമായ പ്രൗഢിയും പരസ്പരം പൂരകമാകുന്നു, എന്നത് തന്നെയാണ് ഈ കോപ്പര്‍ ഡോര്‍ ഹൗസിന്‍റെ മികവും.

Architect :ആര്‍ക്കിടെക്റ്റ് തോമസ് പറമ്പില്‍ (Ar. Thomas Parambil)

Address : Thomas Parambil Architects, Bangalore.

Owner :Muhammed Rizwan

ലൊക്കേഷന്‍ / Location: Mysore, Karnataka.

ഏരിയ / Area:4527 Sq. Ft.

പ്ലോട്ട് / Plot: 10 Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA India

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.