Last Updated: April 10, 2024
Residential Architecture / April 10, 2024
ദി സ്ലാബ്
"മിനിമലിസത്തിന്‍റെ എല്ലാം സൗന്ദര്യഘടകങ്ങളും സംഗമിക്കുന്ന ട്രോപ്പിക്കല്‍-മോഡേണ്‍ വസതി"

ഉയര്‍ന്നു നില്‍ക്കുന്ന ഭൂമിയില്‍, സ്ലാ്ബ് എലമെന്‍റ് ആദ്യ കാഴ്ചയില്‍ തന്നെ വെളിപ്പെ ടുന്ന, പച്ചപ്പ് അതിരിടുന്ന വീട്. ഡിസൈന്‍ എലമെന്‍റുകളിലെ ലാളിത്യം കൊണ്ട് എലഗന്‍സ് നിറയുന്ന വസതി കൂടിയാണിത്. കണ്ണൂര്‍ ജില്ലയിലെ തളിപറമ്പിലുള്ള വീട് ആര്‍ക്കിടെക്റ്റുകളായ അഹമ്മദ് തനീം അബ്ദുള്‍ മജീദ്, മുഹമ്മദ് ജിയാദ്, മുഹമ്മദ് നസീം (ത്രീഡോര്‍ കോണ്‍സെപ്റ്റ്സ്, കണ്ണൂര്‍) എന്നിവര്‍ ചേര്‍ന്നാണ് ഡിസൈന്‍ ചെയ് തത്.

നൗഷാദിന്‍റെയും കുടുംബ്ത്തിന്‍റെയും ഉടമസ്ഥതയിലുള്ള വീട് 16 സെന്‍റ് പ്ലോട്ടില്‍ 4304 സ്ക്വയര്‍ഫീറ്റിലാണ് ഒരുക്കിയിട്ടുള്ളത്. പതിവിലധികം ഉയര്‍ന്ന തരിശുഭൂമിയ്ക്ക് ചുറ്റുമായി തടസമില്ലാത്ത മുറിഞ്ഞുപോകാത്ത കാഴ്ചകള്‍.

എക്സ്റ്റീരിയര്‍: മിനിമലിസത്തിന്‍റെ ഉന്നതമായ സൗന്ദര്യം കാണാം, എക്സ്റ്റീരിയ റില്‍. ആര്‍സിസി സ്ലാും വുഡന്‍ലൂവറുകളും ബാല്‍ക്ക ണിയിലെ ഹാന്‍ഡ്റെയിലുകളും കനത്ത സ്റ്റീല്‍ഫ്രെയ്മുകളും സ്റ്റോണ്‍ പില്ലറുകളും മോഡേണ്‍ - ട്രോപ്പിക്കല്‍ ശൈലിയുടെ അനിഷേധ്യ ഘടകളായി എക്സ്റ്റീരി യറില്‍ വരുന്നു.

ഈ സീനറിയുടെ സാധ്യത കളില്‍ നിന്നാണ് ഈ സ്ലാബ് രൂപകല്‍പ്പനയുടെ ആദ്യ ആശയം ജനിക്കുന്നത്. ചുറ്റുപാടിന്‍റെ ഭംഗി ആസ്വദ്യകരമാക്കുന്നതിനൊപ്പം, ചൂടിന് ഫലപ്രദമായി തടയിടാന്‍ ശരിയായ ഷെയ്ഡ് എന്നതും വീടിനകത്ത് തണുപ്പുലഭിക്കാന്‍ പച്ചപ്പിന്‍റെ പലതരത്തിലുള്ള ശ്രേണികളും ആലോചിച്ചുറപ്പിച്ചു. ഈ ആശയത്തിന്‍റെ ആകെത്തുകയായിരുന്നു, ദി സ്ലാബ് എന്ന വസതി. സ്വന്തം നാട്ടില്‍ ശാന്തമായി താമസിക്കാനാകുന്ന അന്തരീക്ഷമുള്ളൊരു വീടായിരുന്നു, വീട്ടുടമസ്ഥന്‍റെ ആവശ്യം. വ്യത്യസ്തമായ ഡിസൈന്‍ ആശയത്തിനൊപ്പം, ഇത്തരമൊരു അന്തരീക്ഷ സൃഷ്ടി കൂടിയാണ്, ആര്‍ക്കിടെക്റ്റുകള്‍ നടപ്പാക്കിയത്.

"ലാന്‍ഡ്സ്കേപ്പ്:" ബഫല്ലോ ഗ്രാസും ഹെലിക്കേ ാണിയ ഉള്‍പ്പെടെയുള്ള ചെടികളും തദ്ദേശിയമായി വളരുന്നതും എക്സോട്ടിക്കുമാ യ ഫലവര്‍ഗങ്ങളുമെല്ലാം ലാന്‍ഡ്സ്കേപ്പില്‍ കാണാം. പേവ്മെന്‍റ് ഒരുക്കാന്‍ കോിള്‍സ് റ്റോണ്‍ തെരഞ്ഞെടുത്തു.

സവി ശേഷമായി നിലകൊള്ളുന്ന ആര്‍സിസി സ്ലാബ്, ഈ പ്രധാന ഡിസൈന്‍ ഘടകം. ഇതോടൊപ്പം ബ് ൗണ്‍്നിറത്തിലുള്ള വുഡന്‍ ലൂവേര്‍ഡ് ഡോറുകളുമാണ് ഫ്രണ്ട് മുഖപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ ആര്‍സിസി സ്ലാും സപ്പോര്‍ട്ടിങ്ങായുള്ള ഐ ബീമും ഒരേസമയം മിനിമലും വ്യക്തമായ ആധിപത്യം വിളിച്ചറിയി ക്കുന്നതുമാണ്. ഭൗതികമായ സൗന്ദര്യഗുണങ്ങള്‍ക്ക് പുറമേ, കാറ്റിന്‍റെ ഒഴുക്കിനെ മികച്ച രീതിയില്‍ വീട്ടകത്ത് എത്തിക്കാനും ഈ ഡിസൈനിലൂ ടെ സാധിച്ചു.

പോര്‍ച്ചിന്‍റെ ഭാഗത്ത് ബാല്‍ക്കണി എക്സ്റ്റന്‍ഷനായും പടിഞ്ഞാറു വശത്തുനിന്നുള്ള വെയിലിനെ തടയുന്ന ഷെയ്ഡായും ആ വശത്തെ കാഴ്ച ആസ്വദിക്കാന്‍ സാധിക്കുന്ന ഇടമായും ശ്രദ്ധേ യമായ എല്ലാ റോളുകളും ഈ സ്ലാബ് ഏരിയ നിര്‍വഹിക്കുന്നു. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത്അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍ എന്നിവയാണ് ഈ വീ ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡബ്ള്‍ ഹൈറ്റിലുള്ള ലിവിങ്-ഡൈന ിങ് ഏരിയകള്‍ ചൂടുകുറയ്ക്കുന്നതും കാഴ്ചയില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതുമാണ്. ഈ സ്പേസുകളില്‍ നിന്നുള്ള വരാന്തയുടെ കാഴ്ച ഹൃദ്യമാണ്. ബെഡ്റൂമുകളെ കിഴക്കുവശത്തും കിച്ചനും അനുന്ധ ഏരിയകളും വടക്കുദിശയിലുമാണ് സ്ഥാനപ്പെടുത്തിയ ത്. മൊത്തത്തിലുള്ള സ്ട്രക്ചറിനെ ഏകീകരിക്കുന്ന മട്ടിലുള്ള ഇന്‍റീരിയര്‍ ഡിസൈനാണ് ഇവിടുത്തെ പ്രത്യേകത.

""

Client / Owner : Noushad & Family

Architect :Ar. Ahmad Thaneem Abdul Majeeth, Ar. Muhammed Jiyad, and Ar. Muhammed Naseem

Address : 3dor Concepts , Kannur

ലൊക്കേഷന്‍ / Location: Taliparamba

ഏരിയ / Area:4300 Sq. Ft.

പ്ലോട്ട് / Plot: 16 Cents

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.