പച്ചത്തുരുത്തുകള്‍ ഉള്ളിലൊളിപ്പിച്ച വീട്
"ഫണല്‍ ഇഫക്റ്റ്, വെഞ്ചുറി ഇഫക്റ്റ് എന്നീ വാസ്തുതത്വങ്ങളില്‍
അധിഷ്ഠിതമായി ഒരുക്കിയ വീട്"
അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോ നഗരമായ കൊച്ചിയിലെ കലൂരിന
ടുത്ത് കതൃക്കടവില്‍ ബഹുനില വാണിജ്യ സമുച്ചയങ്ങള്‍ക്കിടയില്‍
ആര്‍ക്കിടെക്റ്റ് സുഫൈന്‍ ഗസീബ് (ഡിസൈന്‍ കൊളാ്, തൊടുപുഴ)
രൂപകല്പന ചെയ്ത സമകാലിക ശൈലീ ഭവനമാണിത്. ജ്യാമിതീയ രൂപങ്ങളെ വാസ്തു
ബിംബങ്ങളായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് ഇവിടെ. പരിപാലനസൗകര്യത്തെക്കാള്‍
കാഴ്ചഭംഗിക്ക് പ്രാധാന്യമുള്ള കാലാതിവര്‍ത്തിയും അന്താരാഷ്ട്ര ഛായ ഉള്ളതുമായ വീട്
എന്ന ആവശ്യവുമായാണ് അനസ് ബഷീറും കുടുംബവും ആര്‍ക്കിടെക്റ്റിനെ സമീപിച്ചത്.
ജനനിബിഢമായ പ്രദേശമായതിനാല്‍ തന്നെ വീട്ടുകാരുടെ സ്വകാര്യതയ്ക്ക് ആയിരുന്നു
ഡിസൈന്‍ വേളയില്‍ ആര്‍ക്കിടെക്റ്റ് പ്രഥമ പരിഗണന നല്‍കിയത്. ഇതോടൊപ്പം നഗരമധ
്യത്തിലുള്ള ഈ വീട്ടില്‍ പരമാവധി ശുദ്ധവായുവും സൂര്യപ്രകാശവും ലഭ്യമാക്കാനും
അദ്ദേഹം പരിശ്രമിച്ചു.
ട്രപ്പീസിയത്തിന്‍റെ ആകൃതിയിലുള്ള ഇരട്ട കോര്‍ട്ട്യാര്‍ഡുകള്‍ ഉള്‍െ
പ്പടുത്തി ഒന്നര മീറ്റര്‍ അകലത്തിലുള്ള രണ്ട് ബ്ലോക്കുകള്‍ ആയാണ് 4500 ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്. ലാമിനേറ്റഡ് ഗ്ലാസ് ഫസാഡാണ്ബെയ്ജ് നിറത്തിലുള്ള
എലിവേഷനിലെ പ്രധാന ഡിസൈന്‍ എലമെന്‍റ്. വടക്കോട്ട് ദര്‍ശനമായ വീടിന്‍റെ മുന്‍വശത്ത്
നേരിട്ട് വെയില്‍ അടിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ലാമിനേറ്റഡ് ഗ്ലാസ് ഫസാഡ്
എലിവേഷന്‍റെ ഭാഗമാക്കിയത്. വീടിന് കാലാതിവര്‍ത്തിയായ മുഖഛായ വേണമെന്നും
ഒറ്റനോട്ടത്തില്‍ ഈ നിര്‍മ്മിതി ഒരു വീടാണെന്ന് തോന്നരുതെന്നുമുള്ള വീട്ടുകാരുടെ നിഷ്കര്‍ഷയും ഇതിന് കാരണമായിട്ടുണ്ട്. കാലാതിവര്‍ത്തിയും അന്താരാഷ്ട്ര ഛായ ഉള്ളതുമായ
വീട് എന്ന ആവശ്യത്തോട് നീതിപുലര്‍ത്താന്‍ അലങ്കാരച്ചെടികള്‍ തിരഞ്ഞെടുത്തപ്പോള്‍
പോലും ശ്രദ്ധിച്ചിട്ടുണ്ട്.
എക്സ്റ്റീരിയര്‍ : ഷാംപെയിന്‍ ഗോള്‍ഡ് നിറത്തില്‍ ഇലക്ട്രോേ
പ്ലറ്റ് ചെയ്ത അലൂമിനിയം ഫ്രെയിമുകളുള്ള
ലാമിനേറ്റഡ് ഗ്ലാസ് ഫസാഡാണ് ബെയ്ജ് നിറ
ത്തിലുള്ള എലിവേഷനിലെ പ്രധാന ഡിസൈന്‍
എലമെന്‍റ്. മൈല്‍ഡ് സ്റ്റീലില്‍ ഫണ്ടര്‍ മാക്സ്
പാനലുകള്‍ ഉള്‍പ്പെടുത്തിയാണ് ഗേറ്റ് കസ്റ്റമൈസ്
ചെയ്തെടുത്തത്. ഗ്രൂവ് പാറ്റേണ്‍ നല്‍കി
ചുറ്റുമതിലും ആകര്‍ഷകമാക്കി. പരിമിതമായ
മുന്‍മുറ്റത്ത് ഹരിതിംങ്ങള്‍ സമൃദ്ധമായി
ഉള്‍പ്പെടുത്തുകയും ചെയ്തു.
ബോണ്‍സായ് രീതിയില്‍ ക്രമീകരിച്ച ഫൈക്കസ് പ്ലാന്‍റ് ആണ്
കോര്‍ട്ട്യാര്‍ഡിലെ പ്രധാന ഹരിത ബിംബം. സ്നേക്ക് പ്ലാന്‍റിന്‍റെ വകഭേദമായ സാന്‍
സവേരിയയാണ് സ്ലൈഡിങ് ഗ്ലാസ് ഡോറുകളുടെ സമീപത്ത് നട്ടിരിക്കുന്നത്. അക്ഷരാര്‍
ത്ഥത്തില്‍ വീടിന്‍റെ ശ്വാസകോശങ്ങളായി വര്‍ത്തിക്കുന്ന കോര്‍ട്ട്യാര്‍ഡുകള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഇടനാഴിയാണ് രണ്ട് ബ്ലോക്കുകളെയും കൂട്ടിയിണക്കുന്നത്. തെക്ക്
പടിഞ്ഞാറ് ദിശയില്‍ നിന്ന് വീശുന്ന കാറ്റിന്‍റെ സഞ്ചാര പാതയ്ക്ക് ഒരു തടസ്സവും
സൃഷ്ടിക്കാത്ത വിധത്തിലാണ് ഇവിടുത്തെ അകത്തള വിന്യാസം.
ഫോര്‍മല്‍ ലിവിങ് : ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഭിത്തികള്‍ മെറ്റല്‍ ക്യൂരിയോ
കള്‍ സ്ഥാപിച്ചാണ് ഹൈലൈറ്റ് ചെയ്തത്.
പ്ലൈവുഡ് മെറ്റല്‍ കോമ്പിനേഷനില്‍ കസ്റ്റമൈസ്
ചെയ്തെടുത്ത കോംപോസിറ്റ് കോഫി ടേിള്‍
ആവശ്യാനുസരണം വേര്‍പെടുത്താനാകും. ലെതര്‍
ഫിനിഷിലാണ് ഇരിപ്പിടങ്ങള്‍. ഹരിത ബിംങ്ങളുടെ
സാന്നിധ്യവും ശ്രദ്ധേയമാണ്. ട്രിപ്പിള്‍ ഹൈറ്റില്‍ ഉള്ള
ഈ ഏരിയ പൂര്‍ണ്ണമായും അടച്ച് കെട്ടുന്നതിന് പകരം
സെമി പാര്‍ട്ടീഷന്‍ നല്‍കിയിരിക്കുകയാണ്.
ഇടനാഴികളിലൂടെ
വീശുന്ന കാറ്റിന് വേഗത കൂടുതലായിരിക്കും എന്ന് വ്യക്തമാക്കുന്ന ഫണല്‍ ഇഫക്റ്റ്,
കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്കിടയിലെ ലെവല്‍ വ്യതിയാനം അവയ്ക്കിടയിലെ
വായു സഞ്ചാരം സുഗമമാക്കും എന്ന് പ്രസ്താവിക്കുന്ന വെഞ്ചുറി ഇഫക്റ്റ് എന്നീ
വാസ്തുതത്വങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. ഈ വീട്ടിലെ ഫോര്‍മല്‍
ലിവിങ്ങും കോര്‍ട്ട്യാര്‍ഡുകളും ട്രിപ്പിള്‍ ഹൈറ്റിലും മറ്റ് പൊതുഇടങ്ങള്‍ ഡിബിള്‍ ഹൈറ്റി
ലുമാണ് ക്രമീകരിച്ചത്.
പൂമുഖത്തിന്‍റെ ഇരുവശങ്ങളിലായി ഫോര്‍മല്‍ ലിവിങ്ങും
പാരന്‍റ്സ് ബെഡ്റൂമും സ്ഥാനപ്പെടുത്തി. ഫോര്‍മല്‍ ലിവിങ്ങിന്‍റെ വലതുവശത്തുള്ള
രണ്ടാമത്തെ കിടപ്പുമുറിക്കും മാസ്റ്റര്‍ ബെഡ്റൂമിനും ഇടയിലാണ് ഗോവണി. കോഫി
കോര്‍ണര്‍ ഉള്ള പ്രൈവറ്റ് കോര്‍ട്ട്യാര്‍ഡ് തെക്ക് പടിഞ്ഞാറ് കോണിലുള്ള മാസ്റ്റര്‍ ബെഡ്റൂമിന് അനുബന്ധമായുണ്ട്. കോഫി കോര്‍ണര്‍ ഉള്‍പ്പെടുത്തിയ സ്കൈലിറ്റ് കോര്‍
ട്ട്യാര്‍ഡിലേക്ക് നയിക്കുന്ന സ്ലൈഡിങ് ഡോറുകള്‍ ഫോര്‍മല്‍ ലിവിങ്ങിന്‍റെയും ഡൈനി
ങ്ങിന്‍റെയും ഭാഗമാണ്. കുളിര്‍കാറ്റ് സദാ അലയടിക്കുന്നതും ആവശ്യാനുസരണം മടക്കി
വയ്ക്കാവുന്ന മേല്‍ക്കൂരയുള്ളതുമായ ഈ കോര്‍ട്ട്യാര്‍ഡില്‍ സമയം ചെലവഴിക്കാനാണ്
വീട്ടുകാര്‍ക്ക് കൂടുതല്‍ താല്പര്യം. മൈല്‍ഡ് സ്റ്റീല്‍ സ്ക്രീനില്‍ ലേസര്‍ കട്ട് ചെയ്തൊരു
ക്കിയ മേല്‍ക്കൂരയില്‍ ടഫന്‍ഡ് ഗ്ലാസിട്ടിരിക്കുകയാണ്.
"അറബിക്ക് കാലിഗ്രഫിയില്‍ അധിഷ്ഠി
തമായ ക്യൂരിയോകളാണ് പൊതു
ഇടങ്ങള്‍ക്ക് അലങ്കാരമാകുന്നത്"
ചൂട് വായു പുറന്തള്ളുന്ന എയര്‍വെന്‍റും
ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി ലിവിങ്ങിലും പാരന്‍റ്സ് ബെഡ്റൂമിലും
നിന്ന് രണ്ടാമത്തെ കോര്‍ട്ട്യാര്‍ഡിലേക്ക് നോട്ടമെത്തും. അടുക്കളയ്ക്ക് അനുന്ധമായി
സ്റ്റോറും ക്രമീകരിച്ചിട്ടുണ്ട്. അപ്പര്‍ ലിവിങ്ങും രണ്ട് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളും മാ
ത്രമാണ് മുകള്‍ നിലയില്‍ ഉള്ളത്. ഫാമിലി ലിവിങ്ങിലും അപ്പര്‍ ലിവിങ്ങിലും ഉപയുക്തത
ആധാരമാക്കിയ ഒരുക്കങ്ങളേ ഉള്ളൂ. പൊതു ഇടങ്ങളില്‍ ഇറ്റാലിയന്‍ മാര്‍ബിളും കിടപ്പുമു
റികളില്‍ വുഡന്‍ ലാമിനേറ്റുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്ക്
കൂടി ദൃശ്യമാകത്തക്കവിധം വീടിന് പുറത്ത് ഒരു ലാന്‍ഡ്സ്കേപ്പ് ഒരുക്കുന്നതിന് പകരം
വീട്ടുകാര്‍ക്ക് അതീവ സ്വകാര്യതയോടെ ആസ്വദിക്കാവുന്ന ഒരു പച്ചത്തുരുത്ത് രണ്ട് ബ്ലോ
ക്കുകള്‍ക്കും ഇടയില്‍ സൃഷ്ടിച്ചത് വ്യത്യസ്തതയാണ്.
കോര്‍ട്ട്യാര്‍ഡ് :
ലൂസ് ഫര്‍ണിച്ചര്‍ ഉള്‍പ്പെടുത്തിയ കോഫി കോര്‍ണര്‍
ട്രിപ്പിള്‍ ഹൈറ്റ് കോര്‍ട്ട്യാര്‍ഡിന്‍റെ ഭാഗമാക്കിയത് വ്യത്യസ്
തതയാണ്. സ്ലൈഡിങ് ഡോറുകള്‍ നല്‍കിയാണ് ഈ
സ്പേസിനെ വിവിധ ഏരിയകളുമായി ബന്ധിപ്പിച്ചിരിക്കു
ന്നത്. മൈല്‍ഡ് സ്റ്റീല്‍ സ്ക്രീനില്‍ ലേസര്‍ കട്ട് ചെയ്തൊരുക്ക
ിയ മേല്‍ക്കൂര ആവശ്യാനുസാരം മടക്കിവെക്കാം.
ടഫന്‍ഡ് ഗ്ലാസിട്ട് സുരക്ഷിതമാക്കിയ മേല്‍ക്കൂരയില്‍
ചൂട് വായു പുറന്തള്ളുന്ന എയര്‍വെന്‍റും ഉള്‍പ്പെടുത്തി.
റസ്റ്റിക്ക് ഫിനിഷ് ടൈലുകളും ഗ്രാസ് പാച്ചുകളും ആണ്
ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. ബോണ്‍സായ് രീതിയില്‍
ക്രമീകരിച്ച ഫൈക്കസ് പ്ലാന്‍റ് ആണ് കോര്‍ട്ട്യാര്‍ഡിലെ
പ്രധാന ഹരിത ബിംബം. സ്നേക്ക് പ്ലാന്‍റിന്‍റെ വകഭേദമായ
സാന്‍ സവേരിയയാണ് സ്ലൈഡിങ് ഗ്ലാസ് ഡോറുകളുടെ
സമീപത്ത് നട്ടിരിക്കുന്നത്.
ഇതിനൊപ്പം കാറ്റിന്‍റെ സഞ്ചാരപാത
ക്രിയാത്മകമായി വിനിയോഗിക്കുകയും ചെയ്തു. സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിച്ചു
കൊണ്ട് അന്തേവാസികളില്‍ നവോന്മേഷം നിറക്കുന്നതും അങ്ങേയറ്റം ഹരിതാഭവുമായ
അഞ്ച് കിടപ്പുമുറികളോട് കൂടിയ വീട് ഒരുക്കാന്‍ ആര്‍ക്കിടെക്റ്റിന് സാധിച്ചു എന്നത് വളരെ
പ്രശംസനീയമാണ്. മിതത്വത്തിന്‍റെ സൗന്ദര്യം വിളിച്ചോതും വിധം ആധുനിക സൗകര്യ
ങ്ങള്‍ ഉള്‍പ്പെടുത്തി കാലാതിവര്‍ത്തിയായി ഒരുക്കി എന്നതാണ് ഈ വീടിന്‍റെ മേന്മ.
Architect :Ar.Sufine Gazeeb
Address : Design Collab,
Thodupuzha, Idukki
Client / Owner : Anas Basheer
ലൊക്കേഷന്‍ / Location: Kathrikadavu, Kaloor, Kochi.
ഏരിയ / Area:4150 Sq. Ft.
പ്ലോട്ട് / Plot: 13 Cents