മേഘമല്‍ഹാര്‍
"ട്രഡീഷണല്‍-മോഡേണ്‍ വാസ്തുഘടകങ്ങളെ
അസന്തുലിതമായി കോര്‍ത്തിണക്കി ഒരുക്കിയ വീട്"
മേഘമല്‍ഹാര്‍ - അതേ, ഒരു ഹിന്ദുസ്ഥാനി രാഗം പോലെ ഹൃദ്യമാണ് ഈ
വീട്. മനം കുളിര്‍പ്പിക്കുന്ന പച്ചപ്പിനൊപ്പം സ്വാഭാവികതയുടെ ഗുണങ്ങളും
സമകാലീനവാസ്തു ഘടകങ്ങളും ഇഴപിരിഞ്ഞ് കിടക്കുന്ന വസതിയെ
ന്നു പറയാം, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലുള്ള ഈ നിര്‍മ്മിതിയെ. ചൂടിന്‍റെ
തീവ്രത കുറച്ചധികം ഉളള ജില്ലയിലെങ്കിലും ഈ വീടിന്‍റെ കാഴ്ചയും അന്തരീക്ഷവും
കണ്ണും മനസും കുളിര്‍പ്പിക്കുന്നു. ഡോ. അനീഷ് മോഹനും ഡോ. സരിഗ ശിവനും വേണ്ടി
പണികഴിപ്പിച്ച വീട് ആര്‍ക്കിടെക്റ്റ് ശരത്ത് മോഹന്‍, ആര്‍ക്കിടെക്റ്റ് സ്വരൂപ് എബ്രഹ്രാം
(ടി സ്ക്വയര്‍ ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായി ഡിസൈന്‍ ചെയ്തത്.
ജീവന്‍ നിറയുന്ന, പുറംവെളിച്ചം ധാരാളമുള്ള ഒരു ഓപ്പണ്‍ പ്ലാന്‍
ഉള്ള വീടായിരുന്നു, വീട്ടുടമസ്ഥരുടെ ആവശ്യം. ഇതനുസരിച്ച് ലിവിങ്, ഡൈനിങ്, കിച്ചന്‍
ഏരിയകള്‍ ഒഴുക്കോടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ആ നിലയ്ക്ക് നോക്കുമ്പോള്‍ പരസ്പ
രന്ധിതമായ ഇടങ്ങളുടെ ഒരു ആഘോഷം തന്നെയാണിവിടം. വാസ്തു അനുസരിച്ചാണ്
ഈ പ്ലാന്‍ നടപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനി
ങ്, കിച്ചന്‍, വര്‍ക്കേരിയ, ഓപ്പണ്‍ സീറ്റിങ് സ്പേസ്, ഓഫീസ് കം ലൈബ്രറ്രി, യൂട്ടിലിറ്റി, കോറിഡോര്‍ സ്പേസ്, ബാത് അറ്റാച്ച്ഡായ നാലുെ ഡ്റൂമുകള്‍, ബാല്‍ക്കണി, ടെറസ്
ഗാര്‍ഡന്‍ എന്നിവയാണ് ഇവിടുത്തെ സ്പേസുകള്‍. തെക്ക് വശത്തിനഭിമുഖമായ 15.64 സെന്‍റ് പ്ലോട്ടിലാണ് വീടിന്‍റെ സ്ഥാനം.
എക്സ്റ്റീരിയര്‍:
കന്‍റംപ്രറി-ട്രഡീഷണല്‍ മിശ്രണത്തിലുള്ള എക്സ്റ്റീരിയര്‍ ആദ്യകാഴ്
ചയില്‍ തന്നെ മനംകവരുന്നു.ബോക്സി പാറ്റേണുകള്‍, ജിഐ
കൊണ്ടുള്ള വെര്‍ട്ടിക്കല്‍ വെന്‍റിലേഷന്‍ ദണ്ഡുകള്‍, സിംഗിള്‍ സൈഡ്
സ്ലോപ്പ് റൂഫ്, കോണ്‍ക്രീറ്റ് ഫിനിഷുള്ള സപ്പോര്‍ട്ടിങ് ഭിത്തികള്‍,
എക്സ്പോസ്ഡ് ബ്രിക്ക്ര് വാള്‍, ഗ്ലാസ് വിതാനം എന്നിവയുടെയെല്ലാം
അസെമട്രിക്ക് മട്ടിലുള്ള സങ്കലനം ഇവിടെ കാണാം.
ഇടുങ്ങിയ മട്ടിലുള്ള പ്ലോട്ടായിരുന്നത് വെല്ലുവിളിയായി.
തെക്കുവശത്തു നിന്നും സൈറ്റിലേക്കുള്ള അനുന്ധറോഡ് അടുത്ത പ്ലോട്ടില്‍ തീരുന്ന
തായിരുന്നു. എന്നാല്‍ ഈ വെല്ലുവിളി അവസരമാക്കി മാറ്റാനായി ശ്രമം. അതിനാല്‍ ഈ
അനുബന്ധറോഡില്‍ നിന്ന് കാണാനാകുന്ന വിധം പുതുമയുള്ള എലിവേഷന്‍ ഒരുക്കി.
പരമാവധി വെന്‍റിലേഷനും നാച്വറല്‍ ലൈറ്റും കിട്ടുന്നതിനനുസരിച്ച് സ്ട്രക്ചര്‍ സ്ഥാനപ്പെ
ടുത്തി. ബാലന്‍സ് എന്ന ആശയത്തിനെ ഖണ്ഡിച്ച് കൊണ്ട് സമത്വം ഇല്ലായ്മ അല്ലെങ്കില്‍
അസെമട്രിക്ക് എന്ന കോണ്‍സെപ്റ്റിലാണ് ഇവിടെ എലിവേഷന്‍ പ്രത്യേകിച്ചും മുഖപ്പ്
ഡിസൈന്‍ ചെയ്തത്.
ലാന്‍ഡ്സ്കേപ്പ്:
കലാത്തിയ ലൂട്ടിയ, ടെര്‍മിനാലിയ, ഹെലിക്കോണിയ,
വൈറ്റ് ലില്ലി, ഫിംഗര്‍ പാം, ചെമ്പകം, പുല്‍ത്ത
കിടി എന്നിവയുള്‍പ്പെടെ പച്ചപ്പിന്‍റെ സമൃദ്ധി
തന്നെ മുറ്റത്ത് നിറയുന്നു. കോിള്‍ സ്റ്റോണ്‍
-താന്തൂര്‍സ്റ്റോണ്‍ കോമ്പിനേഷനില്‍ ചെയ്ത
പേവ്മെന്‍റ് ഫ്രണ്ട്യാര്‍ഡിനെ വെടിപ്പാക്കുന്നു.
വീടിന്‍റെ വ്യത്യസ്തമായൊരു ഫീച്ചറായ സിംഗിള്‍ സൈഡ് സ്ലോപ്പ്
റൂഫ് പടിഞ്ഞാറേ അറ്റത്തായി നല്‍കി. ഇതോടു ചേര്‍ന്നാണ് രൂപത്തിലും ധര്‍മ്മത്തിലും ഒരു പോലെ പ്രാധാന്യമുള്ള സെന്‍ട്രല്‍ വെന്‍റിലേഷന്‍ ഷാഫ്റ്റ്. ജിഐ ഷീറ്റ്,ബോക്സു
കളാക്കി മടക്കി, അതിനിടയില്‍ ഗ്ലാസ് ഫ്രെയിം വെച്ചാണ്, സിഗ്സാഗ് പോലെയുള്ള
ഡിസൈന്‍ വെന്‍റിലേഷന്‍ ഷാഫ്റ്റിന് നല്‍കിയത്. ഇതോട് ചേര്‍ന്നുള്ള എല്ലാ കോമണ്‍
സ്പേസുകളിലും ധാരാളം സ്വാഭാവിക വെളിച്ചമെത്തിക്കുന്നതിനൊപ്പം സോളിഡായ ഒരു
കന്‍റംപ്രറി എലമെന്‍റ് കൂടിയാണിത്.
നിഴലും വെളിച്ചവും ഇടകലര്‍ന്ന് അകത്തളത്തിലെ
ത്തുന്ന വിധമാണ് ഈ സെന്‍ട്രല്‍ വെന്‍റിലേഷന്‍ ദണ്ഡുകളുടെ ഡിസൈന്‍. സ്പേസിന്‍റെ
രൂപഭംഗിയും അന്തരീക്ഷവും ഏറെ മികച്ചതാക്കാന്‍ ഈ ഡിസൈനിലൂടെ സാധിച്ചു. വീ
ടിനെ ഒറ്റ സ്പേസായി ചേര്‍ത്തു നിര്‍ത്തുന്ന മധ്യവര്‍ത്തി കൂടിയാണ് ഈ എലമെന്‍റ്. ഇതു
കൂടാതെ, പരമ്പരാഗത ശൈലിയുടെ ഹൃദ്യതയും സമകാലീന ഡിസൈനിന്‍റെ ധര്‍മ്മഗു
ണങ്ങളും ഇവിടെ ഏകോപിച്ചതിനാല്‍ തന്നെ, കിളിവാതില്‍ അല്ലെങ്കില്‍ പൊതുവേ േെ വിന്‍ഡോ എന്നു പറയപ്പെടുന്ന സ്പേസ് ശ്രദ്ധേയമായ എലമെന്‍റായി ഉള്‍ക്കൊള്ളിച്ചതായി
കാണാം.
ലിവിങ്: കസ്റ്റമൈസു ചെയ്ത ബ്ലൂനിറത്തിലുള്ള സോഫയും ത്രോകുഷ്യ
നും ഇന്‍ഡസ്ട്രിയല്‍ രീതിയില്‍
ഒരുക്കിയ ടീപോയും ഇവിടെ
ക്രമീകരിച്ചു. എക്സ്പോസ്ഡ്
ബ്രിക്ക്ര് വാള്‍, സ്റ്റീലു കൊണ്ടുള്ള
അഴികള്‍, മണിപ്ലാന്‍റ് പടര്‍ത്തിയ
നിഷ് ഏരിയകള്‍, ഡിള്‍ ഹൈറ്റില്‍
നല്‍കിയ സിമന്‍റ് ഫിനിഷിലുള്ള
സീലിങ് എന്നിവയെല്ലാം ചേര്‍ന്ന
ഹൃദ്യമായ കോമ്പിനേഷനാണ് ഈ
സ്പേസിനെ മനോഹരമാക്കുന്നത്.
ഡബിള്‍ ഹൈറ്റുള്ള ലിവിങ് റൂമിന്‍റെ ഫോക്കല്‍പോയിന്‍റാണ് ഈ കിളിവാതില്‍.
സാംസ്കാരിക പ്രാധാന്യത്തോടൊപ്പം, ഈ വീടിന് ഒരു തനത് സ്വഭാവം കൊണ്ടുവരാനും
കിളിവാതിലിന് കഴിഞ്ഞു. വുഡിനൊപ്പം, ഗ്ലാസ്, സ്റ്റീല്‍, ബ്രിക്ക്ര്, കോണ്‍ക്രീററ് ഫിനിഷു
കള്‍ എന്നിവയെല്ലാം ചേര്‍ന്ന മെറ്റീരിയല്‍ കൂട്ട് സ്വാഭാവികതയ്ക്കൊപ്പം കന്‍റംപ്രറി-റസ്റ്റിക്ക്
സ്വഭാവവും പ്രകടിപ്പിക്കുന്നു. വീടിന്‍റെ സ്ട്രക്ചര്‍ എന്ന പരിധിക്കപ്പുറം ലാന്‍ഡ്സ്കേപ്പുമാ
യും ചുറ്റുപാടുകളുമായും അതിശയകരമാം വിധം ലയിച്ചു ചേരുന്നുണ്ട് ഈ വസതി.
അതിനാല്‍ തന്നെ ഈ വീട്ടിനകത്തു നിന്നുള്ള കാഴ്ചകള്‍ പരിമിതവുമല്ല.
Client / Owner : Dr. Aneesh Mohan & Dr. Sariga Sivan.
Architects : Ar.Ar. Sarath Mohan, Ar. Swaroop Abraham
Address : T Square Architects,,
Kozhikode.
Client / Owner : Dr. Aneesh Mohan & Dr. Sariga Sivan.
ലൊക്കേഷന്‍ / Location: Cherpulassery, Palakkad.
ഏരിയ / Area: 2748 Sq. Ft.
പ്ലോട്ട് / Plot: 15.64 Cents.