Updated On: October 30, 2024
Dream Home / Published (Designer + Builder) on August 23, 2024
ദി സ്റ്റോയിക്ക് വാള്‍ റെസിഡന്‍സ്
"സ്വാസ്ഥ്യത്തിന്‍റെ പ്രതീകമായ വീട്"

കണ്ണൂര്‍ ജില്ലയിലെ കതിരൂരിലുള്ള ഹരിത ബിംങ്ങളാല്‍ സമൃദ്ധമായ 46.45 സെന്‍റ് പ്ലോട്ടിലാണ് ശ്രീകുമാര്‍ രാഘവന്‍റെ ഉടമസ്ഥതയിലുള്ള 7317 ചതുരശ്ര അടി വീട് സ്ഥിതി ചെയ്യുന്നത്. മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയെ ന്ന പോലെ കാര്‍പോര്‍ച്ചില്‍ നിന്ന് തുടങ്ങുന്ന റാമ്പുകളിലൂടെയും പടവുകളിലൂടെയും ലാന്‍ഡ്സ്കേപ്പിലൂടെയും കോര്‍ട്ട്യാര്‍ഡുകളിലൂടെയും അകത്തളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്താം എന്നതാണ് ഭസ്റ്റോയിക്ക് വാള്‍ റെസിഡന്‍സ്' എന്ന് പേരുള്ള ഈ നിര്‍മ്മിതിയുടെ പ്രധാന സവിശേഷത. ഓപ്പണ്‍ ടു സ്കൈ കോര്‍ട്ട്യാര്‍ഡുകളും, സ്കൈലി റ്റ് സ്പേസുകളും ലാന്‍ഡ്സ്കേപ്പ് പോക്കറ്റുകളും മറ്റ് ജൈവഘടകങ്ങളും ആര്‍ക്കിടെക് റ്റുകളായ ലിജോ ജോസും റെനി ലിജോയും (ലിജോ.റെനി ആര്‍ക്കിടെക്റ്റ്സ്, തൃശ്ശൂര്‍) രൂപകല്പന ചെയ്ത ഈ വസതിയെ സ്വാസ്ഥ്യത്തിന്‍റെ പ്രതീകമാക്കി തീര്‍ക്കുന്നുണ്ട്. സൂര്യന്‍റെ സഞ്ചാര പാത, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് കാറ്റിന്‍റെ വേഗത യില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രകൃതിദത്തവും ഭൗതികവുമായഘടകങ്ങളുടെ പാരസ്പര്യവും കണക്കിലെടുത്താണ് വീടിന്‍റെ സ്ഥാനം നിര്‍ണ്ണയിച്ചത്. താമ സക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനും വേണ്ടി സൈറ്റിന്‍റെ വടക്കുവശത്ത് കിഴക്ക് പടിഞ്ഞാറ് ആയാണ് വീടിന്‍റെ പ്രധാന ഭാഗം നിര്‍മ്മിച്ചിട്ടുള്ളത്. പബ്ലിക്ക്, സെമി പബ്ലിക്ക്, സെമി പ്രൈവറ്റ്, പ്രൈവറ്റ് എന്നിങ്ങനെ മൂന്ന് ലെവലുകളില്‍ നാല് സോണുകളായാണ് അകത്തള വിന്യാസം. കിഴക്ക്, തെക്ക് ഭാഗങ്ങളിലൂടെ പ്രധാന പാതകള്‍ കടന്നു പോകുന്നതും വടക്ക് കിഴക്ക് ദിശയിലേക്ക് ചെരിഞ്ഞതും കയറ്റിറക്കങ്ങള്‍ ഉള്ളതുമായ ഈ പ്ലോട്ട് വടവൃക്ഷങ്ങളും മറ്റ് ചെറിയ മരങ്ങളും തിങ്ങി നിറഞ്ഞ ഒന്നായിരുന്നു.

പ്ലോട്ടിന്‍റെ ഈ സവിശേഷതയാണ് വീടിന്‍റെ അന്യാദൃശ്യഘടനയ്ക്ക് ഹേതുവായത്. ഔട്ട്ഡോര്‍ സിറ്റിങ് സ്പേസ്, ഫോയര്‍, ഫോര്‍മല്‍ ലിവിങ് എന്നിവ ഉള്‍പ്പെടുന്ന പബ്ലിക്ക് സോണ്‍ പ്രധാന കെട്ടിടത്തില്‍ നിന്ന് തെല്ല് അകലെയാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഓപ്പണ്‍ ടു സ്കൈ കോര്‍ട്ട്യാര്‍ഡും ഗ്രനൈറ്റ് കോ ബിള്‍ സ്റ്റോണ്‍ പാകി ഭംഗിയാക്കിയ നടപ്പാതയും ആണ് ഇവയ്ക്കിടയില്‍ വിഭജനം തീര്‍ക്കുന്നത്. പബ്ലിക്ക് സോണില്‍ ഉള്‍പ്പെടുന്ന കാര്‍പോര്‍ച്ചിന്‍റെ ഭാഗമായ റാമ്പു കളും പടവുകളുമാണ് വ്യത്യസ്ത സോണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. കാര്‍പോര്‍ച്ചില്‍ നിന്ന് നേരിട്ട് പൂമുഖത്തേക്കും ഫോയറിലേക്കുമെത്താം. ഫോയറിന്‍റെ ഇടത് വശത്ത് ഫോര്‍മല്‍ ലിവിങ്ങും വലത് വശത്ത് പോര്‍ച്ചില്‍ തുടങ്ങി സെമി പബ്ലിക്ക് സോ ണില്‍ എത്തി നില്‍ക്കുന്ന റാമ്പുമാണ് ഉള്ളത്. ഡൈനിങ്, ഫാമിലി ലിവിങ് എന്നിവയാണ് സെമി പബ്ലിക്ക് സോണിലുള്ളത്. പ്രായമായവര്‍ക്കും മറ്റും അകത്തളത്തിലെ ലെവല്‍ വ്യ തിയാനം അലോസരം ഉണ്ടാക്കരുത് എന്ന ഉദ്ദേശ്യത്തോടെ ഒരുക്കിയ കിടപ്പുമുറിയും ഇതി നനുന്ധമായുണ്ട്. അടുക്കളയും അനുന്ധ ഇടങ്ങളുമാണ് സെമി പ്രൈവറ്റ് സോണില്‍ വരുന്നത്. കാര്‍പോര്‍ച്ചില്‍ നിന്നാരംഭിക്കുന്ന പടവുകള്‍ അടുക്കളയിലേക്കെന്ന പോലെ, റാമ്പില്‍ നിന്ന് തെല്ലകലെ പൂമുഖത്തിനും അടുക്കളയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോര്‍ട്ട്യാര്‍ഡിലൂടെ കടന്ന് ഡൈനിങ്ങിലേക്ക് എത്താനും സഹായകരമാണ്. പിന്‍മുറ്റത്ത് അടുക്കളയ്ക്കനുന്ധമായി ക്രമീകരിച്ച യൂട്ടിലിറ്റി ഏരിയയിലേക്ക് നയിക്കുന്ന മറ്റൊരു റാമ്പും കാര്‍പോര്‍ച്ചിന്‍റെ ഭാഗമാണ്.

എക്സ്റ്റീരിയര്‍: മുകള്‍ ഭാഗത്ത് ചെങ്കല്ല് പതിച്ച് ആകര്‍ഷകമാക്കിയ കമാനാകൃതിയിലുള്ള സിമന്‍റ് മേല്‍ക്കൂരയാണ് വീടിന്‍റേത്. വിവിധ ഇടങ്ങളുടെ സ്വകാര്യ ത ഉറപ്പാക്കാനായി സ്ഥാപിച്ച മെറ്റല്‍ ട്യൂ് ഫ്രെയിമുകളും ഡിസൈന്‍ എലമെന്‍റ് ആയി മാറുന്നുണ്ട്. പുറംഭി ത്തി ചെങ്കല്ല് കൊണ്ടാണ് കെട്ടിയിരിക്കുന്നത്.

ആഴത്തില്‍ കുഴിച്ചും മണ്ണിട്ട് പൊക്കിയും മറ്റും പ്ലോട്ടിന്‍റെ സ്വാഭാവിക നിരപ്പിന് കോട്ടം വരുത്താതിരിക്കാനാണ് മൂന്ന് ലെവലുകള്‍ ആയി ഈ ഇരുനില വീടിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ പണിതത്. പബ്ലിക്ക് സോണിനെ മറ്റിടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഓപ്പണ്‍ ടു സ്കൈ കോര്‍ട്ട്യാര്‍ഡും അടുക്കളയുടെ സ്വകാര്യത മുന്‍നിര്‍ത്തി നല്‍കിയ പ്രൈവറ്റ് കോര്‍ട്ട്യാര്‍ ഡുമാണ് ഡൈനിങ്ങിലും അനുന്ധ ഇടങ്ങളിലും മതിയായ സൂര്യപ്രകാശവും വായു സഞ്ചാരവും ഉറപ്പാക്കുന്നത്. അതീവ സ്വകാര്യതയോടെ ഒരുക്കിയ ഇടനാഴിയാണ് പ്രെയര്‍ ഏരിയയിലേക്കും അതിന്‍റെ തുടര്‍ച്ചയെന്നോണമുള്ള പ്രൈവറ്റ് കോര്‍ട്ട്യാര്‍ഡ്,മൂന്ന് കിടപ്പുമുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രൈവറ്റ് സോണിലേക്ക് നയിക്കുന്നത്.

ഫോര്‍മല്‍ ലിവിങ്: മാര്‍ബിള്‍ ടോപ്പ് സോളിഡ് ടേിളും ലെതര്‍ ഫിനിഷ് ഇരിപ്പി ടങ്ങളും ഉള്‍പ്പെടുത്തിയ ഫോര്‍മല്‍ ലിവിങ്. ചെങ്കല്ല് പുറത്ത് കാണത്തക്ക വിധം ഉള്ള ഭിത്തി, ഗൃഹനാഥന്‍റെ സഹോദരന്‍ കൈകൊ ണ്ടു വരച്ച ചിത്രങ്ങള്‍, കണ്‍ സോള്‍ ടേിള്‍ എന്നിവയാണ് ഇവിടുത്തെ മറ്റ് ഡിസൈന്‍ എലമെന്‍റുകള്‍.

കിടപ്പുമുറികളെയും അവയ്ക്ക് അനുന്ധമായുള്ള പ്രൈവറ്റ് കോര്‍ട്ട്യാര്‍ഡിനെയും ബന്ധിപ്പിക്കുന്ന ഫോയര്‍ ഡ്രസ്സിങ് ഏരിയ ആയി കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. തെ ക്ക് പടിഞ്ഞാറന്‍ കാറ്റിന്‍റെയും മഴയുടെയും അഭൗമ സൗന്ദര്യം ആവോളം നുകരാനുള്ള അസുലഭ അവസരമാണ് ഓപ്പണ്‍ ടു സ്കൈ കോര്‍ട്ട്യാര്‍ഡിലേക്ക് തുറക്കുന്ന കിടപ്പുമുറി കള്‍ അന്തേവാസികള്‍ക്ക് നല്‍കുന്നത്. പ്രധാന ബ്ലോക്കിന്‍റെ കവാടത്തില്‍ സൗകര്യപ്ര ദമായി സ്ഥാപിച്ച ഗോവണിയാണ് മുകള്‍ നിലയിലേക്ക് നയിക്കുന്നത്. ഫാമിലി സ്പേസ് ആയി കൂടി പ്രയോജനപ്പെടുത്താവുന്ന എന്‍റര്‍ടെയിന്‍മെന്‍റ് റൂം, സെമി ഓപ്പണ്‍ ലോഞ്ചിലേക്ക് വ്യാപിച്ചുകിടക്കുന്നതും പ്രത്യേക ഡ്രസ്സിങ് ഏരിയ ഉള്ളതുമായ ബാത് അറ്റാച്ച്ഡ് മാസ്റ്റര്‍ ബെഡ്റൂം എന്നിവയാണ് ഇവിടെയുള്ളത്. മെറ്റല്‍ ട്യൂ്ബ് ഫ്രെയിമും നേര്‍ത്ത ടെറാക്കോട്ട ബ്ലോക്കുകളും ഉപയോഗിച്ച് ഫ്ളൂട്ടഡ് പാറ്റേണില്‍ ഒരുക്കിയ വെര്‍ട്ടിക്കല്‍ സ്ക്രീന്‍ ആണ് മുകള്‍ നിലയുടെ സ്വകാര്യത ഉറപ്പാക്കുന്നത്.

ഈ കസ്റ്റമൈസ്ഡ് സ്ക്രീന്‍ വീട്ടിലെ ഓരോ ഇടത്തേക്കും സ്വകാര്യതയോടെ സഞ്ചരിക്കാനുള്ള അവസരവും കനത്ത വെയിലിലും മഴയിലും നിന്നുള്ള സംരക്ഷണവും മുകള്‍ നിലയ്ക്ക് പ്രദാനം ചെയ്യുന്നുണ്ട്. അകത്തളത്തെക്കുറിച്ച് അവ്യക്തസൂചനകള്‍ മാത്രം നല്‍കുന്ന കൗതുകം ഉണര്‍ത്തുന്ന ഘടനയാണ് ഈ വീടിന്‍റേത്. തേക്കാത്ത ചെങ്കല്‍ ഭിത്തികള്‍ അകത്തളത്തിലുടനീളം ശക്ത മായ സാന്നിധ്യമാകുന്നുണ്ട്. വിവിധ സ്പേസുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ ഭൂമിയുടെ കിടപ്പിന് അനുസരിച്ച് പല തട്ടുകളായാണ് ലാന്‍ഡ്സ്കേപ്പിങ് ചെയ്തിട്ടുള്ളത്.

ചെങ്കല്ല്, ടെറാക്കോട്ട, തേക്കിന്‍ തടി, പേവിങ് സ്റ്റോണുകള്‍, എക്സ്പോസ്ഡ് കോണ്‍ക്രീറ്റ് എന്നിവയ്ക്കൊപ്പം ഇളം വര്‍ണ്ണങ്ങളും ചേരുമ്പോള്‍ അകത്തളം കൂടുതല്‍ സുന്ദരസുരഭിലമായിത്തീരുന്നു. നിലവിലുള്ള സസ്യലതാദികള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ തദ്ദേ ശീയമായ കൂടുതല്‍ ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചപ്പോള്‍ ലാന്‍ഡ്സ്കേപ്പിനും അനിര്‍വചനീയ സൗന്ദര്യം കൈ വന്നു. ദി സ്റ്റോയിക് വാള്‍ റെസിഡന്‍സ് എന്ന പേരിട്ട ഈ വീടിന്‍റെ അകത്തളം ആധുനിക ശൈലിയില്‍ ആണെങ്കിലും വടക്കന്‍ കേരളത്തിന്‍റെ പ്രാദേശിക തനിമയുടെ ആത്മാംശം ഇവിടെ അന്തര്‍ലീനമാണെന്ന് നിസ്സംശയം പറയാനാകും.

പടിഞ്ഞാറൻ കാറ്റിന്‍റെയും മഴയുടെയും അഭൗമ സൗന്ദര്യം ആവോളം നുകരാനുള്ള അസുലഭ അവസരമാണ് ഓപ്പണ്‍ ടു സ്കൈ കോര്‍ട്ട്യാര്‍ഡിലേക്ക് തുറക്കുന്ന കിടപ്പുമുറികള്‍ അന്തേവാസികള്‍ക്ക് നല്‍കുന്നത്.

"പൂമുഖ വാതിലും പിന്‍വാതിലും കൂടാതെ കാര്‍പോര്‍ച്ചില്‍ നിന്ന് വീടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന പ്രവേശന മാര്‍ഗങ്ങളും സ്റ്റോയിക്ക് വാള്‍ റെസിഡന്‍സിലുണ്ട്. ഇതിനു പുറമേ ലാന്‍ഡ്സ്കേപ്പിലൂടെയും കോര്‍ട്ട്യാര്‍ഡിലൂടെയും അകത്തളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്താവുന്നതാണണ്. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് വീട്ടുകാരും അതിഥികളും അകത്തളത്തിലെ ത്താന്‍ ഉപയോഗിക്കുന്ന കവാടങ്ങള്‍ക്കും വ്യത്യാസമുണ്ടാകും എന്നത് ഈ വീടിനെ അനിതരസാധാരണമാക്കി തീര്‍ക്കുന്നു."

- ആര്‍ക്കിടെക്റ്റ് ലിജോ ജോസ് & ആര്‍ക്കിടെക്റ്റ് റെനി ലിജോ.

Client / Owner : Dhanayan KS, Mohamed Shamel, Alfred Francis, Bibin Jacob & Dinesh D

Architects : Ar. Reny Lijo and Ar. Lijo Jos

Address : LIJO.RENY.architects,, TC 32/229, 1, Krishna Iyer Lane Punkunnam P.O, Thrissur - 680002 Mob: 98470 16689 www.lijorenyarchitects.com| www.instagram.com/lijo.reny.architects

Client / Owner : Sreekumar Raghavan and Family

ലൊക്കേഷന്‍ / Location: Kadirur, Kannur

ഏരിയ / Area: 7317 Sq. Ft.

പ്ലോട്ട് / Plot: 46.45 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
Dewton Led

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.