Updated On: November 08, 2024
Dream Home / Published (Designer + Builder) on October 01, 2024
ബേ ലീഫ് ഹൗസ്
" ഡിസൈന്‍ മൂല്യത്തിനൊപ്പം സുസ്ഥിരതയുടെ യഥാര്‍ത്ഥ അര്‍ത്ഥമറിഞ്ഞ് രൂപകല്‍പ്പന ചെയ്ത വസതി "

സാധാരണമായ, അപൂര്‍വ്വമായ ചൈതന്യം പേറുന്ന, ശാന്തത ചൊരിയുന്ന നിര്‍മ്മിതി. കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവമല്ല, മനം നിറയ്ക്കുന്ന സ്വാസ്ഥ്യമാണ് ഈ വസതിയിലേക്ക് നമ്മെ അടുപ്പിക്കുന്നത്. 50 വര്‍ഷമായി, കാലത്തിന്‍റെ സാക്ഷി പോലെ നിലകൊള്ളുന്ന േ ലീഫ് വൃക്ഷം, ഇവിടുത്തെ ഒരേയൊരു പുരാതന സാന്നിധ്യം. വഴനയില, കറുവയില എന്നെല്ലാം പറയപ്പെടുന്ന ഈ ബേ ലീഫ് വൃക്ഷത്തില്‍ നിന്നാണ് ഈ പ്രോജക്റ്റിന്‍റെ പേര് രൂപപ്പെട്ടത്. വീടിന്‍റെ വടക്കു വശത്തുള്ള വിശാലമായ മരച്ചീനി തോട്ടത്തിന്‍റെ ഹരിതസൗന്ദര്യത്തിനിടയിലും ഈ േ ലീഫ് വൃക്ഷം ഒറ്റയാനെ പോലെ ഇലകളുടെ സമൃദ്ധി ചൊരിഞ്ഞ് നില്‍ക്കുന്നു. ഗ്രാന്‍ഡ് പാരന്‍റ്സിന്‍റെയും വീട്ടുടമ സ്ഥരായ നിധിന്‍റെയും ലക്ഷ്മിയുടെയും പ്രിയപ്പെട്ട ഓര്‍മ്മകളോട് ചേര്‍ന്നു നില്‍ക്കുന്നു, ഈ മരം. ഇനിയുള്ള കാലം മക്കളായ നിളയ്ക്കും നിലവിനും അവരുടെ വീട്ടില്‍ ഈ വൃക്ഷത്തിന്‍റെ സാന്നിധ്യം അനുഭവിക്കാനാകണമെന്ന് ഇവര്‍ ആഗ്രഹിക്കുകയും ചെയ്തു.

അങ്ങനെയാണ് ഈ ബേ ലീഫ് മരത്തിന്‍റെ തണലില്‍ ഒരു വീട് രൂപപ്പെടുത്തിയത്. ഒരു ഇല വീണ പോലെ. ഒരു ബേ ലീഫു പോലെ. കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പണിത വീട്, ആര്‍ക്കിടെക്റ്റുകളായ ശ്രീലക്ഷ്മി, നന്ദഗോപാല്‍, ക്രിസ്റ്റഫര്‍ ആന്‍റൂ (പ്രോജക്റ്റ് 51A(h), കോട്ടയം) എന്നിവര്‍ ചേര്‍ന്നാണ് ഡിസൈന്‍ ചെയ്തത്. ഏകദേശം 20 അടി താഴേ ക്ക് ചെരിഞ്ഞു കിടക്കുകയാണ് ഇവിടുത്തെ 20 സെന്‍റ് പ്ലോട്ട്. പല ലെവലില്‍ പരന്നുകിട ക്കുന്ന ഒരു വീട് ജനിക്കാന്‍ ഇതു കാരണമായി. നിലവിലുള്ള സൈറ്റിന്‍റെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാതെ, വളരെ ശ്രദ്ധയോടെയാണ് സ്ട്രക്ചറിന്‍റെ കയറ്റിറക്ക തോത് ക്രമീകരിച്ചത്. ഈ സൂക്ഷ്മമായ സമീപനം പ്രകൃതിദത്തമായ ചരിവുമായി വീടിന്‍റെ ഘടനയെ സമന്വയിപ്പിച്ചു. അതിനാല്‍ തന്നെ, പച്ചപ്പ് നിറഞ്ഞ സങ്കേതത്തിനുള്ളില്‍ ഈ വീട് നിലകൊള്ളുന്നു. ഓരോ ലെവലും ബാഹ്യ പ്രകൃതിയുമായി ഇണക്കിയാണ് സ്ഥാനപ്പെടുത്തിയത്. ഇതിനെല്ലാമിടയിലും ബേ ലീഫ് വൃക്ഷം ഒരു കുട പോലെ ഉയര്‍ന്നു നില്‍ക്കുന്നു.

എക്സ്റ്റീരിയര്‍: ഒതുക്കവും ലാളിത്യവും പ്രതിഫലി പ്പിക്കുന്ന എക്സ്റ്റീരിയറാണ് ഈ വസതിയ്ക്ക്. ഇഷ്ടിക ജാളിയും ക്ലേ ഓടും വൈറ്റ്-കോണ്‍ക്രീറ്റ് ഫിനിഷുകളും വളരെ സ്വാഭാവികമാ യ കാഴ്ച പകരുന്നു. മുഖപ്പില്‍, ഔട്ട്ഡോര്‍-ഇന്‍ഡോര്‍ സ്പേ സുകള്‍ക്കിടയില്‍ ഒരു അര്‍ദ്ധ വിഭജനം പോലെയും റൂഫില്‍ നിന്ന് ചെരിഞ്ഞ് കോണ്‍ പോലെ നിലത്തേക്ക് ഇറങ്ങുന്ന രീതിയിലുമാ ണ് ഇഷ്ടിക ജാളികള്‍ നല്‍കിയത്. വിന്‍ഡോ ഷെയ്ഡുകളിലും ഈ കോണ്‍ ആകൃതി തുടരുന്നു.

തുറന്ന മട്ടിലുള്ള ഇടങ്ങളുടെ വിന്യാസം കൊണ്ട് തന്നെ, ലിവിങ് ഏരിയയിലേക്ക ് പ്രവേശിക്കുമ്പോള്‍ എതിര്‍വശത്തെ ഔട്ട്ഡോര്‍ സ്പേസിന്‍റെ കാഴ്ചയിലേക്കാണ് നാം നയിക്കപ്പെടുന്നത്. ഇഷ്ടിക കൊണ്ടുള്ള ജാളി വര്‍ക്ക് ഈ വീടിന്‍റെ ആത്മാവെന്നു വിശേഷിപ്പിക്കാവുന്ന ഘടകമാണ്. ഔട്ട്ഡോര്‍- ഇന്‍ഡോര്‍ അതിര്‍ത്തിയെ ഇല്ലാതാക്കുന്ന എലമെന്‍റു കൂടിയാണിത്. പല തട്ടുകളിലായാണ് ലിവിങ് സ്പേസുകള്‍ സ്ഥാനപ്പെടുത്തിയി രിക്കുന്നത്. പബ്ലിക്ക് സോണിനും സെമി പ്രൈവറ്റ് സോണിനും ഇടയില്‍ ഏതാനും പടികള്‍ ഉള്ള ഗോവണിയാണ്. ഉയര്‍ന്നു നില്‍ക്കുന്ന പബ്ലിക്ക് സോണില്‍ നിന്ന് സെമിപ്രൈവറ്റ് ഏരിയയിലേക്കുള്ള സ്ഥാനാന്തരം സാധ്യമാക്കുന്നത് ഇങ്ങനെയാണ്. എന്‍ട്രി ലെവലില്‍ നിന്ന് ഒരു ലെവല്‍ താഴെയാണ് ഫാമിലി സ്പേസും ഡൈനിങ്ങും കിച്ചനും വര്‍ക്കേരിയയുമെല്ലാം. കുട്ടികളുടെ മുറിയും ഹോം തീയേറ്ററും മുകളിലത്തെ ലെവലിലാ ണ്. ഇത്തരത്തിലുള്ള സ്പേസ് വിന്യാസം ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ ഇടങ്ങള്‍ക്കിടയില്‍ തടസ്സമില്ലാത്ത പരിവര്‍ത്തനം സൃഷ്ടിക്കുന്നു.

ഫ്രണ്ട് കോര്‍ട്ട്യാര്‍ഡ്: ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമായുള്ള ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ്. ചെറിയ ജലസംഭരണിയും ജലസസ്യങ്ങളുമെ ല്ലാം ഇവിടെ പച്ചപ്പേകുന്നു.

ദിവസത്തിന്‍റെ വിവിധ സമയങ്ങളില്‍ ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ ഉണ്ടാകാനും പ്രകൃതിയുടെ മാറ്റമറിയാനും ഇന്‍റീരിയര്‍ സ്പേസുകളുടെ പ്രത്യേക മട്ടിലുള്ള വിന്യാസം കൊണ്ട് സാധിച്ചു. ഒരു ഇന്ത്യന്‍ കൂട്ടുകുടും ത്തിന് ചേര്‍ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത അടുക്കളയാണ് വീടിന്‍റെ താഴത്തെ നിലയിലുള്ള ത്. ഭക്ഷണം തയ്യാറാക്കുമ്പോള്‍ കുടുംാംഗ ങ്ങള്‍ക്കിടയില്‍ തുല്യമായ ഇടപെടല്‍ പ്രോത്സാഹി പ്പിക്കാനുദേശിച്ചാണ് ഓപ്പണ്‍ കിച്ചന്‍ എന്ന ആശയം നടപ്പിലാക്കിയത്.

ഫാമിലി സ്പേസ്: ഡൈനിങ് ഏരിയയുടെ ഭാഗമായാണ് ഫാമിലി സ്പേസ്. വിന്‍ഡോയോട് ചേര്‍ന്ന് അണ്ടര്‍കൗണ്ടര്‍ സ്റ്റോറേജ് സൗകര്യങ്ങ ളുള്ള ഇന്‍ില്‍റ്റ് സീറ്റി ങ്ങും ഇവിടെ ഒരുക്കി.

താഴത്തെ നിലയിലുള്ള ഗ്രാന്‍ഡ് പാരന്‍റ്സിന്‍റെ കിടപ്പുമുറി, പാഷ്യോയുടെ കാഴ്ചയിലേക്ക് തുറക്കും വിധം സ്ഥാനപ്പെടു ത്തി. ഇവിടുത്തെ ശ്രദ്ധേയ ഇടമാണ് കോറിഡോര്‍. അപ്പര്‍ ലെവലിലെ കുട്ടികളുടെ സ്പേസിനെയും താഴത്തെ ലെവലിലെ ഫാമിലി സ്പേസിനെയും കൂട്ടിയിണക്കുന്നത് ഈ ഇടനാഴിയാണ്. കുട്ടികളു ടെ കിടപ്പുമുറി ഒരു ചലനാത്മകമായ ഇടമാ ണ്, ഇന്‍ഡോര്‍ കോര്‍ട്ട്യാര്‍ഡിനും ആറ്റിക്ക് ഫ്ളോറിനും ഇടയിലായാണ് ഇവരുടെ ബെഡ്.

ബെ ഡ്റൂമുകള്‍: വളരെ ലളിതമായാണ് കിടപ്പുമുറികള്‍ ഒരുക്കിയത്. സ്റ്റോറേജ് സൗകര്യ ങ്ങളും ഹെഡ്േ ാര്‍ഡ് ഹൈലൈറ്റും പെന്‍ഡന്‍റ് ലൈറ്റുമെല്ലാം നിലവാര പൂര്‍വ്വം ഒരുക്കിയിരിക്കുന്നു. ആറ്റിക്ക് ലെവലിലുള്ള കുട്ടികളുടെ െ ഡ് സ്പേസ് വളരെ മനോഹരമായാണ് ഡിസൈന്‍ ചെയ്തത്. ഹെഡ്ബോര്‍ഡി നു പിന്നിലുള്ള സ്ഥലം ഉയര്‍ത്തി കെട്ടി ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വളര്‍ത്തിയിരിക്ക ുകയാണ്. ഈ സ്പേസിന്‍റെ റൂഫ്, ഗ്ലാസ്-ക്ലേ ഓടുകള്‍ സംയോജി പ്പിച്ച് പാകിയാണ് ഒരുക്കിയത്. സ്റ്റഡി യൂണിറ്റും െ ര്‍ത്ത് ഏരിയയും ഈ കിടപ്പുമുറിയുടെ ഭാഗമായുണ്ട്. ഡിസൈനര്‍ ഫ്ളോറല്‍ ടൈലാണ് ഇവിടെ ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

""

Client / Owner : Nidin & Family

Architects : - Ar. Nandagopal B, Ar. Shrilakshmi K and Ar. Christopher Antoo

Address : Project 51 A(h) ,

Sreesylam, Chelliyozhukkam Ln, near Baselious college, Kottayam, Kerala - 686001.

Mob: 088915 14200

www.instagram.com/project_51_a_h

Client / Owner :Nidin & Family

ലൊക്കേഷന്‍ / Location: Karukachal, Kottayam.

ഏരിയ / Area: 2180 Sq. Ft.

പ്ലോട്ട് / Plot: 20 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
Dewton Led

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.