Updated On: January 18, 2025
Renovation / Published (Designer + Builder) on December 01, 2024
പ്രൗഢിയിലേക്കുള്ള പരിണാമം
" അടിമുടി മാറിയ ഇന്‍റീരിയര്‍ കൊണ്ട് ശ്രദ്ധേയമായ സ്വാഭാവിക ഗുണങ്ങള്‍ കൈകോര്‍ക്കുന്ന റെനവേഷന്‍ പ്രോജക്റ്റ് "

പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത നിര്‍മ്മിതിയില്‍ നിന്ന് സുന്ദരവും പ്രൗ ഢിയുള്ളതുമായ രൂപഭാവങ്ങളിലേക്കുള്ള ഉയിര്‍പ്പാണ് കൊച്ചി വടുതലയിലുള്ള ഈ വസതിയെ ശ്രദ്ധേയമാക്കുന്നത്. സ്ട്രക്ചറില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ, വളരെ ആധികാരികമായ പുതുമ നിറഞ്ഞ രൂപവും ഭാവവും അണിഞ്ഞിരിക്കുകയാ ണ് ഈ വീട്. എറണാകുളത്ത്, ഇടപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാറ്റിക്ക് ഡിസൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍ അനില്‍ തോമസിന്‍റെയും കുടുംത്തിന്‍റെയും കൊച്ചി, വടുതലയിലുള്ള വീടാണിത്. കാറ്റിക്ക് ഡിസൈനിലെ പ്രിന്‍സിപ്പല്‍ ഡിസൈനറായ അ നില്‍ തോമസ് തന്നെയാണ് ഈ വീടിന്‍റെ നവീകരണവും രൂപകല്‍പനയും ചെയ്തതെന്ന പ്രത്യേകതയുമുണ്ട്

പ്രെയര്‍ സ്പേസ്: മെറ്റല്‍ ആര്‍ട്ടും ഗ്ലാസ് പെയിന്‍റിങ്ങും ചേരുന്ന ലാസ്റ്റ് സപ്പര്‍ ക്രിയേഷനാണ് ഇവിടുത്തെ ഭിത്തിയു ടെ ഹൈലൈറ്റ്. ജീസസിന്‍റെ രൂപം മാത്രം ഗ്ലാസ് പെയിന്‍റിങ് ചെയ്ത്, ശിഷ്യന്‍മാരുടേത് മെറ്റല്‍ ആര്‍ട്ടായും കസ്റ്റമൈസ് ചെയ്തെടുക്കുകയായിരു ന്നു. ൈ ബിള്‍ ഉള്‍പ്പെടെ ക്രമീകരിച്ചു കൊണ്ടുള്ള കണ്‍സോള്‍ ടേിളും ഇവിടെ കാണാം.

6.25 സെന്‍റ് പ്ലോട്ടിലുള്ള വീട് 2100 സ്ക്വയര്‍ഫീറ്റാണുള്ളത്. ഗേറ്റില്‍ നിന്നു തന്നെ തുടങ്ങുന്നു, ഇവിടുത്തെ മാറ്റം. മുന്‍വശത്തുള്ള പഴയ മതിലിന്‍റെ ഭാഗം പൊളി ച്ചു കളഞ്ഞ് കോര്‍ട്ടന്‍ സ്റ്റീല്‍ കൊണ്ട് പുതിയ ഗേറ്റ് പണിതതോടെ, കാര്‍പോര്‍ച്ചിന് പുറമേ ഒരു കാര്‍ കൂടി നിര്‍ത്തിയിടാനുള്ള സ്ഥലമാണ് ലഭിച്ചത്. ചെടികളും പച്ചപ്പും ഉള്‍ക്കെ ാള്ളിച്ച് ലാന്‍ഡ്സ്കേപ്പ്, കൂടുതല്‍ മനോഹരമാക്കി. ഫസ്റ്റ് ഫ്ളോറിലെ ഗ്ലാസിന്‍റെയും സ്റ്റീല്‍ അഴികളുടെയും സാന്നിധ്യം മുഖപ്പിന്‍റെ ഘടകങ്ങളെ കൂടുതല്‍ സ്പഷ്ടമാക്കാന്‍ സഹായിക്കുന്നു. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, അപ്പര്‍ ലിവിങ്, ഡൈനിങ്, പ്രെയര്‍ സ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, ബാത് അറ്റാച്ച്ഡായ മൂന്നു ബെഡ്റൂമുകള്‍, ബാല്‍ ക്കണി എന്നിവയാണ് ഇവിടുത്തെ സ്പേസുകള്‍.

ബെ ഡ്റൂമുകള്‍: പോഡിയം മട്ടിലുള്ള െ ഡ് സ്പേസാണ് ഇവിടെ ശ്രദ്ധേയം. ഡിള്‍ ഡെക്കിനിടെ ലീനിയര്‍ ലൈറ്റ് നല്‍കിയാണ് ഇതൊരുക്ക ിയത്. ഹെഡ്റെസ്റ്റ് ഏരിയയില്‍ അപ്ഹോള്‍സ്റ്ററി വര്‍ക്ക് നല്‍കി. ി ക്ക്രും എക്സ്പോസ്ഡ് കോണ്‍ക്രീറ്റും ചേരുന്ന വാള്‍ ഏരിയകളും എകസ്പോസ് ഡ് കോണ്‍ക്രീറ്റ് സീലിങ്ങും ട്രാക്ക് ലൈറ്റും പെന്‍ഡന്‍റ് ലൈറ്റും ഫേണ്‍ പ്ലാന്‍റുമെല്ലാം ഈ െ ഡ്റൂമിന് മികച്ച ആംപിയന്‍സ് ഒരുക്കുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായി ഇരുന്നു കളിക്കാനും മറ്റും സാധിക്കുന്ന വിധത്തിലാണ് ഈ ഡിള്‍ ലെവല്‍ പോഡിയം ചെയ്തിരി ക്കുന്നത്.

ഈ വീടിന്‍റെ യഥാര്‍ത്ഥ മാറ്റം, അത്, ഇന്‍റീരിയറിലാണ്. സ്പേസുകള്‍ക്ക് പരമാവധി വിശാലത കൊണ്ടു വരാനുള്ള ഡിസൈന്‍ ഘടകങ്ങളാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. കോണ്‍ക്രീറ്റ് സ്ട്രക്ചറില്‍ പണിത പഴയ ഗോവണി, തടിയും ജിഐയും ചേര്‍ത്ത്, പണിത് ഫ്ളോട്ടിങ് രീതിയിലേക്ക് മാറ്റിയതോടെ ഇവിടുത്തെ സ്പേസ് ഏറെ സുതാര്യമായി. പഴയ പാഷ്യോ പൊളിച്ച് കളഞ്ഞ് ആ ഏരിയ ഡൈനിങ് ഏരിയയാക്കി മാറ്റി. പഴയ ഡൈനിങ് ഏരിയയുടെ സ്ഥാനത്താണ് പുതിയ പ്രെയര്‍ സ്പേസ് വരുന്നത്. പുതുതായി പണിത ഓപ്പണ്‍ ടു സ്കൈ ബാത്റൂം ആണ് മറ്റൊരു ശ്രദ്ധേയമായ ഇടം. മൂന്നു ബെഡ്റൂമുകളും സ്വാഭാവിക മെറ്റീരിയല്‍ കൂട്ടുകള്‍ ചേര്‍ത്താണ് ഡിസൈന്‍ ചെയ്തത്. ഡിള്‍ ലെയര്‍ പോഡിയം പോലെ ഒരുക്കിയ െ ഡ് സ്പേസാണ് ഒരു ബെഡ്റൂമിന്‍റെ പ്രത്യേകത. കുട്ടികള്‍ക്കിരുന്നു കളിക്കാനും മറ്റും പറ്റുന്ന വിധമാണ് ഈ പോഡിയം ചെയ്തത്. ഇതോടൊപ്പം െ ഞ്ച് ടോപ്പ് വരുന്ന ഒരു ഇന്‍ില്‍റ്റ് സ്റ്റോറേജ് സ്പേസും കാണാം. കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സാമഗ്രി കളുമെല്ലാം ഒതുക്കി വെയ്ക്കാനുള്ള സ്പേസ് ആണിത്. പഴയ ടൈലുകള്‍ പൂര്‍ണമായി മാറ്റി റസ്റ്റിക്കും വുഡന്‍ ടെക്സ്ചറോട് കൂടിയതുമായ പുതിയ ടൈലുകള്‍ വിരിച്ചു. കണ്ണ ഞ്ചുന്ന ഡിസൈന്‍ ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കി, പകരം സ്വാഭാവിക നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചു. ഇഷ്ടിക, സിമന്‍റ് ഫിനിഷുകള്‍, സ്റ്റോണ്‍-വുഡന്‍ ടെക്സ്ചറു കള്‍ എന്നിവയുടെയെല്ലാം സുന്ദരമായ സങ്കരമാണ് ഇവിടുത്തെ ഇന്‍റീരിയറിനെ കാണാന്‍ സുഖമുള്ളതാക്കുന്നത്.

ലാൻഡ്സ്കേപ്പ്: കോര്‍ട്ടന്‍ സ്റ്റീലു കൊണ്ടുള്ള വലിയ സ്ലൈഡിങ് ഗേറ്റ് വന്നതോടെ വിശാലമായ മുറ്റമെന്ന തോന്നല്‍ ഉളവാകുന്നതിനൊപ്പം ഒരു കാര്‍ കൂടി മുറ്റത്ത് നിര്‍ത്തിയിടാനുമാകും. ഗ്രാസ് പേവിങ് ഇന്‍റര്‍ലോ ക്കാണ് മുറ്റത്തെ മനോഹരമാക്കുന്നത്. ടെര്‍മിനാലി യ, ചെമ്പകം, തായി പാണ്ടനസ്, ലെന്‍റാന, റാഫി ക്സ് പാം, ചൈന ഡോള്‍ തുടങ്ങിയ ചെടികള്‍ ഇവിടെ പച്ചപ്പിന്‍റെ സമൃദ്ധിയേകുന്നു.

ബേ വിന്‍ഡോകള്‍, ഇന്‍ബില്‍റ്റ് ബെഞ്ചുകള്‍ എന്നിവയെല്ലാം സ്പേസുകള്‍ക്ക് അനുസരിച്ച്, ഉള്‍ക്കൊള്ളിച്ചതിനാല്‍ ഇരിപ്പിട സൗകര്യം വേണ്ടുവോളമു ണ്ട്. എക്സ്റ്റീരിയറിലേതു പോലെ ഇന്‍റീരിയറിലും സ്വാഭാവികമായ ചെടികള്‍ പച്ചപ്പൊ രുക്കുന്നു. ട്രാക്ക് ലൈറ്റുകളും പെന്‍ഡന്‍റ് ലൈറ്റുകളും വാള്‍ മൗണ്ടഡ് ലൈറ്റുകളുമെല്ലാം ഡിസൈന്‍ തീമിനു ചേര്‍ന്ന വിധം ഇവിടെ ഒരുക്കി.

ഫോര്‍മല്‍ ലിവിങ്:ബ്ലൂ നിറത്തിലുള്ള കുഷ്യന്‍ സീറ്റിങ്ങാണ് ഇവിടെ ക്രമീകരി ച്ചിരിക്കുന്നത്. റാറ്റനും തടിയും ചേര്‍ത്തൊരുക്കിയ റൗണ്ട് ടീപോയും നല്‍കി. ഇരിപ്പിടങ്ങള്‍ക്ക് അഭിമുഖമായും വശത്തുമുള്ള മുഴുനീള വിന്‍ഡോകള്‍ ലാന്‍ഡ്സ്കേപ്പിന്‍റെ കാഴ്ചയിലേക്ക ് തുറക്കുന്നതാണ്. ഇവിടെ മറയൊരുക്കാന്‍ വൈറ്റ് ഷീര്‍ കര്‍ട്ടനും ഹെവി ഫാബ്രിക്ക് കര്‍ട്ടനും നല്‍കി. ജിപ്സവും വെനീറുമാണ് സീലിങ് ഒരു ക്കാന്‍ ഉപയോഗിച്ചത്.

മുഴുനീള ജാലകങ്ങള്‍ സ്വാഭാവിക വെളിച്ചം പരമാവധി ലഭ്യമാക്കുന്നതിനൊപ്പം സ്പേസുകളുടെ സുതാര്യതയും വിശാല തയുമെല്ലാം കൂട്ടാന്‍ കാരണമായി. വിന്‍ഡോകളും ഗ്ലാസ് ഓപ്പണിങ്ങുകളും കൂടുതല്‍ ഉള്ളതിനാല്‍ വെളിച്ചവും വായുസഞ്ചാരവും ഇവിടെ സമൃദ്ധമായുണ്ട്. വിന്‍ഡോകളോട് ചേര്‍ന്നുള്ള ഇന്‍ില്‍റ്റ് സീറ്റിങ് ഏരിയകളാകട്ടെ, ലാന്‍ഡ്സ്കേപ്പിലെ പച്ചപ്പ് ആസ്വദി ക്കാന്‍ തക്കവിധം ഔചിത്യപൂര്‍ണമായാണ് ക്രമീകരിച്ചത്. സ്വന്തം വീട് സ്വയം ഡിസൈന്‍ ചെയ്തതിന്‍റെ എല്ലാ മികവും ഈ വസതിയില്‍ കാണാം.

എക്സ്റ്റീരിയര്‍:ട്രഡീഷണല്‍-കന്‍റംപ്രറി എലമെന്‍റുകള്‍ ഫ്രണ്ട് എക്സ്റ്റീ രിയറില്‍ കാണാം. ക്ലേ ഓടുകള്‍ക്കൊപ്പം, ഗ്ലാസും ജി ഐ അഴികളും മുഖപ്പിന് ഒരു സമീകൃതമായ മികവേകുന്നു.

""

Client / Owner : Anil Thomas & Family

ലൊക്കേഷന്‍ / Location: Vaduthala, Kochi.

ഏരിയ / Area: 2100 Sq. Ft.

പ്ലോട്ട് / Plot: 6.25 Cents.

Designer: - Anil Thomas, Katic Designs, Kochi.

Address : KATIC INFRASTRUCTURES PVT LTD First Floor, Nereveetil Building, Edappally Toll. Kochi-682024. Kerala. India.

Newsletter

Subscribe our latest news/publications.

www.designerpublications.com
Dewton Led

Quick Links

2024-2025 © Designer Publications Kerala Pvt.Ltd.. All Rights Reserved.