"ഹെയ്വ - 平和"
" രൂപത്തെക്കാളുപരി ധര്‍മ്മത്തിനും
സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്ത ഹെയ്വ എന്ന വീട് "
ഹെയ്വ - 平和 എന്ന ജാപ്പനീസ് വാക്കിന്‍റെ അര്‍ത്ഥം, സമാധാനം, ഒരുമ എന്നൊക്കെ
യാണ്. സ്വാസ്ഥ്യവും ശാന്തതയും ഊര്‍ജ്ജവും ഇഴചേരുന്ന ഈ വസ
തിയ്ക്ക് നല്‍കാന്‍, ഇതിനപ്പുറമൊരു നാമം ഇല്ല. ഒരു വീടിനേക്കാളുപരി
ലാളിത്യത്തിന്‍റെയും ഐക്യത്തിന്‍റെയും പരിസ്ഥിതിയുമായുള്ള ബന്ധത്തിന്‍റെയും പ്രതീകമായാണ് ഹെയ് വ സാക്ഷാത്കരിച്ചിരിക്കുന്നത്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും, നിലനില്‍ക്കുന്ന ഇടവുമായി വാസ്തുവിനെ ലയിപ്പിക്കാനുമുള്ള ആഴത്തിലുള്ള ആഗ്രഹത്തിന്‍റെ
പ്രതിഫലനം ഇവിടെ ദൃശ്യമാണ്. ആകര്‍ഷകമായ സ്ട്രക്ചറിനും രൂപത്തിനുമൊപ്പം ക്രിയാത്മകം കൂടെയാകണമെന്ന ചിന്തയില്‍ നിന്ന്
ജനിച്ച ഹെയ് വ നിര്‍മ്മിത ഇടവും ചുറ്റുപാടും തമ്മിലുള്ള പരമ്പരാഗത അതിരുകളെ
തുടച്ചുകളയുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പണിതിരിക്കുന്ന വീട്, ആര്‍ക്കിടെക്റ്റ് ഫെബിൻ ഡി ലൈസിസ്
(3R ആര്‍ക്കിടെക്റ്റ്സ്, നെടുമങ്ങാട്, തിരുവനന്തപുരം) ആണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫെബിൻ ഡി ലൈസിസിന്‍റെ സഹോദരനായ
മെൻബിൽ ഡി ലൈസിസിനും കുടുംത്തിനും വേണ്ടി പണിത വീട് 3416 സ്ക്വയര്‍ഫീറ്റാണുള്ളത്. അലങ്കാരങ്ങള്‍ക്ക് വളരെകുറഞ്ഞ പ്രാധാന്യം
നല്‍കിയാണ് ഈ വസതി ഒരുക്കിയിട്ടുള്ളത്.
പാഷ്യോ :
ഡൈനിങ് ഏരിയയുടെ തുടര്‍ച്ച പോലെ വരുന്ന
പാഷ്യോയില്‍ വുഡന്‍ സ്വിങ് ഇരിപ്പിടമായി ക്രമീകരിച്ചു.
ഈ രു സ്പേസുകള്‍ക്കും ഇടയില്‍ സ്ലൈഡിങ് ഗ്ലാസ്
ഡോറാണ് പാര്‍ട്ടീഷനായി വരുന്നത്.
നിറങ്ങളുടെ തെരഞ്ഞെടുപ്പില്‍ തന്നെ മിതത്വം തുടങ്ങുന്നു. വൈറ്റ്-ഗ്രേ നിറങ്ങള്‍ സമന്വയിക്കുന്ന എക്സ്റ്റീരിയറിന്‍റെ രൂപം, ചുറ്റു പാടിലെ
പച്ചപ്പിന്‍റെ സമൃദ്ധിക്കിടെ വളരെ പ്രശാന്തമായ തോന്നല്‍ ജനിപ്പിക്കുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമാം വിധം രൂപകല്‍പന ചെയ്ത
ഗാംഭീര്യമുള്ള ഓവര്‍ഹാംഗുകളും ചരിഞ്ഞ മേല്‍ക്കൂരകളും, കാറ്റിനെ അകത്തേക്ക് കടത്തിവിടുമ്പോള്‍ തന്നെ കഠിനമായ പുറം വെളിച്ചത്തില്‍
നിന്ന് നിന്ന് ഇന്‍റീരിയറുകളെ സംരക്ഷിക്കുകയും, എയര്‍ കീഷന്‍റെ ആവശ്യമില്ലാതെ തന്നെ താപനില സുഖകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇവിടെ ചെയ്ത ലാന്‍ഡ്സ്കേപ്പിനും സൗന്ദര്യവത്കരണത്തിനും പുറമേ, കാണാവുന്ന ദിശയിലെല്ലാം പച്ചപ്പുന്നെതാണ് ഈ വീടിന് ലഭിച്ച മറ്റൊരു അനുഗ്രഹം.
ലാന്‍ഡ്സ്കേപ്പ് ഏരിയയെ ഇവിടെ മൂന്നായി വിഭജിച്ചിരിക്കുകയാണ്.
ലോണ്‍, ഗാര്‍ഡന്‍, ഫാമിങ് ഏരിയ എന്നിവയാണ് ഈ സോണുകള്‍. എന്‍ട്രന്‍സ് വേയുടെ രണ്ട് വശങ്ങളിലായാണ് ലോണ്‍ ഏരിയ.
പ്രാദേശികമായി വളരുന്ന ബഫല്ലോ ഗ്രാസില്‍ ഉള്‍പ്പെടുന്ന വന്യമായ ഒരിനം പുല്ലാണ് ഈ പുല്‍ത്തകിടിയില്‍ നട്ടിരിക്കുന്നത്.
വേനല്‍ക്കാലത്തു പോലും വെള്ളം ആവശ്യമില്ലാത്തതും പരിചരണം വോത്തതുമായ ഇനമാണെന്നതാണ് ഈ ഗ്രാസിന്‍റെ പ്രത്യേകത.
പക്ഷേ പെട്ടെന്നു വളര്‍ന്നു വലുതാകുന്നതു കൊണ്ട്തന്നെ ഇവ കൃത്യമായ ഇടവേളകളില്‍
മുറിക്കണം. അയല്‍പക്കത്തെ കന്നുകാലി ഫാമിലേക്കാണ് ഇവിടെ നിന്നുള്ള പുല്ല് വെട്ടികൊുപോകുന്നത്. കാറ്റില്‍ ഫാമിലേക്കുള്ള
ഒരു ഫീഡിങ് ഉത്പന്നമായി ഈ പുല്ല് മാറുന്നു എന്നുള്ളതാണ് ഇവിടുത്തെ ശ്രദ്ധേയമായ കാര്യം. പൂക്കുന്ന ചെടികള്‍ക്ക് പകരം വ്യത്യസ്തമായ
ഫല വൃക്ഷങ്ങളാണ്, ഗാര്‍ഡന്‍ ഏരിയയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വെജിറ്റിള്‍ ഗാര്‍ഡനും മെയിന്‍ ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്. പ്ലോട്ടിന്‍റെ
പകുതി ഭാഗം മറ്റ് കൃഷികള്‍ക്കും മാറ്റിവെച്ചു. പറമ്പില്‍
തന്നെയുള്ള പ്രകൃതിദത്തമായ കുളത്തില്‍ നിന്നുള്ള വെള്ളം വഴിത്തിരിച്ച് കൊ് വന്നാണ് ഈ കൃഷികളെല്ലാം നനയ്ക്കുന്നത്.
ഇവിടുത്തെ റെയിന്‍ വാട്ടര്‍ മാനേജ്മെന്‍റ് എടുത്തു പറയേതാണ്. വെള്ളം വെറുതെ ഒഴുകി പോകുന്നൊരു സാഹചര്യം ഇവിടെയില്ല.
മഴയത്ത് ഉറവെടുക്കുന്ന ഒരു തോട് ഈ പ്ലോട്ടിലേക്ക് വരുന്നു്. ആ വെള്ളവും ഗ്രൗ് വാട്ടര്‍ റീചാര്‍ജ്ജിങ്ങിന് വേി ഉപയോസിഗിക്കുന്നു.
അതിനു വേി ഒരു ജലസംഭരണിയും ഉാക്കിയിട്ടു്. ഏകദേശം മൂന്നുലക്ഷം ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ ഗ്രൗിലേക്ക് റീ ചാര്‍ജ് ചെയ്യാന്‍ പറ്റും.
ഈ നിര്‍മ്മിതിയില്‍ ഉപയോഗിച്ച
നിര്‍മ്മാണ വസ്തുക്കളിലധികവും ആധുനികവും പ്രദേശികവുമായ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകുന്നതാണ്. സിമന്‍റ് ബ്ലോക്കില്‍
പ്ലാസ്റ്റര്‍ ചെയ്ത് പെയിന്‍റ് ഫിനിഷ് നല്‍കിയാണ് സ്ട്രക്ചര്‍ ഒരുക്കിയത്. ഗ്രേ നിറത്തിലുള്ള സ്റ്റോണ്‍ ടെക്സ്ചര്‍ ഫിനിഷാണ് വൈറ്റ് നിറത്തിന്‍റെ
കോണ്‍ട്രാസ്റ്റായി വരുന്നത്. ഈ വീടിനാവശ്യമായ തടിയും കല്ലുകളും ഈ പ്ലോട്ടില്‍ നിന്ന് തന്നെ കത്തെി.തുരന്നെടുക്കാതെ, ഭൂമിയുടെ
പ്രതലത്തിലുായിരുന്ന പാറകളും പറമ്പിലെ ആഞ്ഞിലി, പ്ലാവ്,
തേക്ക് തുടങ്ങിയ മരങ്ങളുമെല്ലാം ഈ പ്ലോട്ടിലേത് തന്നെ ഉപയോഗിച്ചു.
ഡൈനിങ് : .
ഗ്ലാസ് ടോപ്പ് ടേിളും തടിയില്‍ തീര്‍ത്ത ചെയറുകളുമാ
ണ് ഇവിടെ ഫര്‍ണിച്ചര്‍. ബ്രൂം പാറ്റേണിലുള്ള പെന്‍ഡന്‍റ്
ലൈറ്റ് അലങ്കാരമായി നല്‍കി. ഡൈനിങ് ഏരിയയോട്
ചേര്‍ന്നുള്ള ഷോ കിച്ചന്‍റെ ഭാഗമായി ബ്രേക്ക്ഫാസ്റ്റ് ഏരിയ
വരുന്നു. വുഡന്‍ വാള്‍ടൈലും പെന്‍ഡന്‍റ് ലൈറ്റുമെല്ലാം
ഷോ കിച്ചനെ ഹൈലൈറ്റു ചെയ്യുന്നു്.
പറമ്പില്‍ നിന്നു മുറിച്ചെ ടുത്ത തടികള്‍ തന്നെയാണ് 90 ശതമാനം ഫര്‍ണിച്ചര്‍ കസ്റ്റമൈസേഷനും ഉപയോഗിച്ചിരിക്കുന്നത്.
നിറങ്ങളിലെയും എലമെന്‍റുകളിലെയും മിതത്വവും സ്പേസുകളുടെ വിശാലതയും ഇന്‍റീരിയറില്‍ ശ്രദ്ധേയമാണ്. പെയിന്‍റ്
ഫിനിഷുകളും എകസ്പോസ്ഡ് ടെക്സ്ചറുകളും അകത്തളത്തില്‍ മാറിമാറി വരുന്നു. കോമണ്‍ ഏരിയകളില്‍ ഗ്രേ-വൈറ്റ് നിറങ്ങള്‍
മേധാവിത്വം പുലര്‍ത്തുന്നു. ബെഡ്റൂമു
കളോരോന്നും തീമുകള്‍ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളില്‍ ഹൈലൈറ്റ് ചെയ്തു. ഡിള്‍ ഹൈറ്റ് സീലിങ് വരുന്ന ഇടങ്ങളില്‍ എക്സ്പോസ്ഡ് ഫിനിഷുകളാണുള്ളത്.
സ്ലോപ്പ് റൂഫ് വരുന്ന ഏതാ നും ഏരിയകളും ഇവിടെ വരുന്നു. സെക്കന്‍ഡ് ഫ്ളോറിന്‍റെ റൂഫ്, ഫസ്റ്റ് ഫ്ളോറിലെ ബാല്‍ക്കണി ഭാഗങ്ങള്‍, കാര്‍ പോര്‍ച്ച് എന്നിവിടങ്ങളെല്ലാം
സ്റ്റീല്‍ സ്ട്രക്ചറിലാണ് ഒരുക്കിയത്. ജിഐ റൂഫിങ് ഷീറ്റും ജിഐ ഫ്രെയ്മുകളുമാണ് ഈ സ്പേസുകളില്‍ നല്‍കിയത്. ജിഐ ഷീറ്റ് ഇട്ട സ്പേസുകളിലെ സീലിങ്ങൊരുക്കാന്‍
സിമന്‍റ് ഫൈര്‍ ബോര്‍ഡ് ഉപയോഗിച്ചു. സ്റ്റോറേജ് ഏരിയകളും വാഡ്രോുകളുമെല്ലാം മള്‍ട്ടിവുഡ്-ലാമിനേറ്റ്സ് കോമ്പിനേഷനിലാണ് ചെയ്തത്.
ഗ്ലാസ് ഭിത്തികള്‍ നല്‍കിയ ഇടങ്ങളില്‍ ടെംപേര്‍ഡ് ലാമിനേറ്റ് സേഫ്റ്റി ഗ്ലാസിട്ട് സുരക്ഷ
ഉറപ്പാക്കുന്നു. സെറാമിക്ക് ടൈല്‍, ടെറാക്കോട്ട ക്ലേ ടൈല്‍, എക്സ്റ്റീരിയല്‍ സെറാമിക്ക് ടൈല്‍ എന്നിവയാണ് വിവിധ സ്പേസുകളില്‍ ഫ്ളോറിങ് ഒരുക്കാന്‍ തെരഞ്ഞെടുത്തത്.
വെളിച്ചവും വെന്‍റിലേഷനും സ്വാഭാവികമായി ലഭ്യമാകുന്ന വിധത്തിലാണ് ഈ വസതിയുടെ ഡിസൈന്‍. മഴവെള്ള സംഭരണ സംവിധാനം, ഊര്‍ജ്ജക്ഷമതയുള്ള വിളക്കുകള്‍,
പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ എന്നീ ഘടകങ്ങളെല്ലാം ഒരുമിപ്പിച്ചതിലൂടെ സുസ്ഥിരതയെന്നത് ഇവിടെ വെറും അവകാശവാദം മാത്രം അല്ലാതെയാകുന്നു. ഉറവിടത്തില്‍ തന്നെ
വേസ്റ്റ് സംസ്കരിക്കുന്ന സംവിധാനം ഇവിടെ ഉണ്ട്.
ബെഡ്റൂമുകള്‍:
അപ്ഹോള്‍സ്റ്ററി ഹെഡ് ബോര്‍ഡ് ചെയ്താണ്, എല്ലാ കിടപ്പുമുറി
കളും ഒരുക്കിയത്. ഹെഡ്സൈഡ് ഭിത്തികള്‍ മാത്രം വ്യത്യസ്ത
നിറങ്ങള്‍ നല്‍കി ഹൈലൈറ്റ് ചെയ്തു. ഇരുവശത്തും ഓപ്പണിങ്
വിന്‍ഡോകള്‍ നല്‍കിയതിനാല്‍ സമൃദ്ധമായ പുറംവെളിച്ചം
ലഭ്യമാണ്. മള്‍ട്ടിവുഡും ലാമിനേറ്റ്സും ഉപയോഗിച്ചാണ്
വാഡ്രോ്-ഡ്രസിങ് സ്പേസുകള്‍ ഒരുക്കിയത്. വുഡന്‍ ഫിനിഷ്
ടൈലാണ് ഫ്ളോറിങ്ങൊരുക്കാന്‍ തെരഞ്ഞെടുത്തത്.
അഴുകുന്ന മാലിന്യം പൂര്‍ണമായും ഓര്‍ഗാനിക്ക്
ഫാര്‍മിങ്ങിന് ഉപയോഗിക്കുകയും പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യം പരമാവധി ഉപയോഗിക്കാതിരിക്കുക, എന്ന ആശയവുമാണ് ഇവിടെ പിന്തുടരുന്നത്. കൂടാതെ ഹെയ്വയ്ക്കുള്ളിലെഇടങ്ങള്‍ കര്‍ക്കശമല്ല, അവ ശ്വസിക്കുകയും പൊരുത്തപ്പെടുകയും ആവശ്യങ്ങള്‍ മാറുന്നതിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. വെളിച്ചത്തിന്‍റെയും നിഴലിന്‍റെയും പരസ്പരബന്ധം, വിശാലമായ മുറ്റങ്ങള്‍, മള്‍ട്ടി ഫങ്ഷണല്‍ ഏരിയകള്‍ എന്നിവയെല്ലാം വിശ്രമത്തെയും പ്രവര്‍ത്തനത്തെയും ഒരു പോലെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. കുടുംബത്തിന് ഒത്തുചേരാനും ജീവിതം അതിന്‍റെ പല രൂപങ്ങളില്‍ വികസിക്കാനും ഈ ഇടമൊരു വേദിയാകുന്നു. വാസ്തുവിദ്യ പരിസ്ഥിതിയില്‍ അടിച്ചേല്‍പ്പിക്കപ്പെടരുത്,മറിച്ച് അത് പരിസ്ഥിതിയുടെ സ്വാഭാവിക വിപുലീകരണത്തിന്‍റെ സാക്ഷിയായിരിക്കണം.
ഈ തത്ത്വചിന്തയുടെ പ്രകടനമാണ് യഥാര്‍ത്ഥത്തില്‍ ഹെയ്വ .
ടെറസ് :
ട്രസ്റൂഫ് നല്‍കി മള്‍ട്ടിപ്പര്‍പ്പസ് ഏരിയ ആയാണ് ഇവിടം ഒരുക്കിയി
രിക്കുന്നത്. ജിം, ബെഡ്സ്പേസ്, കുഷ്യന്‍ സീറ്റിങ്, വര്‍ക്കിങ്
ടേിള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് വളരെ ക്രിയാത്മകമായ
ഇടമായി ടെറസിനെ മാറ്റിയിരിക്കുകയാണ് .തുറന്നിടാവുന്ന
ഗ്ലാസുകളും ഷെയ്
സ്വിമ്മിങ്പൂള്‍ :
രണ്ട്ാമത്തെ ലെവലിലാണ്
സ്വിമ്മിങ് പൂള്‍ സ്ഥാനപ്പെടുത്തിയത്.
പൂളിനോട് ചേര്‍ന്നുള്ള
ബാല്‍ക്കണി ട്രസ് വര്‍ക്ക്
ചെയ്ത് സിമന്‍റ് ഫൈര്‍
ബോര്‍ഡ് കൊ് സീലിങ്
ചെയ്തിരിക്കുകയാണ്. എക്സ്റ്റീ
രിയര്‍ സെറാമിക്ക് ടൈലാണ്
ഇവിടെ ഫ്ളോറിങ് ഒരുക്കാന്‍
ഉപയോഗിച്ചത്. ഈ വീടിന്‍റെ
മഴവെള്ള സംഭരണ ടാങ്കായി
ട്ടാണ് ഈ പൂള്‍ പ്രവര്‍ത്തിക്കു
ന്നത്. റൂഫ് ടോപ്പിലെ റെയിന്‍
ചാനലുകള്‍ മുഴുവനും ഈ
പൂളിലേക്ക് ബന്ധിപ്പിച്ചിരിക്കു
കയാണ്.
""
Client / Owner : Melbin & Family.
ലൊക്കേഷന്‍ / Location: Nedumangad, Thiruvananthapuram.
ഏരിയ / Area: 3416 Sq.Ft.
പ്ലോട്ട് / Plot: 0.573 Acre.
Architect : - Ar.Febin De Lysis, 3R Architects.
Address : 3R Architects,
Nedumangad,Thiruvananthapuram.
Mob : +91 9496367587.