Updated On: May 16, 2025
Architecture / Published (Designer + Builder) on February 01, 2025
"വീടല്ല, ഇതു കൊട്ടാരം"
" പ്രൗഢിയും ആഡംരവും സൗകര്യങ്ങളും ഒന്നിക്കുന്ന 16500 സ്ക്വയര്‍ഫീറ്റിലുള്ള വീട് "

ആഡംബരവും പൊലിമയും പ്രൗഢിയുമെല്ലാം ഒരിടത്ത്, സംഗമിച്ചാല്‍ എങ്ങനെ യിരിക്കും. അതൊരു രാജമന്ദിരം പോലെ വിളങ്ങും. ഈ വസതി അത്തരമൊരു നിര്‍മ്മിതിയാണ്. കാഴ്ചയെ അതിശയിപ്പിക്കുന്ന ഘടകങ്ങളും കുറ്റമറ്റ സൗകര്യങ്ങളും കൈകോര്‍ക്കുന്നു, ഇവിടെ. ഡിസൈന്‍ പൊലിമയിലും ആഡംബരത്തിലും മേല്‍ക്കൈ പുലര്‍ത്തുന്ന, ഭവനത്തിന്‍റെ വിസ്താരം വ്യക്തമാകുന്ന വിധത്തിലുള്ള സ്ട്രക്ചറും എക്സ്റ്റീരിയറും ഈ വീടിനെ പ്രദേശത്തെ ലാന്‍ഡ്മാര്‍ക്കായി മാറ്റുന്നു. കേരം കോക്കനട്ട് ഓയില്‍ ഉടമ നാരായണന്‍ നായര്‍ക്കും കുടുംബത്തിനും വേണ്ടി എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പണിതീര്‍ത്ത വസതി ആര്‍ക്കിടെക്റ്റ് ബാജിയോ ബേി (മെറിഡിയന്‍ അസോസിയേറ്റ്സ്, ബാഗ്ലൂര്‍ & പെരുമ്പാവൂര്‍) ആണ് രൂപകല്‍പന ചെയ്തത്.

എക്സ്റ്റീരിയര്‍ : വിസ്താരവും, മുഴുനീളത്തില്‍ മുഖപ്പ് അനാവൃതമാകുന്ന സ്ട്രക് ചറുമാണ് എക്സ്റ്റീരിയറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സിമന്‍റ് ടെക്സ്ചറുകളും സിമന്‍റില്‍ തന്നെ ബ്രിക്ക് കളര്‍ ചെയ്തെടുത്ത ഹാന്‍ഡ് വര്‍ക്കുകളും പില്ലറുകളിലെ ഗോള്‍ഡന്‍ കളര്‍ ക്ലാഡി ങ്ങും എംഎസ് ഗ്രില്ലുകളുമെല്ലാം ഇവിടെ ശ്രദ്ധേയമാകുന്നു. ബ്രൈറ്റ് ക്രീം കളറിന്‍റെ ആധിപത്യത്തിനിടെ ഗ്രേ നിറത്തിന്‍റെ കോണ്‍ട്രാസ്റ്റാണ് പൊതുവെയുള്ള കളര്‍ തീം.

വലിയ പ്ലോട്ടായതു കൊ് ലാന്‍ഡ്സ്കേപ്പിന്‍റെ സൗന്ദര്യവത്കരണ സാധ്യതകളെ ഇവിടെ പരമാവധി ഉപയോഗിച്ചു. മോഡേണ്‍ ശൈലിയില്‍, അതേ സമയം തന്നെ ചില പരമ്പരാഗത ഘടകങ്ങള്‍ ഇടകലരുന്ന ഡിസൈന്‍ രീതിയാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. പില്ലറുകള്‍ നിറയുന്ന ലീനിയര്‍ സ്ട്രക്ചര്‍, പ്ലോട്ടിനു കുറുകെ നീളത്തില്‍ വരുന്ന വിധമാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്. വീടിന്‍റെ രു വശങ്ങളില്‍ റൂഫ് കാര്‍ പോര്‍ച്ചും മധ്യഭാഗത്തായി റൂഫ്ലെസ് കാര്‍ പാര്‍ക്കിങ് ഏരിയയും ഉ്. ഫസ്റ്റ് ഫ്ളോറിലെ സ്വിമ്മിങ് പൂളിന്‍റെ താഴെയായി ഗ്രൗ് ഫ്ളോറില്‍ വരുന്ന സ്പേസാണ് സെക്കന്‍ഡ് കാര്‍ പോര്‍ച്ച് പോലെ ക്രമീകരി ച്ചത്. കൂടാതെ സെക്കന്‍ഡ് കിച്ചന്‍ പോലൊരു ഏരിയയും പൂളിന്‍റെ ഡൗണ്‍ ഏരിയയില്‍ വരുന്നു. മഴയും മറ്റും ഉങ്കെില്‍ ഉടന്‍ കാറില്‍ നിന്നിറങ്ങി കിച്ചനിലേക്ക് പോകാവുന്ന തരത്തില്‍, വീട്ടു കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു എന്‍ട്രി ഡോറും ഈ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കിച്ചണിലേക്കുണ്ട്.

ലാന്‍ഡ്സ്കേപ്പ് : വിസ്തൃതമായ മുറ്റത്ത് പല തുരുത്തുകള്‍ പോലെയാണ് ലാന്‍ഡ്സ് കേപ്പ് ചെയ്തിരിക്കുന്നത്. ബാഗ്ലൂര്‍ സ്റ്റോണ്‍, കടപ്പ, കോിള്‍ സ്റ്റോണ്‍, ഇന്‍റര്‍ലോക്ക് എന്നിവയെല്ലാം വ്യത്യസ്ത ഇടങ്ങളിലായി പേവ്മെന്‍റ് ചെയ്യാന്‍ തെരഞ്ഞെടുത്തു. ഗാര്‍ഡന്‍ ലൈറ്റുകളും ന ല്‍കി. മെക്സിക്കന്‍ ഗ്രാസ്, ടെര്‍മിനാലിയ, ഫോക്സ്ടെയില്‍ പാം, മള്‍ട്ടിഹെഡ് ഫിക്കസ്, സൈപ്രസ് ട്രീ, കോസ്റ്റസ് വുഡ്സോണി തുടങ്ങിയ ചെടികള്‍ ഇവിടെ ഹരിത സമൃദ്ധിയൊരുക്കുന്നു..

സിറ്റൗട്ട്, സിറ്റൗട്ടിന്‍റെ എക്സ്റ്റന്‍ഷന്‍ പോലെയുള്ള വരാന്ത, ഫോര്‍മല്‍ ലിവിങ്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ്, ഇന്‍റേണല്‍ ഗാര്‍ഡന്‍, മാസ്റ്റര്‍ ബെഡ്റൂം, മാസ്റ്റര്‍ ബെഡ്റൂം കോര്‍ട്ട്യാര്‍ഡ്, കൂടാതെ നാലു ബെഡ്റൂമുകള്‍, ബാര്‍ സ്പേസ്, അപ്പര്‍ വരാന്ത, ബാല്‍ക്കണി, ലിഫ്റ്റ്, കിച്ചന്‍, വര്‍ക്കേരിയ, ഹോം തീയേറ്റര്‍, പ്രെയര്‍ സ്പേസ് എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്ക ുന്നത്. എല്ലാ ബെഡ്റൂമുകള്‍ക്കും അറ്റാച്ച്ഡ് ടോയ്ലറ്റുകളും പ്രത്യേകം ഡ്രസിങ് സ്പേസും നല്‍കി. ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച, നീളന്‍ വരാന്തകളായാണ് സിറ്റൗട്ടും ബാല്‍ക്കണിയും ഒരുക്കിയത്. ഇരിപ്പിട സൗകര്യമുള്ള കോമണ്‍ ഏരിയകള്‍ എവിടേക്ക് തിരിഞ്ഞാലും ഉന്നെതാണ് ഈ വീട്ടിലെ ശ്രദ്ധേയമായൊരു കാര്യം. കൂടാതെ പരമാവധി ഇടങ്ങള്‍ ഡ ിള്‍ഹൈറ്റില്‍ ഡിസൈന്‍ ചെയ്തതി നാല്‍ എടുപ്പും വിശാലതയും യഥേഷ്ടം അനുഭവഭേദ്യവുമാണ്. സിറ്റൗട്ടില്‍ നിന്ന് കയറുന്ന ഉടനെയുള്ള ഫസ്റ്റ് ഫോര്‍മല്‍ ലിവിങ് ഡ ിള്‍ ഹൈറ്റിലാണ്. രാജകീയമായ ഫര്‍ണിഷിങ്ങാണ് ഇവിടെ ആദ്യം തന്നെ മനസ്സിലുടക്കുന്നത്.

സിറ്റൗട്ട് : പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലു ള്ള ലെതര്‍ കുഷ്യന്‍ സീറ്റിങ്ങും റൗ് ടോപ്പും മെറ്റല്‍ ലെഗ്ഗുകളും ചേര്‍ന്ന ടീപോയുമാണ് സിറ്റൗട്ടില്‍ വരുന്നത്. പീസ് ലില്ലി നട്ടുവളര്‍ ത്തിയ പ്ലാന്‍റ് ബെഡ് ഈ സ്പേസില്‍ പച്ചപ്പൊരുക്ക ുന്നു. വരാന്തയിലേക്ക ുള്ള റാംപ് വേയും സിറ്റൗട്ടിനോട് ചേര്‍ന്നു്.
കോര്‍ട്ട്യാര്‍ഡ് : നാച്വറല്‍ പ്ലാന്‍റുകളും ജാളി വാളും സ്കൈലിറ്റ് ഏരിയയും ചേരുന്നതാണ് മാസ്റ്റര്‍ ബെഡ്റൂമിന് അനുന്ധമായുള്ള കോര്‍ട്ട്യാര്‍ഡ്. കടപ്പ സ്റ്റോ ണാണ് ഫ്ളോറിങ്ങില്‍ വരുന്നത്. ഗ്ലാസ്റൂഫിന് ഫ്രെയിമായി വരുന്നത് ജിഐയാണ്. സിന്തറ്റിക്ക് ഫര്‍ണിച്ചര്‍ ഇരിപ്പിടമായി ക്രമീകരിച്ചു.

ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ് ഏരിയകളും പേസ്റ്റല്‍ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൗഢമായ ഫര്‍ണിഷിങ്ങു കൊ് സുഖപ്രദമായ ഫീല്‍ പകരുന്നു. എന്‍ട്രി ലെവലില്‍ നിന്ന് രു പടികള്‍ താഴ്ത്തിയാണ് ഡൈനിങ്, ഗസ്റ്റ് ലിവിങ്, ഇന്‍റേണല്‍ ഗാര്‍ഡന്‍ തുടങ്ങിയ ഇടങ്ങള്‍ സ്ഥാനപ്പെടുത്തിയത്. റോസ്വുഡ്, ടീക്ക്വുഡ് എന്നിവയാ ണ് ഇവിടെ ഫര്‍ണിച്ചര്‍ കസ്റ്റമൈസേഷന് പ്രധാനമായും ഉപയോഗിച്ചത്. പ്ലൈവുഡ്, ലാമിനേറ്റ്സ്, വെനീര്‍, ഗ്ലാസ്, ജിഐ തുടങ്ങിയ മെറ്റീരിയലുകള്‍ ഡിസൈനിങ്ങില്‍ മേധാവിത്വം പുലര്‍ത്തുന്നു. വ്യത്യസ്തമായ ഫ്ളോറിങ് മെറ്റീരിയലുകളും തെരഞ്ഞെടുത്തു.

ഗ്രനൈറ്റ്, മൊറോക്കന്‍ സീരിസ് ടൈല്‍, ഇറ്റാലിയന്‍ മാര്‍ ിള്‍, വുഡന്‍ ടൈല്‍ എന്നിവയെല്ലാം വിവിധ സ്പേസുകളില്‍ നല്‍കി. ബെഡ്റൂമുകളുടെ ഡിസൈനും തീമും ഓരോന്നിലും വ്യത്യസ്തമാണ്. അതില്‍ തന്നെ, ഡബിള്‍ ഹൈറ്റില്‍ ഒരുക്കിയ മാസ്റ്റര്‍ ബെഡ്റൂം വിശാലതയും സൗകര്യങ്ങളും കൊ് ഒരു പടി മുന്നില്‍ നില്‍ക്കുന്നു. ഈ ബെഡ്റൂമിന് അനുന്ധമായുളള കോര്‍ട്ട്യാര്‍ഡും ഇന്‍റേണല്‍ ഗാര്‍ഡനും ഇവിടെ പച്ചപ്പും സ്വാഭാവികവെളിച്ചവും എല്ലാം സമൃദ്ധമായി ലഭിക്കാന്‍ കാരണമായി. അപ്പര്‍ ലിവിങ്ങും ബാര്‍ സ്പേസും ചേരുന്ന ഇടം വിശാലമായൊരു ഹാളാണ്.

ഹോം തീയേറ്റര്‍ : ആറു സീറ്റര്‍ ഹോം തീയേറ്റര്‍, ഫസ്റ്റ് ഫ്ളോറിലാണ് വരുന്നത്.

ബെഡ്റൂമുകള്‍ : വ്യത്യസ്തമായ കളര്‍-ഡിസൈന്‍ തീമുകള്‍ ബെഡ്റൂമുകളില്‍ കാണാം. ഹെഡ്ബോര്‍ഡ് പാനലിങ്, ഫാബ്രിക്ക് അപ്ഹോള്‍സ്റ്ററി, ടെക്സ്ചര്‍ വാള്‍ വര്‍ക്ക്, സീലിങ് ഹൈലൈറ്റുകള്‍, നിഷുകള്‍ എന്നിവയെല്ലാം സമന്വയിക്കുന്നു. ഗ്ലാസ് ഏരിയകളിലും വുഡന്‍ പാനലിങ്ങിലും, ഫ്ളൂട്ടഡ് ഡിസൈന്‍ ഒരു തുടര്‍ച്ച പോലെ വരുന്നു. ഡ്രസിങ് ഏരിയയും വാഡ്രോുകളും എല്ലാം പ്ലൈവുഡ്-ലാമിനേ റ്റ്സ് കോമ്പിനേഷനിലാണ് കസ്റ്റമൈസ് ചെയ്തത്. കൂടാതെ, റീഡിങ്-റൈറ്റിങ് ഡെസ്ക്, സ്റ്റോറേജ് യൂണിറ്റുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചു.

ഫസ്റ്റ് ഫ്ളോറിലെ ബെഡ്റൂമിന് അനുന്ധമാ യുള്ള ബാല്‍ക്കണി ഒരു ലിവിങ് ഏരിയ പോലെ ഫര്‍ണിഷിങ് ചെയ്താണ് ഒരുക്കിയത്. വിശാലമാ യ കിച്ചനില്‍ ഐലന്‍ഡ് കൗര്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചു. സ്വാഭാവിക വെളിച്ചവും കൃത്രിമ ലൈറ്റും വെന്‍റിലേഷനുമെല്ലാം വളരെ മികച്ച രീതിയില്‍ ഇവിടെ ഉള്‍ച്ചേര്‍ത്തിട്ടു്. നിലവാരമുള്ള മെറ്റീരിയലുകളും ഡിസൈന്‍ ഗുണങ്ങളും ഒരു പോലെ മികച്ചതാക്കാന്‍ കഴിഞ്ഞെന്നതാണ് ഈ വീടിന്‍റെ മേന്മ.

ഡൈനിങ് : എട്ടുപേര്‍ക്ക് ഇരിക്കാവുന്ന ഊണ്‍ മുറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ടീക്ക് വുഡ് ഉപയോഗിച്ചാണ് ഫര്‍ണിച്ചര്‍ പണിതത്. വുഡന്‍-ബെയ്ജ് കളര്‍ ലെതര്‍ കോമ്പിനേഷനില്‍ കസേരകളും മൊസൈക്ക് ടോപ്പ് നല്‍കി ഡൈനിങ് ടേിളും ഒരുക്ക ി. സിഗ്സാഗ് ഡിസൈനില്‍ വരുന്ന സീലിങ്, വെനീര്‍-ജിപ്സം മെറ്റീരിയലുകള്‍ ചേര്‍ത്താണ്, ചെയ്തത്. മോഡേണ്‍ റാന്തല്‍ പാറ്റേണിലുള്ള ഷാന്‍റിലിയറും നല്‍കി.

ഇന്‍റേണല്‍ ഗാര്‍ഡന്‍ : ഡബിള്‍ ഹൈറ്റില്‍ സ്കൈലിറ്റ് സ്പേസ് നല്‍കിയാണ്, ഇന്‍റേണല്‍ ഗാര്‍ഡന്‍ ഒരുക്കിയത്. ചൈനഡോള്‍ പ്ലാന്‍റ്, പീസ് ലില്ലി, അലോക്കേഷ്യ, മള്‍ട്ടിഹെഡ് ഫിക്കസ് തുടങ്ങിയ പ്ലാന്‍റുകള്‍ വളരെ മികവോടെ വളര്‍ത്തിയിരിക്കുകയാണ് ഇവിടെ. കടപ്പ സ്റ്റോണും പെിളുകളും കരിങ്കല്ലു കൊുള്ള ഹാഫ് വാളുമെല്ലാം ഈ ഗാര്‍ഡനെ മനോഹരമായ ഇടമാക്കുന്നു.

Client / Owner : Narayanan Nair (Keram Coconut Oil).

ലൊക്കേഷന്‍ / Location: Perumbavoor, Ernakulam.

ഏരിയ / Area: 16500 Sq.Ft.

പ്ലോട്ട് / Plot: 1 Acre.

Architect : - Ar Bajio Baby,

Address : Meridian Associates, Madaparambil Arcade Perumbavoor, Kerala. Pin : 683542.

Mob : +91 9645452121.

Newsletter

Subscribe our latest news/publications.

www.designerpublications.com
ABC Buildware

Quick Links

2024-2025 © Designer Publications Kerala Pvt.Ltd.. All Rights Reserved.