ഫാന്‍സി-ഫാന്‍റസി ഹോം
" പ്രൗഢിയും ഗാംഭീര്യവും ഇഴചേരുന്ന മോഡേണ്‍ വസതി."
ആധുനിക വാസ്തുഘടകങ്ങളുടെ ഡിസൈന്‍ സാധ്യതയും നിലവാരഗുണങ്ങളും
ഒരു പോലെ സമന്വയിപ്പിച്ചു കൊണ്ട് രൂപകല്‍പന ചെയ്ത വീടാണിത്. പ്രൗഢവും
ഉജ്ജ്വലവുമായ ഇന്‍റീരിയറാകട്ടെ, അതിശയകരമായ അനുഭവം ജനിപ്പിക്കുന്നു.
ഡിസൈനറുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഒരു ഫാന്‍സി -ഫാന്‍റസി അന്തരീക്ഷത്തിന്‍റ ആകെത്തുകയാണ് ഈ വസതി. ഡിസൈന്‍ തുടര്‍ച്ചയില്‍ കൊണ്ടു വന്ന ഗ്ലോസി എലമെന്‍റുകള്‍ ഈ വസതിയുടെ പ്രഖ്യാപിതമായ ഫാന്‍റസി സ്വഭാവത്തില്‍ നിര്‍ണായകമാകുന്നു.
ഷിറാസ് ഇബ്രാഹിമിനും കുടുംബത്തിനും വേണ്ടി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഒരുക്കിയ വീട്, ഡിസൈനറായ ജൂഡ്സണ്‍ പി ആര്‍,
ഇദ്ദേഹത്തിന്‍റെ മകളായ ആര്‍ക്കിടെക്റ്റ് താനിയ ജൂഡ്സണ്‍ (ജൂഡ്സണ്‍ അസോസിയേറ്റ്സ് ആര്‍ക്കിടെക്റ്റ്സ് ആന്‍ഡ് ഇന്‍റീരിയേഴ്സ് , കൊച്ചി,ദുബായ്) എന്നിവര്‍ ചേര്‍ന്നാണ് ഡിസൈന്‍ ചെയ്തത്. വെര്‍ട്ടിക്കല്‍-ഹൊറിസോണ്ടല്‍ ലീനിയര്‍ എലമെന്‍റുകളും ബോക്സി പാറ്റേണുകളും
ചേര്‍ന്ന് ഈ വീടിന്‍റെ മുഖപ്പിന് ആധികാരികമായ മോഡേണ്‍ ഗുണങ്ങള്‍ നല്‍കുന്നു. നാച്വറല്‍ ക്ലാഡിങ്, മള്‍ട്ടിവുഡ് കൊണ്ടുള്ള വെര്‍ട്ടിക്കല്‍
ലൂവറുകള്‍, ഗ്ലാസ്, വുഡന്‍ ഫിനിഷ് ടെക്സ്ചറുകള്‍ എന്നിവയെല്ലാം മുഖപ്പില്‍ സമന്വയി
ക്കുന്നു. വിശാലമായ പരന്ന പ്ലോട്ടില്‍, വളരെ എടുപ്പ് തോന്നും വിധമാണ് വീടിന്‍റെ സ്ഥാനം.
ഗസീബോ, ഔട്ട്ഡോര്‍ പാഷ്യോ,
വാട്ടര്‍ ബോഡി, ഇന്‍ബില്‍റ്റ് സിറ്റിങ്
ഏരിയകള്‍ എന്നിവയെല്ലാം
ലാന്‍ഡ്സ്കേപ്പിനെ കൂടുതല്‍ സജീവവും
സംവേദനക്ഷമവുമായ ഇടമാക്കുന്നു.
ലാന്‍ഡ്സ്കേപ്പിന്‍റെ എല്ലാ സാധ്യതകളും ഇവിടെ ഉപയോഗിച്ചു. ഗസീബോ, ഔട്ട്ഡോര്‍
പാഷ്യോ, വാട്ടര്‍ ബോഡി, ഇന്‍ബില്‍റ്റ് സിറ്റിങ് ഏരിയകള്‍ എന്നിവയെല്ലാം ലാന്‍ഡ്സ്കേ
പ്പിനെ കൂടുതല്‍ സജീവവും സംവേദനക്ഷമവുമായ ഇടമാക്കുന്നു.
ഇരു വശങ്ങളിലായി കാര്‍പോര്‍ച്ചുകള്‍, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത് അറ്റാച്ച്ഡായ അഞ്ച് കിടപ്പുമുറികള്‍,
ഹോം തീയേറ്റര്‍,കോര്‍ട്ട്യാര്‍ഡ് എന്നിവയാണ് ഇവിടെ ഒരുക്കിയ സ്പേസുകള്‍. എലിവേഷനേക്കാളേറെ,പ്രൗഢിയും ഗാംഭീര്യവും ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ കാണാം.
നിലവാരവും പൊലിമയും കൈകോര്‍ക്കുന്ന ആഡംബരത്തികവ് അകത്തളങ്ങളില്‍ ദൃശ്യമാണ്. ഡൈനിങ്-കോര്‍ട്ട്യാര്‍ഡ്-ഗോവണി എന്നീ സ്പേസുകള്‍ ഉള്‍ക്കൊള്ളുന്ന
ഹാള്‍ ലക്ഷ്വറിയും സമൃദ്ധിയും ഒരു പോലെ ചൊരിയുന്നു. ഇന്‍റീരിയറിലെ അനിഷേധ്യമായ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഗ്ലോസി ഫീല്‍ കൊണ്ടു വരാന്‍
വ്യത്യസ്തമായ ഡിസൈന്‍ ഘടകങ്ങള്‍ ഉപയോഗിച്ചു.
ഉപയുക്തതയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഈ വീടിന്‍റെ ഓരോ കോണും ഒരുക്കിയിരിക്കുന്നത്
ഇന്‍റീരിയറിലെ അനിഷേധ്യമായ
ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന
ഗ്ലോസി ഫീല്‍ കൊണ്ടു വരാന്‍ വ്യത്യസ്തമായ
ഡിസൈന്‍ ഘടകങ്ങള്‍ ഉപയോഗിച്ചു.
ഗോള്‍ഡന്‍ ഫിനിഷ് വരുന്ന മെറ്റല്‍ പൈപ്പിങ്ങുകള്‍, ക്രിസ്റ്റല്‍ ഗോള്‍ഡ് ഷാന്‍റിലിയറുകള്‍,പെയിന്‍റിങ് ലൈനുകള്‍, മാർബിൾ മ്യൂറല്‍ വാള്‍
ഹൈലൈറ്റുകള്‍ എന്നിവയിലെല്ലാം ഈ ഡിസൈന്‍ തുടര്‍ച്ചയുടെ സാന്നിധ്യമുണ്ട്. ഇതു കൂടാതെ, തടിയുടെ എലമെന്‍റുകള്‍ സ്പേസുകള്‍ക്ക് സവിശേഷമായ പ്രൗഢിയേകുന്നു. തേക്കുതടിയ്ക്ക് പുറമേ പ്ലൈവുഡ്, വെനീര്‍, ലാമിനേറ്റ്സ് എന്നിവയും ഫര്‍ണിഷിങ് കസ്റ്റമൈസേഷന് ഉപയോഗിച്ചു. നിറങ്ങളിലെ മിതത്വവും ഡിസൈന്‍ എലമെന്‍റുകളിലെ പ്രൗഢമായ ഡീറ്റെയ്ലിങ്ങുകളുമാണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ പൊതുവായ സവിശേഷത. തനി മോഡേണ്‍ ശൈലി വിട്ട്,കുറച്ച് നിയോ ക്ലാസിക്കല്‍ രീതിയിലാണ് ബെഡ്റൂമുകള്‍ ഡിസൈന്‍ ചെയ്തത്. ഓരോ വ്യക്തികളുടെയും ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് നിറങ്ങളും ഡിസൈന്‍ തീമുകളുമെല്ലാം മാറിയിട്ടു്.
വര്‍ക്കിങ് കം ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഉള്‍ക്കൊള്ളുന്ന വിശാലമായ കിച്ചന്‍ ബെയ്ജ് കളര്‍ തീമില്‍ ഡിസൈന്‍ ചെയ്തു. ഫ്ളോറിങ്ങിലെയും കൗണ്ടര്‍, ടേബിള്‍ ടോപ്പ്
തുടങ്ങിയ ഇടങ്ങളിലെയും മാർബിൾ മേധാവിത്വം സ്പേസുകളുടെ പൊതുവെയുള്ള നിലവാരവും പ്രൗഢിയും ഉയര്‍ത്തിയിട്ടുണ്ട്. ജോലി സംബന്ധമായി പശ്ചിമേഷ്യയില്‍ ജീവിക്കുന്ന ക്ലയന്‍റും ഡിസൈനറും കണ്ട് പരിചയിച്ച,
ആ മേഖലയിലെ നിര്‍മ്മിതികളുടെ സ്വാധീനം ഈ വസതിയുടെ ഡിസൈനിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്.
നിറങ്ങളിലെ മിതത്വവും ഡിസൈന്‍ എലമെന്‍റുകളിലെ
പ്രൗഢമായ ഡീറ്റെയ്ലിങ്ങുകളുമാണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ പൊതുവായ സവിശേഷത.
ഡിസൈനിങ്ങിന് പുറമേ ലൈവ് സ്കെച്ചിങ് രംഗത്തെ വിദഗ്ദ്ധന്‍ കൂടിയായ ഡിസൈനര്‍ ജൂഡ്സണ്‍, ക്ലയന്‍റിൻ്റെ ആവശ്യങ്ങള്‍
പറഞ്ഞതിനൊപ്പം തന്നെ ഈ വീട് ലൈവ് സ്കെച്ചിങ് ചെയ്ത് കാണിക്കുകയും, അദ്ദേഹമതില്‍ സംതൃപ്തനാകുകയും ചെയ്തിരുന്നു. ഓരോ ക്ലയന്‍റിനും ആവശ്യമുള്ളത് എന്തോ അത് ഏറ്റവും പൂര്‍ണതയോടെ ഡിസൈന്‍ ചെയ്തു നല്‍കുകയെന്ന ഉദ്യമമാണ്, ഡിസൈന്‍ ടീം ഇവിടെ നിറവേറ്റിയിരിക്കുന്നത്. അത് ഈ വീടിന്‍റെ ഓരോ അണുവിലും ദൃശ്യവുമാണ്.
Client / Owner : ഷിറാസ് ഇബ്രാഹിമും കുടുംബവും (Shiraz Ibrahim & Family)
Architect / Interior Designer :Ar Tanya Judson & Judson P R
Address : Judson Associates Architects and Interiors
14/390 H1, 6th Floor, KNA Plaza Junction,
Kundannoor, Maradu, Ernakulam, Kerala 682304.
Mob : +91 86068 06665.
ലൊക്കേഷന്‍ / Location: Karunagappally, Kollam.
ഏരിയ / Area:9000 Sq. Ft.
പ്ലോട്ട് / Plot: 65 Cents.