ആര്‍ വില്ല
" നിലവാരത്തിനൊപ്പം മിതത്വവും അഴകും ഇഴചേരുന്ന ഇന്‍റീരിയര്‍."
പ്രസന്നവും ലളിതവുമായ തുറന്ന സ്പേസുകളുടെ ഹൃദ്യമായ എകോപന
മാണ്, ആര്‍ വില്ല എന്ന വസതിയുടെ ഇന്‍റീരിയറിനെ ഹൃദ്യമാക്കുന്നത്.
നിലവാരത്തിന്‍റെയും മിതത്വത്തിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത സന്തുലി
തത്വം കാണാമിവിടെ. വെളിച്ചം, ഘടന, ഇടങ്ങളുടെ ഒരുമ ഇവയെല്ലാം കുറ്റമറ്റതായി
അനുഭവപ്പെടുന്ന ഓപ്പണ്‍ പ്ലാനാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. അബ്ദു റഹ്മാനും
കുടുംബത്തിനും വേണ്ടി കണ്ണൂര്‍ ജില്ലയിലെ തായതെരുവില്‍ പണിത ആര്‍ വില്ല, എന്ന
വസതിയുടെ ഇന്‍റീരിയര്‍ രൂപകല്‍പ്പന ചെയ്തത്, ആര്‍ക്കിടെക്റ്റ് മര്‍ജാന പര്‍വീണ്‍ എസ്,
മുഹമ്മദ് സിറാജുദ്ദീന്‍ ഹംസ (സാബ് സ് ആര്‍ക്കിടെക്റ്റ്സ്, കണ്ണൂര്‍) എന്നിവര്‍ ചേര്‍ന്നാണ്.
വൃത്തിയുള്ള ലൈനുകള്‍, ഊഷ്മളമായ ഫര്‍ണിഷിങ് എലമെന്‍റുകള്‍, തുറന്ന ലേഔട്ട് എന്നിവയെല്ലാം സംഗമിക്കുന്ന ആധുനികമായ അകത്തളമാണിത്. വ്യക്തികളുടെ ഇഷ്ട
ത്തിന് പരിഗണന നല്‍കിയതിനൊപ്പം, ക്രിയാത്മകവും ആശയവിനിമയത്തിന് ഊന്നല്‍
നല്‍കുന്നതുമായ സ്പേസുകളാണ് മികച്ച ഡിസൈനിലൂടെ ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, അപ്പര്‍ ലിവിങ്, ബാത് അറ്റാച്ച്ഡായ
നാലു ബെഡ്റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് സ്പേസുകള്‍. ഡബിള്‍ ഹൈറ്റില്‍ ലംബമായി ഒരുക്കിയ ഫോര്‍മല്‍ ലിവിങ്, സ്വാഭാവിക വെളിച്ചം സമൃദ്ധമായുള്ള വിശാലമായ ഇടമാണ്.
വലിയ ഗ്ലേസ്ഡ് ഗ്ലാസ്പാനലുകള്‍ ദിവസം മുഴുവന്‍ പകല്‍ വെളിച്ചം കടത്തിവിടുകയും,
ലാന്‍ഡ്സ്കേപ്പിന്‍റെ സുഖമുള്ള കാഴ്ചകള്‍ പകര്‍ന്ന്, ഇന്‍ഡോര്‍-ഔട്ട്ഡോര്‍ അതിര്‍വരമ്പുകള്‍ മായ്ക്കുകയും ചെയ്യുന്നു.
ഫോര്‍മല്‍ ലിവിങ്:
മിതത്വത്തിന്‍റെ ഗുണങ്ങളും നിലവാരവും ഒരു പോലെ സമന്വയിക്കുന്ന ഫര്‍ണിഷിങ്ങാണ്
ഇവിടെ കാണുന്നത്. ക്യാമല്‍ നിറത്തിലുള്ള ലെതര്‍ കുഷ്യന്‍ സോഫ, ഫ്ളൂട്ടഡ് ഡിസൈനുള്ള
റൗണ്ട്
ടീപോയ്, ട്വിന്‍ കുഷ്യന്‍ ചെയര്‍, കുഷ്യന്‍ ടോപ്പ് ബെഞ്ച് എന്നിവയെല്ലാം ഒരുക്കി.
ഇരിപ്പിടത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഭിത്തി പേസ്റ്റല്‍ ഗ്രീന്‍ നിറത്തില്‍ ഹൈലൈറ്റ് ചെയ്ത
ശേഷം, അനുയോജ്യമായ അ്സ്ട്രാക്റ്റ് പാറ്റേണിലുള്ള ഫ്രെയിംഡ് പെയിന്‍റിങ്ങുകള്‍ നല്‍കിയി
രിക്കുകയാണ്. വലിയൊരു ചീനഭരണി ലാംപ്ഷെയ്ഡാണ് കോര്‍ണറില്‍ വരുന്നത്. ഇവിടുെ
ത്ത ഗ്ലേസ്ഡ് പാനല്‍ ഗ്ലാസു വഴി ലാന്‍ഡ്സ്കേപ്പിന്‍റെ മനോഹരമായ കാഴ്ചയുമുണ്ട്
തടസ്സമില്ലാത്ത ഓപ്പണ്‍-പ്ലാന്‍ ലേഔട്ടാണ് വീടിന്‍റെ മധ്യഭാഗത്തെ രൂപപ്പെടുത്തുന്നത്. ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ
യെല്ലാം എലമെന്‍റുകളുടെ അതിപ്രസരമില്ലാതെ ഒന്നിച്ചുനില്‍ക്കുന്നു. സോളിഡ് പാര്‍ട്ടീഷനുകളല്ല, പകരം, മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പും ട്രാന്‍സിഷനുമാണ് സൂക്ഷ്മമായി ഓരോ
സ്ഥലത്തെയും വേര്‍തിരിക്കുന്നത്. പ്രൗഢമായ വുഡന്‍-എര്‍ത്തി ഫിനിഷുകള്‍, അപ്ഹോള്‍സ്റ്ററി എന്നിവയെല്ലാം ഡൈനിങ് സ്പേസിനെ നിലവാരപൂര്‍ണമാക്കുന്നു.മുറ്റത്തെ പച്ചപ്പിന് അഭിമുഖമായാണ്,
ഡൈനിങ് ഏരിയ വരുന്നത്. മിനിമല്‍ ലേഔട്ടാണ് അടുക്കളയില്‍ കാണാനാകുക. അതോടൊപ്പം വൈരുദ്ധ്യ ഭംഗിയുമുണ്ട്.
കാബിനറ്റുകള്‍ക്ക്
പ്രകൃതിദത്തമായ ചൂരലു കൊുള്ള ഷട്ടറുകള്‍ നല്‍കിയത്, ഇവിടുത്തെ ഹൈലൈറ്റാണ്.
ഒപ്പം, ഗ്ലാസുമു്. പരമ്പരാഗത ഘടകങ്ങള്‍ക്കൊപ്പം സമകാലികമായ ലീനിയര്‍ ഡിസൈന്‍
കൂടി ചേരുന്ന സങ്കര മികവാണ് അടുക്കളയുടെ പ്രത്യേകത. സുക്ഷ്മമായ ആഡംര തീം
കിടപ്പുമുറികളെ വേറിട്ടുനിര്‍ത്തുന്നു. ബെയ്ജ്-ഐവറി-ഗ്രെയ്ജ് എന്നിവ ചേരുന്ന ന്യൂട്രല്‍
നിറക്കൂട്ടും മൃദുവായ ഫാബ്രിക്ക് ഫര്‍ണിഷിങ്ങും അനുയോജ്യമായ ലൈറ്റിങ്ങും കൊ്
സമ്പുഷ്ടമാണ് ബെഡ്റൂമുകള്‍. അലങ്കാരക്കൂട്ടുകളല്ല, പകരം വെളിച്ചവും മെറ്റീരിയലുകളും
ഡിസൈനുമെല്ലാം ചേരുന്ന, മിതത്വത്തിനിടെയിലും, പ്രഖ്യാപിതമായ നിലവാരം തന്നെ
യാണ് ഈ അകത്തളത്തിന്‍റെ സവിശേഷത.
കിച്ചന്‍:
വുഡന്‍-ഗ്രെയ്ജ് കളര്‍ കോമ്പിനേഷനിലാണ്, കിച്ചന്‍ ഡിസൈ
ന്‍ ചെയ്തത്. ഓവര്‍ കൗര്‍ ക്യാിനറ്റുകളെല്ലാം
പ്ലൈവുഡ്-നാച്വറല്‍ കെയിന്‍-ഗ്ലാസ്, മെറ്റീരിയല്‍ കോ
മ്പിനേഷനില്‍ ചെയ്തു. കൗര്‍ടോപ്പില്‍ വരുന്നത്, ഫുള്‍ബോഡി ടൈലാണ്. വൈറ്റ് മാര്‍ിള്‍ ടോപ്പ് ടേബിളും
ചെയറും നല്‍കി ബ്രേക്ക്ഫാസ്റ്റ് ഏരിയ ഒരുക്കി.
ബെഡ്റൂമുകള്‍:
ബെയ്ജ്-ഗ്രെയ്ജ്-ഐവറി കളര്‍ തീമില്‍, വളരെ
എലഗന്‍റായാണ് കിടപ്പുമുറികള്‍ ഡിസൈന്‍ ചെയ്തത്.
ഈ നിറങ്ങളെല്ലാം ചേരുന്ന മിക്സഡ് പ്ലെയിന്‍ ടെക്സ്ചറാണ്
ഭിത്തികള്‍ക്ക് നല്‍കിയത്. സൈഡ് ടേിളുകള്‍ക്ക് പുറമേ,
വുഡന്‍ ബെഞ്ച്, ഫാബ്രിക്ക് കസേരകള്‍, ഡ്രസിങ് സ്പേസ്,
സ്റ്റോറേജ് യൂണിറ്റ് കം റീഡിങ് ഡെസ്ക് എന്നിവയെല്ലാം
ബെഡ്റൂമുകളില്‍ കാണാം. വൈറ്റ് നിറത്തിലുള്ള,
മൃദുവായ ടെക്സ്ചര്‍ ഫാബ്രിക്ക് ഫര്‍ണിഷിങ്ങാണ്
മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ഹൈലൈറ്റ്.
Architect / Interior Designer :ആര്‍ക്കിടെക്റ്റ് മര്‍ജാന പര്‍വീണ്‍ എസ്, മുഹമ്മദ് സിറാജുദ്ദീന്‍ ഹംസ
Address : Sabs Architects
Kannur
Mob : +91 094464 76000.
Client / Owner : Abdu Rahman And Family
ലൊക്കേഷന്‍ / Location: Kannur.
ഏരിയ / Area:5000 Sq. Ft.