Last Updated: August 19, 2025
ഡ്രീം ഹോം / August 19, 2025
അകം
" ട്രോപ്പിക്കല്‍ ആര്‍ക്കിടെക്ചര്‍ ഘടകങ്ങളെ ഒരു പോലെ ഉള്‍ക്കൊള്ളുന്ന വീട്."

<അകം- അതീവ ലളിതവും ഊഷ്മളവുമാണ് ഈ വാക്ക്. അതു പോലെ തന്നെയാണ് ഈ വീടും. സ്വാസ്ഥ്യത്തിന്‍റെ സമന്വയം പോലെ, ഇവിടെ സ്പേസുകള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ശാന്തത, പരസ്പര ബന്ധം, പച്ചപ്പിന്‍റെ ചൈതന്യം എന്നിവയെല്ലാം ഹൃദ്യമായി എകോപിപ്പിച്ചിരിക്കുകയാണ്, അകം, എന്ന ഈ വസതിയില്‍. പുറമേയുള്ള ഗാംഭീര്യത്തിനുപരി ഉള്ളില്‍ നിറയുന്ന സൗന്ദര്യവും ചൈതന്യവുമാണ് അകം, എന്ന പേരില്‍ പ്രതിഫലിക്കുന്നത്. ദിലീപ് കുമാറിനും ശ്രീബയ്ക്കും കുടുംബത്തിനും വേണ്ടി പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമത്തില്‍ പണികഴിപ്പിച്ച വീട്, ഡിസൈന്‍ എഞ്ചിനീയറായ സജിത്ത് കെ, ഡിസൈനര്‍മാരായ സജിന്‍ എന്‍, അഹമ്മദ് അന്‍ഫാസ് (ആള്‍ട്ടര്‍നേറ്റീവ് ബില്‍ഡിങ് കോണ്‍സെപ്റ്റ്സ് (അആഇ) പാലക്കാട്) എന്നിവര്‍ ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്. മിതത്വമുള്ള കളര്‍ പാലറ്റും മെറ്റീരിയല്‍ കൂട്ടുകളുമാണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാസ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, കോര്‍ട്ട്യാര്‍ഡ്, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, ഓപ്പണ്‍ ടെറസ് എന്നിവയാണ് സ്പേസുകള്‍. നാച്വറല്‍ സ്റ്റോണ്‍, ടെക്സ്ചേര്‍ഡ് പെയിന്‍റ്, ടെറാക്കോട്ട റൂഫ് ടൈല്‍ എന്നിവയുടെയെല്ലാം അനുപാതപൂര്‍വ്വമായ വിന്യാസമാണ് എക്സ്റ്റീരിയറില്‍ വരുന്നത്.

ലിവിങ്:ബ്ലൂ നിറത്തിലുള്ള കുഷ്യനിങ്ങോട് കൂടിയ ലോഞ്ചര്‍ സോഫയും സോളിഡ് പാറ്റേണിലുള്ള വുഡന്‍ ടീപോയും ഇവിടെ ഒരുക്കി. തടിയി ലെ ഫ്ളൂട്ടഡ് പാറ്റേണുകളാണ് ടിവി ഏരിയയുടെ പ്രത്യേകത.

റസ്റ്റിക്ക് ടോണുകള്‍ ചുറ്റുപാടിന്‍റെ പച്ചപ്പുമായി കുറ്റമറ്റ വിധം ചേര്‍ന്നു പോകുന്നു. ഓപ്പണ്‍ പ്ലാനിന്‍റെ സുതാര്യഗുണങ്ങളും വിശാലതയും ഇന്‍റീരിയര്‍ സ്പേസുകളെ ഹൃദ്യമാക്കുന്നു. ഇളം നിറങ്ങള്‍ക്കൊപ്പം ഫര്‍ണിച്ചറിലെയും പാനലിങ്ങുകളിലേയുമെല്ലാം തടിയുടെ സാന്നി ധ്യമാണ്, ഇന്‍റീരിയര്‍ സ്പേസുകളെ നിര്‍വചിക്കുന്നത്. ഡൈനിങ് സ്പേസ്, കിച്ചന്‍, പൂജാ സ്പേസ്, കോര്‍ട്ട്യാര്‍ഡ്, ഫാമിലി ലിവിങ് സ്പേസുകള്‍, ഇവയെല്ലാം ഒറ്റ സ്പേസു പോലെ, വിശാലമായി ചേര്‍ന്നു നില്‍ക്കുന്നു. ഡൈനിങ് ഏരിയയോട് ചേര്‍ന്നുള്ള പൂജാ സ്പേസും കോര്‍ട്ട്യാര്‍ഡും ലെവല്‍ താഴ്ത്തിയാണ് ചെയ്തിരിക്കു ന്നത്. സര്‍ക്കുലര്‍ വിന്‍ഡോ വഴി ക്രോസ് വെന്‍റിലേഷന്‍ സാധ്യമാ കുന്നതു കൊ്ണ്ട് തന്നെ ഇവിടെ സമൃദ്ധമായ വായു സഞ്ചാരവും പുറംവെളിച്ചവും ഉണ്ട്. എര്‍ത്തി-സ്പിരിച്വല്‍ അനുഭവം സമന്വയിക്കുന്ന ഇടമാണ് പൂജാ സ്പേസ്. അതുപോലെ തന്നെ, വീടിന്‍റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന ഏരിയയാണ് സ്കൈലൈറ്റ് ഏരിയ ഉള്‍ക്കൊള്ളുന്ന കോര്‍ട്ട്യാര്‍ഡ്. വളരെ ഒതുക്കത്തോടെ ക്രമീകരി ക്കപ്പെട്ട ലിവിങ് സ്പേസില്‍, ഫര്‍ണിച്ചറും മറ്റും പൂര്‍ണമായി കസ്റ്റമൈസ് ചെയ്യുകയായിരുന്നു. ശ്രദ്ധേയമായി ഡിസൈന്‍ ചെയ്ത ഗോവണി ഏരിയയുടെ ചുവടെ, മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ട് ടൈലാണ് നല്‍കിയത്. സോളിഡ് വുഡിനു പുറമേ, പ്ലൈവുഡ്, ലാമിനേറ്റ്സ് എന്നിവയാണ് ഇവിടെ ഫര്‍ണിച്ചര്‍-സ്റ്റോറേജ് കസ്റ്റമൈസേഷന് ഉപയോഗിച്ചത്.

നാച്വറല്‍ പ്ലാന്‍റുകള്‍ കൂടാതെ, ഫ്രെയിംഡ് പെയിന്‍റിങ്ങുകളും അനുയോജ്യമായ ലൈറ്റിങ്ങുമെല്ലാം സ്പേസിന്‍റെ ഹൃദ്യമായ അന്തരീക്ഷത്തെ ഉയര്‍ത്താന്‍ സഹായിച്ചു. ട്രഡീഷണല്‍ ഘടകങ്ങളുടെയും ആധുനിക രൂപകല്‍പ്പനയുടെയും ഹൃദ്യമായ സന്തുലിതാവസ്ഥയാണ് 'അകം' എന്ന പ്രോജക്റ്റിലെങ്ങും പ്രതിഫലിക്കുന്നത്.

കോര്‍ട്ട്യാര്‍ഡ്:ഡൈനിങ്-ഓപ്പണ്‍ കിച്ചന്‍ ഏരിയകളോട് ചേര്‍ന്നാണ് സ്കൈലിറ്റ് കോര്‍ട്ട്യാര്‍ഡ്. ഡൈനിങ്-കോര്‍ട്ട്യാര്‍ഡ് ഏരിയകള്‍ക്കിടയില്‍ സ്ലൈഡിങ് ഗ്ലാസ് ഡോര്‍ നല്‍കിയതിനാല്‍, ആവശ്യമെങ്കില്‍ ഡൈനിങ്ങിന്‍റെ എക്സ്റ്റന്‍ഷന്‍ സ്പേസ് പോലെ ഉപയോഗിക്കാനാകും. സ്റ്റോണ്‍ ഫ്ളോറിങ്ങിനൊപ്പം പുല്‍ത്തകിടി ചെയ്ത ഇവിടെ, ഹെലിക്കോണിയ, കലാത്തിയ ലൂട്ടിയ എന്നിവയെല്ലാം പച്ചപ്പൊരുക്കുന്നു.

Engineer/ Designer / Project In Charge: Sajith K , Sajin N ,Ahamed Anfas

Address : Alternative Building Concept (ABC),

Palakkad.

Client / Owner : Dileep Kumar And Family

ലൊക്കേഷന്‍ / Location: Kottayi, Palakkad.

ഏരിയ / Area:2545 Sq.Ft.

പ്ലോട്ട് / Plot: 21 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
ABC

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.