Last Updated: February 16, 2026
പച്ചപ്പിന്‍റെ കുടയൊരുക്കി, മിയാവാക്കി റിട്രീറ്റ്
" വീടിന്‍റെ ഭാഗമായി, മിയാവാക്കി ആശയത്തില്‍ ഒരുക്കിയ ഹരിതസമ്പന്നമായ ലാന്‍ഡ്സ്കേപ്പ്"

ചെടികള്‍, മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍ എന്നിവയെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന, ധ്യാനാത്മകമായ ചുറ്റുപാടാണ് മിയാവാക്കി ആശയത്തില്‍ ഒരുക്കിയ ഈ ലാന്‍ഡ്സ്കേപ്പ്. നഗര നടുവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിരിയിടത്തിനെ ചൈതന്യവും തണുപ്പും ശാന്തതയും ചേര്‍ന്ന സങ്കേതമായി മാറ്റിയിരിക്കുന്നു. ഒരു ഉഷ്ണമേഖല ലാന്‍ഡ്സ്കേപ്പായാണ് ഇവിടം ഒരുക്കിയത്. ഒരു അര്‍ബന്‍ വസതിയെ സങ്കല്‍പ്പിക്കാനാകാത്ത പച്ചത്തുരുത്തിലേക്ക് വലിച്ചടുപ്പിക്കുന്നു ഈ മിയാവാക്കി റിട്രീറ്റ്.

ഡിസൈന്‍ ആശയം

പേരുപോലെ തന്നെ മിയാവാക്കി വനമെന്ന ആശയത്തില്‍ നിന്ന് വികസിച്ചതാണ് ഈ ലാന്‍ഡ്സ് കേപ്പ്. പ്രാദേശികവും മറുനാടനുമായ സസ്യയിനങ്ങള്‍ പല തലത്തിലും അളവിലും ക്രമീകരി ച്ചുകൊ് നട്ടുവളര്‍ത്തുകയാണ് ഇവിടെ ചെയ്തത്. സ്വയം സുസ്ഥിരത സൃഷ്ടിക്കുന്ന ഗ്രീന്‍ ജൈവ വ്യവസ്ഥ തന്നെയാണ് ഈ ലെയേര്‍ഡ് പ്ലാന്‍റേഷനിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ഈ സമീപനം സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുകയും താമസസ്ഥലത്തെ സൂക്ഷ്മ കാലാവസ്ഥാ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഡിസൈന്‍ ഉദ്ദേശ്യം

നിര്‍മ്മിത ഇടത്തിന്‍റെ സോളിഡ് സ്വഭാവത്തെ തണുപ്പിക്കുകയും മൃദുവാക്കുകയും ചെയ്യു ന്നു ഈ പച്ചപ്പ്. ബഫര്‍ പോലെ പ്രവര്‍ത്തിച്ച് വീടിന്‍റെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം ഔട്ട്ഡോര്‍ സ്പേസിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. പ്രകൃതിദത്തമായ നടീല്‍ രീതി അനുസരിച്ചാണ് ഇവിടം ഒരുക്കിയത്. കുറച്ചു പരിചരണം മതിയെന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നതും ഈ ഗാര്‍ഡന്‍റെ പ്രത്യേകതയാണ്.

സോണിങ്

ഡ്രൈഗാര്‍ഡന്‍ സോണ്‍ ഈ പച്ചത്തുരുത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്. വീടിനോട് ചേര്‍ന്നുള്ള ഈ മേഖലയില്‍, വെള്ളം കുറച്ചു മാത്രം ആവശ്യമുള്ള ചെടിത്തര ങ്ങള്‍ മാത്രമേയുള്ളൂ. ഇവ വീടിനും പ്രകൃതിയ്ക്കും ഇടയില്‍ ഘടനാപരമായ പരിവര്‍ത്തനം തീര്‍ത്തു കൊണ്ട് വളര്‍ന്നു നില്‍ക്കുന്നു.

"വളരെ കുറച്ചു പരിചരണം മതിയെന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നതും ഈ ഗാര്‍ഡന്‍റെ പ്രത്യേകതയാണ്"
വനത്തെ അനുകരിക്കുന്ന ഹരിത സഞ്ചയം

സ്വാഭാവികമായൊരു കാട്ടു പ്രദേശത്ത് കാണപ്പെടുന്നതു പോലെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള ചെടികളുടെ കൂടിക്കലരലാണ് ഇവിടുത്തെ പ്രത്യേകത. ഉയര്‍ന്നു പൊന്തി ചില്ലകള്‍ പടര്‍ത്തി മേലാപ്പു പോലെ കാണപ്പെടുന്ന മരങ്ങള്‍, കുറ്റിച്ചെടികള്‍, നിലം പറ്റി വളരുന്നവ, ആര്യവേപ്പ്, പേര, ഇലഞ്ഞി, റെഡ് വുഡ്, മാവ്, മുളകള്‍ ഇവയെല്ലാം ചേര്‍ന്ന്,ഇടതൂര്‍ന്ന ഒരു വനമേഖലയെ അനുകരിക്കുന്നു.

സംവേദനാത്മകമായ ഇടനാഴി

വ്യത്യസ്തവും സുഗന്ധദായകവുമായ ചെടികളാണ് ഈ ഇടനാഴിക്ക് ഇരുവശവും ഉള്ളത്. യാങ് യാങ്, തുളസി, ഷൂ ഫ്ളവര്‍, ആഫ്രിക്കന്‍ തുലിപ്, കറ്റാര്‍വാഴ തുടങ്ങിയ ചെടികള്‍ അന്തരീക്ഷാവസ്ഥ മെച്ചപ്പെടുത്തുകയും സംവേദനാത്മക അനുഭവം ഒരുക്കുകയും ചെ യ്യുന്നു. സുഗന്ധം, കാഴ്ചയിലെ ആകര്‍ഷണം, ഋതുഭേദമനുസരിച്ചുള്ള രൂപമാറ്റം എന്നിവയെല്ലാം ഈ സോണിനെ ചടുലവും വ്യത്യസ്തവുമാക്കുന്നു.

"യാങ് യാങ്, തുളസി, ഷൂ ഫ്ളവര്‍, ആഫ്രിക്കന്‍ തുലിപ്, കറ്റാര്‍വാഴ തുടങ്ങിയ ചെടികള്‍ അന്തരീക്ഷാവസ്ഥ മെച്ചപ്പെടുത്തുകയും സംവേദനാത്മക അനുഭവം ഒരുക്കുകയും ചെയ്യുന്നു"
ഫല വൈവിധ്യം

ഡ്രാഗണ്‍ ഫ്രൂട്ട്, പപ്പായ, പ്ലാവ്, മാവ്, റെഡ് സില്‍ക്ക് കോട്ടന്‍, അവക്കാഡോ, സ്റ്റാര്‍ നെ ല്ലിക്ക, ജാതി, സ്റ്റാര്‍ ഫ്രൂട്ട്, അമ്പഴം, പുളി തുടങ്ങി വ്യത്യസ്തമായ ഫലവര്‍ഗ്ഗങ്ങള്‍ ഈ ഗാര്‍ഡനെ ഹരിത സമൃദ്ധമാക്കുന്നു. കൂവളം, കണിക്കൊന്ന, ചമത തുടങ്ങിയ നാട്ടു മര ങ്ങള്‍ക്കും ഇടം നല്‍കി.

ദൃശ്യപരമായ ഫോക്കല്‍ ആക്സന്‍റുകള്‍

വ്യത്യസ്തമായ ചെടികളുടെ കോമ്പിനേഷന്‍ ഒരു സ്റ്റേറ്റ്മെന്‍റായും ഫോക്കല്‍ പോയിന്‍റു പോലെയും അനുഭവപ്പെടുന്നു. കണ്ണുകള്‍ക്ക് സുഖം പകരുന്നതാണ് ഇലപ്പടര്‍പ്പുകള്‍ സൃഷ്ടിക്കുന്ന സാന്ദ്രമായ ഇഴയടുപ്പം.

പച്ചപ്പിന്‍റെ ഫിലോസഫി

പ്രതിരോധശേഷി, തണല്‍, പാരിസ്ഥിതിക മൂല്യം എന്നിവയ്ക്ക് അനുസരിച്ച് തെരഞ്ഞെടുത്ത തദ്ദേശീയവും ഉഷ്ണമേഖലാഗുണങ്ങള്‍ ഉളളതുമായ ചെടിത്തരങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളി ച്ചത്. ലേയേര്‍ഡ് പ്ലാന്‍റേഷന്‍ രീതി, പ്രകൃതിദത്തമായ തണുപ്പ് നിലനിര്‍ത്തുകയും പുറമേ നിന്നുള്ള ശബ്ദാധിക്യം കുറയ്ക്കുകയും ചെയ്യുന്നു. ഗ്രാസ് ബെഡുകള്‍ കുറച്ചതിലൂടെ വെള്ളത്തിന്‍റെ ഉപഭോഗം കാര്യമായി കുറഞ്ഞു.

വളരുന്ന പച്ചപ്പ്

ജീവനുള്ള, വളരുന്ന ഹരിതയിടം എന്ന ലക്ഷ്യത്തിലേക്ക് വികസിക്കുന്നതിനൊപ്പം, ശാ ന്തവും തണല്‍ മൂടിയതുമായ പരിസ്ഥിതി ഇവിടുത്തെ താമസക്കാരെ പ്രകൃതിയുമായി സദാ ബന്ധിപ്പിക്കുന്നു. കാലക്രമേണ, ചെടികള്‍ക്കിടയിലെ സ്ഥലം ഇലകള്‍ കൊ് കന ക്കുകയും സാന്ദ്രമായ ഇരു പച്ച പുറംച്ചട്ടയായി അതു മാറുകയും ചെയ്യുന്നു. വീടി നും പ്രകൃതിയ്ക്കും ഇടയിലെ അതിര്‍ത്തികളെ അലിയിച്ചു കളയുന്ന, പ്രകൃതി രൂപങ്ങള്‍ തീര്‍ക്കുന്ന സുസ്ഥിരവുമായ ഔട്ട്ഡോര്‍ അനുഭവമാണ് ഈ മിയാവാക്കി റിട്രീറ്റ്.

Design : Ar.Vandhana Viswanath (Urban Portico, Ernakulam)

Address : Geo Villa, 64/1381, Athiparambil Ln, Kathrikadavu, Kaloor, Kochi, Ernakulam, Kerala 682017

Miyawaki Design: Vijay Sharavan (Urban Portico, Ernakulam)

Client : Abdul Razakh

ലൊക്കേഷന്‍ / Location: Azad Road, Kaloor, Kochi.

പ്ലോട്ട് / Plot : 5 Cents.

Newsletter

Subscribe our latest news/publications.

www.designerpublications.com
Ebco

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.