100% ഫ്രീ. നാളെയുടെ ഭവനങ്ങളുടെ ഏറ്റവും വലിയ സവിശേഷതയാകേണ്ട സ്ഥിതി വിശേഷം 100% ഫ്രീ എന്നതാണെന്നു പറയുമ്പോള്‍ നിര്‍മ്മാണത്തിലും, ഊര്‍ജ്ജോല്‍പ്പാദനത്തിലും, ജലസംഭരണ വിനിയോഗത്തിലും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും, പൂര്‍ണ്ണമായ സ്വയംപര്യാപ്തത നേടിയ വളരുന്ന വീടുകള്‍ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

നമ്മുടെ എല്ലാ ഇല്ലായ്മകള്‍ക്കും പരിഹാരവും ഇതു തന്നെയായിരിക്കും- സ്വയം പര്യാപ്തത.

കേരളത്തിലെ ഭവനനിര്‍മ്മാണവകുപ്പു മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ മനസ്സിലുദിച്ച മഹത്തായ ഒരു ആശയമായിരുന്നു ‘ലക്ഷം വീടുകള്‍’.

എന്നാല്‍ കാലക്രമേണ ഈ രീതിയില്‍ നിര്‍മ്മിച്ച ഭവനങ്ങള്‍ ഇവിടെ പരാജയമാവുന്നതാണ് നമുക്ക് കാണാനായത്. കാരണം ലക്ഷം വീടുകളില്‍ താമസിക്കുന്നവര്‍ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി കൈവരിച്ചപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവര്‍ക്ക് ആവശ്യമായി വന്നു.

എന്നാല്‍ ലക്ഷം വീടുകളുടെ പ്ലാനിങ് പരിമിതികള്‍ മൂലം അവരുടെ വര്‍ദ്ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ആ വീടുകളെ മാറ്റിയെടുക്കുവാന്‍ കഴിഞ്ഞില്ല.

പ്ലാനിങ്ങിന്റെ ആദ്യഘട്ടം മുതല്‍ എന്തായിരിക്കണം വീട് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം. ‘വളരുന്ന വീട്’ എന്ന ആശയം ഈ കാഴ്ചപ്പാടിലൂന്നിയുള്ളതാണ്.

ഉള്ളതെല്ലാം വിറ്റുപെറുക്കി, പറ്റാവുന്നത്ര ഭൂമിയും പ്രകൃതിവിഭവങ്ങളും ധൂര്‍ത്തടിച്ച് വമ്പന്‍ വീട് പണിത് ആകുലതകളുണ്ടാക്കി വച്ചിട്ടെന്താണ് കാര്യം? കൈവശമുള്ള പണം ഉപയോഗിച്ച് പരമാവധി കടബാധ്യതകള്‍ വരാത്തവിധം വീട് പണിയുന്നതാണ് ഉചിതം.

ചുരുങ്ങിയ ബഡ്ജറ്റില്‍ നിര്‍മ്മാണം ആരംഭിക്കാം. പിന്നീട് സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചും കുടുംബം വലുതാവുന്നതിനനുസരിച്ചും വീടിനെ വലുതാക്കാനാവും. വീടുപണിയുടെ ബഡ്ജറ്റ് ചെറുതാവുന്നതനുസരിച്ച് ദുരുപയോഗവും ചുരുങ്ങിക്കൊള്ളും.

നാല് ഘട്ടങ്ങള്‍

മനുഷ്യജീവിതത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ജലത്തിന്റെ ദൗര്‍ലഭ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ജലസ്രോതസ്സുകളായിരുന്ന കുളങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും അപര്യാപ്തത ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

മഴവെള്ളം സംഭരിക്കുകയെന്നതാണ് ഇതിനു ബദലായ മാര്‍ഗം. വളരും വീടുകളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീടിന്റെ ഫൗണ്ടേഷന്‍ വാട്ടര്‍ ടാങ്കാക്കി മാറ്റുന്ന രീതി അവലംബിക്കാനാവും.

1000 സ്‌ക്വയര്‍ ഫീറ്റ് തറവിസ്തൃതിയുള്ള വീടിന്റെ തറ ഇങ്ങനെ ടാങ്കാക്കി മാറ്റിയാല്‍ ഒരു ലക്ഷം ക്യുബിക് മീറ്ററോളം ജലം ശേഖരിക്കുവാനാകും. 8 മാസം സുലഭമായി ഉപയോഗിക്കുവാനുള്ള വെള്ളം ഇതുവഴി ലഭ്യമാവും.

പിന്നീട് വളരും വീട് വികസിക്കുന്നത് മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും. ഉദാഹരണത്തിന് ആദ്യം നമ്മുടെ കൈവശമുള്ള 5 ലക്ഷം രൂപ കൊണ്ട് 700 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീട് കൈവശമുള്ള 3.7 സെന്റ് ഭൂമിയില്‍ പണിയുന്നു.

വീടിന്റെ മധ്യഭാഗത്തായി ലിവിങ് റൂമും, അതിന്റെ വലതു വശത്ത് ഒരു അറ്റാച്ച്ഡ് ബെഡ്‌റൂമും, ഇടതുഭാഗത്ത് ഊണുമുറിയും, അടുക്കളയും കൊടുക്കാം. ചെറിയ കുട്ടികളുള്ള ഒരു ചെറിയാേകുടുംബത്തിന് താമസിക്കുവാനിത് ധാരാളം മതി.

അംഗ സംഖ്യ കൂടുതലാണെങ്കില്‍ ഡൈനിങ് റൂം, ഒരു ബെഡ്‌റൂമാക്കാം. ലിവിങ്ങിന്റെ ഒരു ഭാഗം ഡൈനിങ്ങാക്കി മാറ്റുകയും ചെയ്യാം. ലിവിങ്ങില്‍ നിന്നു തന്നെ ടെറസിലേക്കുള്ള പ്രവേശനത്തിന് സ്റ്റെയര്‍കേസും നല്‍കാം.

ആ കുടുംബം പിന്നീട് സാമ്പത്തികമായി ഒന്നുകൂടി മെച്ചപ്പെട്ടുവെന്നിരിക്കട്ടെ. വീണ്ടും ഒരു മൂന്ന് ലക്ഷം രൂപ കൂടി മുതല്‍ മുടക്കുവാനുള്ള ശേഷി ഗൃഹനാഥനുമായി എന്നു കരുതുക.

ടെറ സിന്റെ ഒരു ഭാഗത്ത് മുറികള്‍ കെട്ടി വീട് വലുതാക്കാം. സ്റ്റെയര്‍ കയറി ചെല്ലുന്ന ഭാഗത്ത് ഒരു കോമണ്‍ റൂം, താഴത്തെ ബെഡ്‌റൂമിന് നേരെ മുകളിലായി മറ്റൊരു ബാത്അറ്റാച്ച്ഡ് ബെഡ്‌റൂം എന്നിവ തീര്‍ക്കാം.

കാലാന്തരത്തില്‍ ജീവിതനിലവാരം ഒന്നു കൂടി മെച്ചപ്പെട്ടുവെന്നു കരുതുക. ഈ വീടിനെ 3.7 സെന്റിലുള്ള ഒരു ലക്ഷ്വറി വില്ലയാക്കി മാറ്റാം.

ഗ്രൗï് ഫ്‌ളോറിലെ മുറികളുടെ മുന്‍വശങ്ങള്‍ അല്പം പുറത്തേക്ക് തള്ളിപ്പണിത് ബേവിന്റോകളാക്കാം. വീടിന് ഒരു ലക്ഷ്വറി ലുക്ക് ലഭിക്കു വാനും, അകത്തള സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇതുപകരിക്കും.

ടെറസിന്റെ ഒഴിച്ചിട്ടി രിക്കുന്ന ഭാഗത്ത് മറ്റൊരു ബെഡ്‌റൂമും, വീടിനോട് ചേര്‍ന്ന് ഒരു കാര്‍പോര്‍ച്ചും ഈ ഘട്ടത്തില്‍ പണിയാം. പോര്‍ച്ചിനു മുകളില്‍ പച്ചക്കറികളും മറ്റും വളര്‍ത്തി വീടിനു മുകളിലൊരു വെജി റ്റബിള്‍ ഗാര്‍ഡനും തീര്‍ക്കാനാവും.

ഇങ്ങനെ ജീവിതനിലവാരം മെച്ചപ്പെടുന്നതനുസരിച്ച് നമ്മുടെ കൂടെ വളരുന്ന വീടുകളാണ് കാലഘട്ടത്തിന്റെ ആവശ്യകത.

ഇനി വൈദ്യുതിയുടെ കാര്യമെടുക്കുക. വീടിനു മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കു കയാണെങ്കില്‍ അത് മൊത്തം വീടിനെ ഊര്‍ജ്ജക്ഷമമാക്കി മാറ്റും. വീടുപണിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ടെറസില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാല്‍ വീട്ടില്‍ താമസ മാരംഭിക്കുന്ന അന്നു മുതല്‍ അവ വൈദ്യുതോല്‍പ്പാദനത്തിനായി ഉപയുക്തമാക്കാനാവും.

രണ്ടാം ഘട്ടമാവു മ്പോള്‍ ഇത് രïാം നിലയുടെ മുകള്‍ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചാല്‍ മതി. അതോടൊപ്പം ഫസ്റ്റ് ഫ്‌ളോറിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിക്കാവുന്ന പെഡസ്റ്റല്‍ വിന്റ് മില്ലുകള്‍ വീട്ടിലെ വൈദ്യുതാവശ്യങ്ങള്‍ക്ക് കൂടുതല്‍ താങ്ങാവും.

Comments are closed.