Last Updated: March 10, 2023

Special Feature News

Special Feature / March 10, 2023
ഐഐഎ കേരളാ ചാപ്റ്ററിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ വന്‍വിജയമായി

ഐഐഎ കേരളാ ചാപ്റ്ററിന്‍റെ 2022-ലെ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2023 ജനുവരി 27, 28 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ ഓറിയോണ്‍ കൗണ്ടിയില്‍ നടന്നു. 'എന്‍-സ്റ്റോറീസ്' എന്നു പേരിട്ട ഈ പരിപാടിയില്‍ മുന്നൂറില്‍ പരം ആര്‍ക്കിടെക്റ്റുകള്‍ കുടുംബസമേതം പങ്കെടുത്തു. ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍റെ സ്മരണാര്‍ത്ഥം ഐഐഎ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ടിഎസ്ഡി റാലി ട്രോപ്പിക്കല്‍ ട്രയലിന് ഐഐഎ കേരളാ ചാപ്റ്ററിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ വന്‍വിജയമായി ഐഐഎ കൊല്ലം സെന്‍റര്‍ നേതൃത്വംനല്‍കി.

ഇതാദ്യമായാണ് ആര്‍ക്കിടെക്റ്റുകള്‍ക്കായി ഇത്തരം ഒരു റാലി സംഘടിപ്പിക്കപ്പെടുന്നത്. കണ്‍വെന്‍ഷന്‍റെ ആദ്യ ദിനമായ ജനുവരി 26ന് കൊച്ചിയിലെ 1947 ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്ന് ആരംഭിച്ച റാലി വളരെ ശ്രദ്ധേയമായി. അന്തരിച്ച ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍റെ ഭാര്യ നിഷയും ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാറും ചേര്‍ന്നാണ് കാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിമൂന്ന് ടീമുകള്‍ പങ്കെടുത്ത റാലി അന്നേ ദിവസം തന്നെ വാഗമണ്ണിലെ ഐഐഎ കേരള ചാപ്റ്റര്‍ കണ്‍വന്‍ഷന്‍ വേദിയില്‍ സമാപിച്ചു. കെഎംഎ (കേരളീയം മോട്ടോര്‍ അസോസിയേഷന്‍) യിലെ വിദഗ്ധരാണ് റാലിക്ക് നേതൃത്വം കൊടുത്തതും ജേതാക്കളെ തിരഞ്ഞെടുത്തതും. പിറ്റേ ദിവസം വാഗമണ്ണിലെ കേരള ചാപ്റ്റര്‍ കണ്‍വെന്‍ഷന്‍ വേദിയിലാണ് സമാപനച്ചടങ് നടന്നത്. ഐഐഎ കൊല്ലം സെന്‍റര്‍ വൈസ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ജോര്‍ജ് ജോസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാര്‍ അധ്യക്ഷ പ്രസംഗം നടത്തി. റാലി കണ്‍വീനറായ ആര്‍ക്കിടെക്റ്റ് പ്രശാന്ത് മോഹന്‍ റാലിയിലേക്ക് നയിച്ച സാഹചര്യവും റാലിയുടെ വിശദാംശങ്ങളും പങ്കു വച്ചു, എബിഎസിന്‍റെ പങ്കിനെക്കുറിച്ചാണ് ആര്‍ക്കിടെക്റ്റ് പ്രമോദ് കുമാര്‍ എം.ആര്‍ സംസാരിച്ചത്. ആര്‍ക്കിടെക്റ്റുകളായ ബിനുമോള്‍ ടോമും (ഐഐഎ കേരള ചാപ്റ്റര്‍ ജോയിന്‍റ് ഓണററി സെക്രട്ടറി), ഷിന്‍റു ജോര്‍ജും (ഐഐഎ കോട്ടയം സെന്‍റര്‍ ചെയര്‍മാന്‍) കണ്‍വെന്‍ഷന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇതേ തുടര്‍ന്ന് സംഗീതജ്ഞനായ അരവിന്ദ് വേണുഗോപാലും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.

വാസ്തുശില്പികളുടെ പ്രൊഫഷണല്‍ അനുഭവങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും കഥകളിലൂടെ രസകരമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള ചാപ്റ്റര്‍ കണ്‍വെന്‍ഷനു വേണ്ടി എന്‍ സ്റ്റോറീസ് എന്ന തീം രൂപകല്‍പ്പന ചെയ്തത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കഥാ പുസ്തക വിതരണ ശൃംഖലയായ കറന്‍റ് ബുക്സിന്‍റെ മാനേജിങ് ഡയറക്ടര്‍ രവി ഡിസിയാണ് പ്രമേയാവതരണം ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായ രവി ഡിസി ചെടി നനച്ച് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, ആര്‍ക്കിടെക്റ്റുകളായ എല്‍.ഗോപകുമാര്‍ (ഐഐഎ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍), ഷിന്‍റു ജി ജോര്‍ജ് (ചെയര്‍മാന്‍, ഐഐഎ കോട്ടയം സെന്‍റര്‍), ആര്‍. ശോഭക് തോമസ് (കണ്‍വീനര്‍, എന്‍ സ്റ്റോറീസ്), ജോര്‍ജ് ഐക്കരക്കുന്നേല്‍ (വൈസ് ചെയര്‍മാന്‍, ഐഐഎ കോട്ടയം സെന്‍റര്‍), അര്‍ച്ചന.ആര്‍ (കോ കണ്‍വീനര്‍, എന്‍ സ്റ്റോറീസ്) എന്നിവര്‍ സന്നിഹിതരായിരുന്നു. വാസ്തുശില്പികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുന്ന എന്‍ മൈക്രോ സ്റ്റോറികള്‍ എന്ന ചെറു പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പാനല്‍ ചര്‍ച്ചകള്‍ നടന്നു. സന്യാസ എന്ന പാനലില്‍ ആര്‍ക്കിടെക്റ്റുകളായ ആഷ്ലി ഡിവോസ് (എഡിവി കണ്‍സള്‍ട്ടന്‍റ്സ്, ശ്രീലങ്ക), യൂജിന്‍ പണ്ടാല (സിഎസ്ബിഎന്‍ഇ), ലാലിച്ചന്‍ സഖറിയാസ് (ലാലിച്ചന്‍ സഖറിയാസ് അറ്റ്ലിയര്‍), എസ്.ഗോപകുമാര്‍ (കുമാര്‍ ഗ്രൂപ്പ്) എന്നിവര്‍ അംഗങ്ങളായിരുന്നു. ആര്‍ക്കിടെക്റ്റുകളായ ഹര്‍ഷ് വര്‍ധന്‍ (സ്റ്റുഡിയോ ലോട്ടസ്), സെബാസ്റ്റ്യന്‍ ജോസ് (ശില്‍പി ആര്‍ക്കിടെകറ്റ്സ്), ലതാ രാമന്‍ (ഇന്‍സ്പിരേഷന്‍ കളക്ടീവ്), ജയകൃഷ്ണന്‍ (ജെസിജെആര്‍ ആര്‍ക്കിടെക്ചര്‍) എന്നിവരാണ് വാനപ്രസ്ഥം എന്ന പാനലില്‍ ഉള്‍പ്പെട്ടത്. ആര്‍ക്കിടെക്റ്റ് ചിത്ര കെ (എന്‍ഐടി കാലിക്കറ്റ്) മോഡറേറ്റ് ചെയ്ത ഗൃഹസ്ഥ സെഷനില്‍ ആര്‍ക്കിടെക്റ്റുകളായ ഡിംപിള്‍ മിത്തലും (മായാപ്രാക്സിസ്) സൈജു മുഹമ്മദും (ഇന്‍സൈറ്റ് ആര്‍ക്കിടെക്റ്റ്സ്) നിരഞ്ജന്‍ ദാസ് ശര്‍മ്മയും (ഞഏആ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ) അംഗങ്ങളായിരുന്നു. ആര്‍ക്കിടെക്റ്റ് ആനന്ദ് സോനേച്ച (സീലാബ്) നേതൃത്വം നല്‍കിയ ബ്രഹ്മചര്യം എന്ന പാനലില്‍ ആര്‍ക്കിടെക്റ്റുകളായ മുഹമ്മദ് അഫ്നാനും (ഹമ്മിങ് ട്രീ) അരുണ്‍ വിദ്യാസാഗറും (ഫോളിയേജ്) അംഗങ്ങളും ആര്‍ക്കിടെക്റ്റ് പ്രതീക് (ആസാദി) മോഡറേറ്ററുമായിരുന്നു.

പാനല്‍ ചര്‍ച്ചയെ തുടര്‍ന്ന് നടന്ന ബബിള്‍ ടോക്കുകളും എന്‍ സ്റ്റോറീസിന്‍റെ ഭാഗമായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ പങ്കാളികളായ ആര്‍ക്കിടെക്റ്റുകളുടെ ആമുഖഭാഷണത്തെ തുടര്‍ന്ന് വിവിധ സെഷനുകളിലായി നടന്ന ബബിള്‍ ടോക്കുകള്‍ക്ക് പാനലിസ്റ്റുകളും മോഡറേറ്ററും നേതൃത്വം നല്‍കി. ഇതിനായി സദസ്യരെ ചെറു ഗ്രൂപ്പുകളായി പുന:സംഘടിപ്പിച്ചിരുന്നു. വിവിധ പാനലിസ്റ്റുകളാണ് ഓരോ ബബിളുകളിലേയും സ്പീക്കറുടെ റോള്‍ കൈകാര്യം ചെയ്തത്. പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകളാണ് ഇവയില്‍ മോഡറേറ്റര്‍മാരായത്. പങ്കാളികളായ ആര്‍ക്കിടെക്റ്റുകള്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന ഒരു സെഷനായി ബബിള്‍ ടോക്സ് അതിവേഗം മാറി. പുനര്‍വിചിന്തനത്തിനും സാധൂകരണത്തിനും തങ്ങളുടെ പ്രാക്റ്റീസിങ് ശൈലി പുന:ക്രമീകരിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ആര്‍ക്കിടെക്റ്റുകള്‍ക്ക് ലഭിച്ചത്. പ്രൊഫഷന് പുതിയ ദിശാബോധം നല്‍കാനും പൊതുവായ കാര്യങ്ങളിലേക്ക് വെളിച്ചം വീശാനും വാസ്തുകലയ്ക്ക് പുതിയൊരു ആധാരശിലയിടാനും ആര്‍ക്കിടെക്ചറല്‍ സമൂഹത്തിനകത്ത് ഒരു തുറന്ന സംവാദത്തിന് വഴിമരുന്നിടാനും ഇത് സഹായിച്ചു. കേരളത്തില്‍ പ്രാക്റ്റീസ് ചെയ്യുന്ന ആര്‍ക്കിടെക്റ്റുകളെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളായിരുന്നു ഇവിടെ നടന്നത്. 2023 ജനുവരി 28-ന് വൈകുന്നേരം 4 മണിക്ക് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ശുഭകരമായ പല ചര്‍ച്ചകളും നടന്നു. ഈ യോഗത്തിന് ശേഷം വിവിധ സെന്‍ററുകളിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആര്‍ക്കിടെക്റ്റുകളെ അനുമോദിക്കുകയും ഐഐഎയ്ക്ക് വേണ്ടി കഠിന പ്രയത്നം നടത്തിയ നിരവധി അംഗങ്ങളെ പ്രത്യേകം ആദരിക്കുകയും ചെയ്തു. ആര്‍ഐടി മ്യൂസിക് ബാന്‍ഡിന്‍റെ സംഗീത പരിപാടി, കേരളത്തിന്‍റെ ആയോധന കലാരൂപമായ കളരിപ്പയറ്റ്, ഊരാളിയുടെ ഡിജെ എന്നിവയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചത്. 'കുട്ടി സ്റ്റോറീസ്' എന്ന പേരില്‍ ആര്‍ക്കിടെക്റ്റുകളുടെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രെഷ് സൗകര്യവും കണ്‍വെന്‍ഷന്‍റെ ഭാഗമായിരുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. കേരളത്തിലെ ആര്‍ക്കിടെക്റ്റുകള്‍ക്കായി ഭാവിയില്‍ നടക്കാനിരിക്കുന്ന പരിപാടികളുടെ അളവ് കോലായി ഇത് മാറുമെന്ന് തീര്‍ച്ചയാണ്.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
my Fovit

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.