Last Updated: July 04, 2022
Special Feature / July 04, 2022

ടി കെ എം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍

ടികെഎം കോളേജ് ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച എട്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ടികെഎം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, എഴുകോണ്‍, കൊല്ലം. ടികെഎം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ തലവനായ ഭരണസമിതിയാണ് കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രതിവര്‍ഷം 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജി (കുസാറ്റ്), കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഒഎ) എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈന്‍ സംബന്ധിയായ സൂക്ഷ്മ നിരീക്ഷണ പാടവത്തിനൊപ്പം കല, ശാസ്ത്രം എന്നിവയില്‍ ശക്തമായ അടിത്തറ നല്‍കുന്നതിലും ബദ്ധശ്രദ്ധരാണ്. ഓരോ പ്രോജക്റ്റ് ഡിസൈനിനേയും സമഗ്രമായി സമീപിക്കുന്നതിലൂടെ വിദ്യാര്‍ത്ഥിയുടെ ഡിസൈന്‍ മികവ് മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഇവിടുത്തെ ബോധന നയം. പരീക്ഷണങ്ങളിലൂടെ നേടുന്ന അറിവ് ആത്മവിശ്വാസം വളര്‍ത്തുന്നതിനൊപ്പം യാഥാര്‍ത്ഥ്യബോധത്തോടെ തൊഴില്‍ രംഗത്തേക്കിറങ്ങാനും വിദ്യാര്‍ത്ഥിയെ പ്രാപ്തനാക്കും. വിദ്യാര്‍ത്ഥികള്‍ തമ്മിലും, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുമുള്ള ആശയവിനിമയങ്ങള്‍ ഊഷ്മളാന്തരീക്ഷം പകരുന്നതിനൊപ്പം ആര്‍ക്കിടെക്ചര്‍ പഠനം മികവുറ്റ ഒരു അക്കാദമിക് അനുഭവവുമാക്കി മാറ്റുന്നു.

TKM School of Architecture

Musaliar Hills, Karuvelil P.O, Ezhukone, Kollam, Kerala, India.

Contact : +91 474-2484666,9645082664

E-Mail : admissions@tkmsa.ac.in

Web : www.tkmsa.ac.in

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.