മോണ്‍ട്രിയല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്
ഡിസൈന്‍ ഓര്‍ഗനൈസേഷനും കര്‍ണാവതി യൂണിവേഴ്സിറ്റിയും
സംയുക്തമായി ആര്‍ക്കിടെക്ചറല്‍
ലൂമിനറി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ഡിസൈന്‍
എക്സലന്‍സ് അവാര്‍ഡ് 2025, കേരളത്തിലെ മുതിര്‍ന്ന
വാസ്തുശില്പികളില്‍ ഒരാളായ ആര്‍ക്കിടെക്റ്റ്
എന്‍ മഹേഷിന് സമ്മാനിക്കപ്പെട്ടു.
തിരുവനന്ത
പുരത്തെ പ്രമുഖ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ
അയ്യര്‍ ആന്‍ഡ് മഹേഷിന്‍റെ സാരഥിയായ അദ്ദേഹം
ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗസിന്‍റെ അഡ്വൈസറി
ബോര്‍ഡ് അംഗവുമാണ്. അഹമ്മദാബാദ് ഡിസൈന്‍
വീക്കിന്‍റെ ഭാഗമായി കഴിഞ്ഞ മാസം പതിനഞ്ചാം
തീയതി അഹമ്മദാബാദില്‍ നടന്ന ചടങ്ങിലാണ് ആര്‍ക്കിടെക്റ്റ്
എന്‍ മഹേഷ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി
ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ആഗോള പ്രശസ്തരായ
ഡിസൈനര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാര്‍ത്ഥികളും
അടക്കം ആയിരത്തോളം പേര്‍ പുരസ്കാരദാന ചടങ്ങില്‍
സന്നിഹിതരായിരുന്നു.