Last Updated: April 25, 2025

Special Feature News

ആര്‍ക്കിടെക്റ്റ് ബി വി ദോഷിക്ക് അഹമ്മദാാദ് നഗരസഭയുടെ ആദരം

അഹമ്മദാബാദ് നഗരത്തെ ആഗോളതലത്തില്‍ അടയാളപ്പെടു ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ ഇടങ്ങളുടെ മുഖമുദ്രയായി തീര്‍ന്ന നിര്‍മ്മിതികള്‍, അതിമനോഹരമായ വാസ്തുവിസ്മയങ്ങള്‍ എന്നിവ രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെ ക്റ്റ് ബാലകൃഷ്ണ ദോഷി 2023 ജനുവരി 24-ന് അന്തരിച്ചിരു ന്നു. ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് വിശിഷ്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം അഹമ്മദാ ബാദ് നഗരസഭ സ്ഥലത്തെ പ്രധാന റോഡിന് ആര്‍ക്കിടെക്റ്റ് ബാലകൃഷ്ണ ദോഷി മാര്‍ഗ് എന്ന് പേരിട്ടു. അഹമ്മദാബാദ് നഗരസഭ യിലുള്‍പ്പെട്ട തത്ലജ് വാര്‍ഡിലെ എസ് എ എല്‍ ക്രോസ് റോഡ്സ് മുതല്‍ ഹിമാലയ മാള്‍ വരെയുള്ള റോഡാണ് ഇനി മുതല്‍ ഔദ്യോഗികമായി ആര്‍ക്കിടെക്റ്റ് ബാലകൃഷ്ണ ദോഷി മാര്‍ഗ് എന്നറിയപ്പെടാന്‍ പോകുന്നത്. നഗരസഭയുടെ അധ്യക്ഷയായ പ്രതിഭാ ജയിനാണ് നാമകരണം നിര്‍വഹിച്ചത്.

പ്രിറ്റ്സ്ക്കര്‍ പുരസ്കാര ജേതാവായ ആര്‍ക്കിടെക്റ്റ് ദോഷിയാണ് അഹമ്മദാ ബാദ് നഗരത്തിലെ പ്രമുഖ വാസ്തുബിംബങ്ങളായ അംദാവാദ്നി ഗുഫയും സെപ്റ്റ് യൂണിവേഴ്സിറ്റിയും അടക്കമുള്ള പ്രമുഖ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. അടുത്തിടെ കനോറിയ ആര്‍ട്സ് സെന്‍റര്‍ സ്ഥിതി ചെയ്യുന്ന തെരുവും ആര്‍ക്കിടെക്റ്റ് ദോഷിക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നു. ദോഷി സാഹിബിന്‍റെ പ്രമുഖ വാസ്തുസൃഷ്ടി കളുടെയെല്ലാം ബീജാവാപം നടന്നതും അദ്ദേഹത്തിന്‍റെ സു പ്രധാന ജീവിത മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയായതുമായ 'സ്റ്റുഡിയോ സംഗത്چ ഈ തെരുവിലാണ് സ്ഥിതി ചെയ്യുന്ന തെന്നത് ഈ നാമകരണത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു എന്ന് ആര്‍ക്കിടെക്റ്റ് ദോഷിയുടെ പേരക്കുട്ടിയായ ഖുഷ്ണു പന്തക്കി ഹൂഫ് നാമകരണവേളയില്‍ അഭിപ്രായപ്പെട്ടു. ഈ നാമകരണത്തിലൂടെ ദോഷിയുടെ നാമം അനശ്വരമാകുമെന്നും വരും തലമുറകളും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. ലേ കോര്‍ബൂസിയറെയും ലൂയിസ്ഖാനെയും പോലുള്ള പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദോഷി ആധുനിക വാസ്തുശില്പികളില്‍ പ്രഥമ ഗണനീയ നായിരുന്നു. ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് നല്‍കിയ സംഭാവന കള്‍ മുന്‍നിര്‍ത്തി പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന്‍, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്സ് 2022-ല്‍ ഏര്‍പ്പെ ടുത്തിയ റോയല്‍ ഗോള്‍ഡ് മെഡല്‍ എന്നിവയും അദ്ദേഹത്തിന് നല്‍കപ്പെട്ടിരുന്നു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
MES

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.