ടികെഎം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍
ഭാവിയിലെ ആര്‍ക്കിടെക്ചര്‍ വിദഗ്ധരെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ മാതൃക
ടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിവിധ
സൃഷ്ടികളില്‍ ഭാഗഭാക്കായിക്കൊണ്ട്
ആര്‍ക്കിടെക്ചറിന്‍റെ ഭാവിയെ
ആസ്വദിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന വിദഗ്ധരെ രൂപ
പ്പെടുത്തുകയാണ് ഞങ്ങളുടെ വിദ്യാഭ്യാസ മാതൃകയുടെ ലക്ഷ്യം.
ആഴത്തിലുള്ള രൂപകല്പന അധിഷ്ഠിത പഠനാനുഭവങ്ങളിലൂടെ
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അതുല്യമായ വിദ്യാഭ്യാസയാത്രയിലേക്കുള്ള
വാതിലായിത്തീരുന്നു ഈ സ്ഥാപനം.
TKM School of Architecture, TKM College Trust ന്‍റെ കീഴിലാണ്
പ്രവര്‍ത്തിക്കുന്നത് അതേ ട്രസ്റ്റാണ് കേരളത്തിലെ പ്രശസ്തമായ
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ TKM College of Engineering
അടക്കമുള്ളവയും നയിക്കുന്നത്. ഈ ഔന്നത്യവും അന്തസ്സും കൈമു
തലാക്കി, ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം നേടിക്കൊണ്ട് ഭാവി
ശോഭനമാക്കാന്‍ ഈ സ്ഥാപനം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
സ്റ്റുഡിയോ അധിഷ്ഠിത പ്രോജക്റ്റുകള്‍, ആസ്വാദ്യകരമായ ഫീല്‍ഡ്
ട്രിപ്പുകള്‍, വ്യക്തിഗത ഡിസൈന്‍ മെന്‍ററിങ്, വൈവിധ്യമാര്‍ന്ന നൈ
പുണ്യ വികസന പരിപാടികള്‍ എന്നിവ ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ
സൃഷ്ടിശേഷിയും പ്രായോഗിക അറിവും സമന്വയിപ്പിക്കുന്നു.
കലയും ശാസ്ത്രവും തമ്മില്‍ ആഴത്തിലുള്ള ബന്ധം രൂപകല്പന
യുടെ അടിസ്ഥാനം ആക്കിയാണ് പഠനമുറകള്‍ രൂപപ്പെടുത്തുന്നത്.
അതുവഴി, ആര്‍ക്കിടെക്ചറിന്‍റെ താത്വികതയും ആധികാരികതയും
വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടാന്‍ അവസരമുാകുന്നു.
NAAC അംഗീകാരവും ISO വിദ്യാഭ്യാസ സര്‍ട്ടിഫിക്കേഷനും
നേടിയ ഈ സ്ഥാപനം, ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിനായി
ഇന്ത്യയിലെ ഒരു വ്യത്യസ്തമായ വിദ്യാര്‍ത്ഥി-കേന്ദ്രീകൃത സമീപനം
അവതരിപ്പിക്കുന്നു.
ആര്‍ക്കിടെക്ചറില്‍ വ്യക്തിഗത വളര്‍ച്ചയും പൂര്‍ണ്ണതയും അന്വേ
ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, തങ്ങളുടെ അറിവും അനുഭവ
സമ്പത്തും സമ്പൂര്‍ണമായി പങ്കുവെക്കുന്ന അധ്യാപകരുടെ മാര്‍ഗ
നിര്‍ദ്ദേശം, ഭാവിയിലേക്കുള്ള ശക്തമായ തുടക്കത്തിന് ദിശ
തെളിക്കുന്നു.
- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.