Last Updated: July 27, 2025

Special Feature News

ദേശീയതല അംഗീകാരങ്ങളുടെ നിറവില്‍ ഐ ഐ എ കേരളാ ചാപ്റ്റര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്‍റെ (ഐ ഐ എ) ദേശീയ കണ്‍വെന്‍ഷന്‍ നാറ്റ്കോണ്‍ 2025 എന്ന പേരില്‍ അടുത്തിടെ മധ്യപ്രദേശിലെ ഭോപ്പാലിലും ഇന്‍ഡോറിലുമായി നടന്നു. നാറ്റ്കോണ്‍ വേദിയില്‍ വച്ച് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയും, മൂന്ന് തവണ കോഴിക്കോട് നിയോജക മണ്ഡലത്തിലെ എം എല്‍ എ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളുമായ എ പ്രദീപ്കുമാറിനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ ഐ എ) ഓണററി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. ഐ ഐ എ യുടെ വിവിധ ചാപ്റ്ററുകള്‍ക്കും സെന്‍ററുകള്‍ക്കുമായി ഏര്‍പ്പെടു ത്തപ്പെട്ട ദേശീയ തല പുരസ്ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കേരളാ ചാപ്റ്ററിനാണ് ഐ ഐ എ യുടെ 2024-ലെ ബെസ്റ്റ് ചാപ്റ്റര്‍ അവാര്‍ഡ് ലഭിച്ചത്.

കേരളാ ചാപ്റ്ററിന് കീഴിലുള്ള കണ്ണൂര്‍ സെന്‍റര്‍ 2024- ലെ മികച്ച ഐഐഎ സെന്‍റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. 2024-ല്‍ അംഗത്വ വളര്‍ച്ചയിലുായ വര്‍ദ്ധനവ് കണക്കിലെടുത്ത് ഐ ഐ എ ദേശീയ ഘടകം ഏര്‍പ്പെടുത്തിയ പുരസ്ക്കാരവും കേരളാ ചാപ്റ്ററിനാണ് ലഭിച്ചത്. 2024- ലെ മികച്ച സെന്‍റര്‍ ന്യൂസ് ലെറ്ററിനുള്ള പുരസ്ക്കാരം കൊല്ലം സെന്‍ററിന് ലഭിച്ചു. ഐ ഐ എ കേരളാ ചാപ്റ്റര്‍ ചെയര്‍മാനായ ആര്‍ക്കിടെക്റ്റ് വിനോദ് പി സിറിയക്കിന് 2024- ലെ ഐ ഐ എ യുടെ സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് മികച്ച രീതിയില്‍ സംഘാടനം ചെയ്തു നടപ്പാക്കിയതിന് ദേശീയ പ്രസിഡന്‍റിന്‍റെ പ്രത്യേക പുരസ്ക്കാരം ലഭിച്ചതും കേരളാ ചാപ്റ്ററിന് അഭിമാ നിക്കാവുന്ന നേട്ടമാണ്. 2025- ലെ മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ മികച്ച രീതിയില്‍ നടത്തിയതിനുള്ള പ്രസിഡന്‍റിന്‍റെ പ്രത്യേക പുരസ്കാരം കൊച്ചി സെന്‍റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെ ക്റ്റ് സെബാസ്റ്റ്യന്‍ ജോസിന് ലഭിച്ചു. അംഗത്വ വളര്‍ച്ചയിലെ വര്‍ദ്ധനവ് മുന്‍നിര്‍ത്തി മികച്ച ഐ ഐ എ സെന്‍ററിന് ഏര്‍പ്പെടുത്തിയ പുരസ്കാരം ഐ ഐ എ കൊച്ചി സെന്‍ററിനാണ് ലഭിച്ചത്. 'അന്വേഷണ്‍' എന്ന പേരില്‍ 2024 -ലെ ഐ ഐ എയുടെ ദേശീയ റിസര്‍ച്ച് കോണ്‍ഫറന്‍സ് മികച്ച രീതിയില്‍ സംഘാടനം ചെയ്തതിന് ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍ ആര്‍ ജെ ക്കും പ്രസിഡന്‍റിന്‍റെ പ്രത്യേക പുരസ്ക്കാരം ലഭിച്ചു. കോഴിക്കോട് സെന്‍ററിലെ ആര്‍ക്കിടെക്റ്റ് ഷഹീര്‍ ആര്‍ക്കേഷ്യ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ടതും ആഹ്ലാദകരമാണ്.

ആര്‍ക്കിടെക്റ്റുകളായ പ്രശാന്ത് മോഹന്‍ (കൊല്ലം), വിവേക് വേണുഗോപാല്‍ (തിരുവനന്തപുരം), അനുപമ ശിവരാമന്‍ (പാലക്കാട്), അശ്വിന്‍ വാസുദേവന്‍ (കോഴിക്കോട്) എന്നിവര്‍ക്ക് ആര്‍ക്കിടെക്ചര്‍ രംഗത്തെ മികച്ച സംഭാവന മുന്‍നിര്‍ത്തി ദേശീയ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചു. ഐ ഐ എ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന തിനും സ്റ്റുഡന്‍റ് അഫയേഴ്സ് കമ്മിറ്റി രൂപീകരിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കണ്ണൂര്‍ സെന്‍ററിലെ ആര്‍ക്കിടെക്റ്റ് പ്രവീണ്‍ചന്ദ്രയ്ക്കും പ്രസിഡന്‍റിന്‍റെ പ്രത്യേക പുരസ്കാരം ലഭിച്ചു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
Designer Publications

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.