കലാശം 2025 വന്‍ വിജയമായി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ ഐ
എ) കേരളാ ചാപ്റ്ററിന്‍റെ സംസ്ഥാന കണ്‍വെന്‍ഷന്‍
കലാശം 2025 എന്ന പേരില്‍ കഴിഞ്ഞ ജൂണ്‍ മാസം 20, 21
തിയതികളില്‍ തൃശ്ശൂരിലെ ചാക്കോളാസ് പവലിയനില്‍ നടന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവാണ്
കലാശത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഐ ഐ എ തൃശ്ശൂര്‍
സെന്‍റര്‍ ആതിഥേയത്വം വഹിച്ച പരിപാടിയില്‍ അഞ്ഞൂറില്‍
പരം ആര്‍ക്കിടെക്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും
ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇംപ്രഷന്‍സ്
എന്ന പേരില്‍ കേരളത്തിലെ നൂറ് വ്യത്യസ്ത ഡിസൈന്‍
സ്റ്റുഡിയോകള്‍ പങ്കെടുത്ത ആര്‍ക്കിടെക്ചറല്‍ പ്രദര്‍ശന
വും വിവിധ ശില്പശാലകളുമാണ് ആദ്യദിവസമായ ജൂണ്‍
20-ന് നടന്നത്. കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാന്‍
ശേഷിയുള്ളതും സാംസ്കാരിക സ്വത്വം വിളിച്ചോതുന്നതുമായ
നിര്‍മ്മിതികളാണ് അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
ആ പ്രദര്‍ശനം വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും
പൊതുജനങ്ങളെയും ഒരുപോലെ പ്രചോദിപ്പിച്ചു.
എക്സ്പ്രഷന്‍സ് എന്ന പേരിലുള്ള സംവാദവും ആര്‍ക്കിടെക്ചര്‍
രംഗത്തെ മികവിനുള്ള പ്രൊഫസര്‍ ടി ഉമ്മന്‍
പുരസ്കാരങ്ങളുടെ വിതരണവും കേരളാ ചാപ്റ്റര്‍
കണ്‍വെന്‍ഷനുമാണ് രണ്ടാം ദിവസം നടന്നത്. മുപ്പതോളം
ആര്‍ക്കിടെക്റ്റുകള്‍ നടത്തിയ അഞ്ച് മിനിറ്റ് വീതം ദൈര്‍
ഘ്യമുള്ള ഡിസൈന്‍ സംബന്ധമായ പ്രഭാഷണങ്ങളാണ്
എക്സ്പ്രഷന്‍സിന്‍റെ കാതല്‍. ഈ പരിപാടിയില്‍
വിവിധ ആര്‍ക്കിടെക്റ്റുകള്‍ തങ്ങളുടെ ആശയങ്ങളെയും
തത്വചിന്തകളെയും ഇഷ്ടപ്പെട്ട പ്രോജക്റ്റുകളെയും കുറിച്ച്
സംസാരിച്ചു. നാരായണ ഭട്ടതിരി നേതൃത്വം നല്‍കിയ കാലിഗ്ര
ഫി വര്‍ക്ക്ഷോപ്പ്, ശ്രീജിത്ത് രമണന്‍ നേതൃത്വം നല്‍കിയ
തീയേറ്റര്‍ വര്‍ക്ക് ഷോപ്പ്, സണ്ണി ഡേവിസ് നേതൃത്വം നല്‍കിയ
കോണ്‍ക്രീറ്റ് ത്രീഡി പ്രിന്‍റിങ് വര്‍ക്ക് ഷോപ്പ്, ആര്‍ക്കിടെക്റ്റ്
ശ്യാംകുമാര്‍ പുറവങ്കരയും ഡോക്ടര്‍ ശശിധരനും നേതൃത്വം
നല്‍കിയ നേച്ചര്‍ വാക്ക്, ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ എം
എം നേതൃത്വം നല്‍കിയ ഹെറിറ്റേജ് വാക്ക്, പുതൂര്‍ മൃഗശാല
സന്ദര്‍ശനം, ആര്‍ക്കിടെക്റ്റുകളായ പ്രശാന്ത് മോഹനും കെ
മിഥുലും നേതൃത്വം നല്‍കിയ ഫോട്ടോ വാക്ക് എന്നിവയും
95 കണ്‍വെന്‍ഷന്‍റെ ഭാഗമായിരുന്നു.
അക്കാദമിക് രംഗത്തെ
മികവിനുള്ള പ്രൊഫ. ടി ഉമ്മന്‍ പുരസ്കാരം ഡോക്ടര്‍
ബിനുമോള്‍ ടോമും, സ്റ്റുഡിയോ ടീച്ചിങ് രംഗത്തെ മികവി
നുള്ള പ്രൊഫസര്‍ ടി ഉമ്മന്‍ പുരസ്കാരം ആര്‍ക്കിടെക്റ്റ്
ജില്‍സ് ഫിലിപ്പും കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ച് സ്വീകരിച്ചു.
ഐ ഐ എ യുടെ ദേശീയ ഘടകം ഏര്‍പ്പെടുത്തിയ ഓണററി
ഫെലോഷിപ്പിന് അര്‍ഹനായ എ പ്രദീപ്കുമാറിനെ ഈ
വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മൂന്നുതവണ
കോഴിക്കോട് നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന
അദ്ദേഹം നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ്
സെക്രട്ടറിയാണ്. എ പ്രദീപ്കുമാര്‍ കോഴിക്കോട് എംഎല്‍എ
ആയിരിക്കെ കൊണ്ട് വന്ന പ്രിസം പദ്ധതിയിലൂടെ വിദ്യാഭ്യാസ
രംഗത്ത് വന്ന മാറ്റവും അദ്ദേഹത്തിന്‍റെ വേറിട്ട ചിന്താഗതിയും
പരിഗണിച്ചാണ് ഫെലോഷിപ്പ് നല്‍കിയത്.
ഐ ഐ എയുടെ മികച്ച സെന്‍ററായി തിരുവനന്തപുരം
സെന്‍ററും ബെസ്റ്റ് സെന്‍റര്‍ റണ്ണറപ്പായി ഐ ഐ എ കൊച്ചിന്‍
സെന്‍ററും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സെന്‍ററുകളിലെ മികച്ച
പ്രകടനം മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ആര്‍ക്കിടെ
ക്റ്റുകളായ ആരതി ബിനായക് (ട്രിവാന്‍ഡ്രം സെന്‍റര്‍),
കരോളിന്‍ സാറ ബെന്നി (കൊല്ലം സെന്‍റര്‍), അഖില്‍ ചന്ദ്രന്‍
(കോട്ടയം സെന്‍റര്‍), അഭിഷേക് സേവ്യര്‍ (കൊച്ചിന്‍ സെന്‍റര്‍),
സോനു ടി സുരേന്ദ്രന്‍ (തൃശ്ശൂര്‍ സെന്‍റര്‍), അഖില്‍ വിനായക്
ആര്‍ (പാലക്കാട് സെന്‍റര്‍), ആദില്‍ പള്ളത്ത് (മലപ്പുറം സെന്‍റര്‍),
ഫഹീം ഫൈസല്‍ (കാലിക്കറ്റ് സെന്‍റര്‍), അമിത് കമല്‍ (കണ്ണൂര്‍
സെന്‍റര്‍) എന്നിവര്‍ ഏറ്റുവാങ്ങി. കേരളാ ചാപ്റ്ററിന് നല്‍കിയ
മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി ചാപ്റ്റര്‍ ചെയര്‍മാന്‍
നല്‍കുന്ന പ്രത്യേക പുരസ്കാരത്തിന് ആര്‍ക്കിടെക്റ്റുകളായ
ബി സുധീര്‍, എല്‍ ഗോപകുമാര്‍, ധര്‍മ്മ കീര്‍ത്തി, പ്രവീണ്‍
ചന്ദ്ര എന്നിവര്‍ അര്‍ഹരായി. ഐ ഐ എ കേരളാ ചാപ്റ്ററിന്‍റെ
പുതിയ വെബ്സൈറ്റും ഐ ഐ എ കേരളാ ചാപ്റ്റര്‍
പുറത്തിറക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളുടെ കവര്‍പേ
ജുകളും സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ വേദിയില്‍ ലോഞ്ച് ചെയ്യപ്പെട്ടു.
ആര്‍ക്കിടെക്റ്റുകളായ ബ്രിജേഷ് ഉണ്ണി, ശ്യാം രാജ് ചന്ദ്രോത്ത്,
പ്രവീണ്‍ പല്ലങ്കര, പ്രമോദ് കുമാര്‍ എം ആര്‍, സോനു സുരേന്ദ്രന്‍,
ആസിയ എച്ച് മൊണ്ഡല്‍, ഫര്‍സാന ഷാജി, ഭവ്യാ രാജു,
ആന്‍റിന്‍ സി ജെ, ജാക്ക് ചാി, അര്‍ജുന്‍ ജോഷി, മനുരാജ്
സി ആര്‍, വിഘ്നേഷ് പി എന്‍, ഫ്രാന്‍സി വര്‍ഗീസ്, ബെ
ഥോവന്‍, സൂര്യ എസ്, അമല്‍ രാജ് ചന്ദ്രോത്ത്, ക്ലിന്‍റന്‍ തോമസ്,
കോമള്‍ ബാബു, ചാക്കോ സനല്‍, ഒമര്‍ ഇക്ാല്‍, അര്‍ജുന്‍
കെ ജെ, കിരണ്‍ സുരേഷ്, മിഥുല്‍ കെ എം എന്നിവരാണ്
ഐ ഐ എ സംസ്ഥാന കണ്‍വെന്‍ഷന്‍റെ അണിയറയില്‍
പ്രവര്‍ത്തിച്ചത്. ഗ്രീന്‍ലാം മികാസ പ്ലൈ കലാശം 2025-ന്‍റെ
പ്ലാറ്റിനം സ്പോണ്‍സറും സിംപോളോ ടൈല്‍സ് സില്‍വര്‍
സ്പോണ്‍സറും ആയിരുന്നു.
- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.