Last Updated: August 28, 2025

Special Feature News

ഐപിപിഎല്‍ 2025 ഐപിഎ കൊച്ചി ചാപ്റ്ററിന്‍റെ പ്ലംബിങ്ങ് പരിശീലന പരിപാടി

ഇന്ത്യയിലെ പ്ലംബിങ്ങ് പ്രൊഫഷണലുകള്‍ക്കിടയില്‍ ചിട്ടയായ പഠനവും പ്രായോഗിക പരിജ്ഞാനവും ആരോഗ്യകരമായ മത്സരവും ഉറപ്പുവരുത്തുന്നതിനായി ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ട പ്ലാറ്റ്ഫോം ആയ ഇന്ത്യന്‍ പ്ലംമിങ് പ്രൊഫഷണല്‍ ലീഗിന്‍റെ (ഐ പി പി എല്‍) ഒമ്പതാം പതിപ്പ് ഈ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കും. ഒരു മത്സരത്തേക്കാള്‍ ഉപരി സേവനങ്ങളില്‍ പ്രൊഫഷണല്‍ മനോഭാവവും ഉയര്‍ന്ന ഗുണമേന്മയും ഉറപ്പാക്കുന്നതി നുള്ള ഒരു രാജ്യവ്യാപക പരിശ്രമമാണിത്. എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, എം ഇ പി കണ്‍സള്‍ട്ടന്‍റുകള്‍, സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐ പി പി എല്‍, ഡിസൈനിന്‍റെ ഉദ്ദേശ്യവും യഥാര്‍ത്ഥ നിര്‍മ്മിതിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് വേണ്ടി അറിവും പരിശീലനവും പങ്കാളികള്‍ക്ക് പകര്‍ന്ന് നല്‍കുമെ ന്ന് തീര്‍ച്ചയാണ്. ഇതിനോടകം ആഗോള നിലവാരത്തിലുള്ള പ്ലംബിങ്ങ് സേവനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളവരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ ആയിരക്കണക്കിന് പ്രൊഫഷണലുകളെ മുന്‍വര്‍ഷങ്ങളില്‍ നടന്ന ഐ പി പി എല്‍ ലീഗുകളിലൂടെ പരിശീലിപ്പിച്ച് കഴിഞ്ഞു.

ഐ പി പി എല്‍ 2025-ന്‍റെ ഭാഗമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വാരാന്ത്യങ്ങളില്‍ നടക്കുന്ന പഠന ക്ലാസുകള്‍ക്ക് ഇന്ത്യയിലുടനീളം ഉള്ള വിവിധ ഐ പി എ ചാപ്റ്ററുകള്‍ ആഥിത്യമരുളും. പങ്കെടുക്കുന്ന ഓരോ ടീമിനും 40 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് ലഭിക്കുക. അതേ തുടര്‍ന്ന് ചാപ്റ്റര്‍ തലത്തിലുള്ള പ്രശ്നോത്തരി നടത്തുകയും വിജയികളെ ദേശീയ ഫിനാലെയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും.

കൊല്‍ക്കത്തയില്‍ നടക്കുന്ന മുപ്പത്തി ഒന്നാമത് ഇന്ത്യന്‍ പ്ലംബിങ്ങ് കോണ്‍ഫറന്‍സിന്‍റെ ഭാഗമായി 2025 നവംബര്‍ 15-ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ടീമുകള്‍ മാറ്റുരക്കും. ആധുനിക പ്ലംബിങ്ങ് സംവിധാനങ്ങള്‍, യു പി ഐ സി കോഡ് മാനദണ്ഡങ്ങള്‍, മിതമായ നിരക്കില്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്ക ല്‍, പ്രകൃതി സൗഹൃദമായ പ്ലംബിങ്ങ് സാങ്കേതികവിദ്യകള്‍, കാര്യക്ഷമമായ വിതരണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവബോധം ലഭിക്കും. പ്രൊഫഷണല്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍ എസ് ഡി സി യും ഐ പി എയും സംയുക്തമായി നല്‍കുന്ന കോബ്രാന്‍ഡഡ് സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും. ദേശീയ തലത്തിലുള്ള സര്‍ട്ടിഫിക്കറ്റിന് പുറമേ വിജയിക്ക് രണ്ടര ലക്ഷം രൂപ, ഫസ്റ്റ് റണ്ണറപ്പിന് 2 ലക്ഷം രൂപ, സെക്കന്‍ഡ് റണ്ണറപ്പിന് ഒന്നരലക്ഷം രൂപ എന്നിങ്ങനെയുള്ള ക്യാഷ് അവാര്‍ഡുകളും നല്‍കപ്പെടും.

കേരളത്തിലെ പരിശീലന പരിപാടികളും ചാപ്റ്റര്‍ തല ക്വിസ് മത്സരവും കൊച്ചി ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിലാകും നടക്കുക. കേരളത്തിലെ പ്ലംമിങ് പ്രൊഫഷണലുകള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പരസ്പരം മത്സരിക്കുന്നതിനും ദേശീയ അംഗീകാരം നേടുന്നതിനുമുള്ള അസുലഭ അവസരമാണിത്. കൊച്ചി ചാപ്റ്ററിന്‍റെ kochi@indianplumbing.org എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് കേരളത്തിലെ പ്രൊഫഷണലുകള്‍ക്കും ടീമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഡിസൈന ര്‍മാര്‍ക്കും ആര്‍ക്കിടെക്റ്റുകള്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ഉദ്യമമാണിത്. നിര്‍മ്മിതികളുടെ സൗന്ദര്യം നില നില്‍ക്കണമെങ്കില്‍ പ്ലംബിങ്ങ് സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചേ മതിയാവൂ എന്നിരിക്കെ പ്ലംബിങ്ങ് പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്ന ഐ പി പി എല്‍ ലീഗ് ഡിസൈനര്‍മാര്‍ക്കും ആര്‍ക്കിടെക്റ്റുകള്‍ക്കും ഉപകാരപ്രദമാണ്. തങ്ങളുടെ സൈറ്റുകളില്‍ ജോലി ചെയ്യുന്നവരെ ഐ പി പി എല്ലില്‍ പങ്കെടുപ്പിക്കുന്നതിലൂടെ പ്ലംബിങ്ങ് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും, പ്ലംബിങ്ങ് പ്രവൃത്തികളെ അനായാസം ഏകോപിപ്പിക്കാനും പ്രോജക്റ്റുകള്‍ എളുപ്പം പൂര്‍ത്തീകരിക്കാ നും കെട്ടിടങ്ങള്‍ കൂടുതല്‍ ആരോഗ്യകരവും കാര്യക്ഷമവും ആക്കാനും ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും സാധിക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഡിസൈന്‍ ആവാസ വ്യവസ്ഥയുടെയും ഭാവി ശോഭന മാക്കുന്നതിനുള്ള ഈ സംരംഭത്തിന് ആര്‍ക്കിടെക്റ്റുകളുടെയും ഡിസൈനര്‍മാരുടെയും ഡെവലപ്പര്‍മാരുടെയും പ്രോജക്റ്റ് കണ്‍സള്‍ട്ടന്‍റുകളുടെയും ഭാഗത്തുനിന്ന് സജീവ പങ്കാളിത്തം ഉണ്ടാകും എന്ന് ഇന്ത്യന്‍ പ്ലംബിങ്ങ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു്.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
Designer Publications

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.