മനസ്സിനിണങ്ങും ഡിസൈനുകളുമായി സിഗ്മ

ഒരു വീടിന്‍റെ പരിപൂര്‍ണ്ണതയില്‍ ഇന്‍റീരിയറിന്‍റെ പങ്ക് വളരെ വലുതാണ്.

ലളിതവും പ്രൗഢവുമായ, പരമ്പരാഗതവും ആധുനികവുമായ ഇന്‍റീരിയര്‍ ആശയങ്ങളിലൂടെ വീടുകള്‍ ശാന്ത-സുന്ദരമാക്കുകയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്‍റീരിയര്‍ ഡിസൈനിങ് രംഗത്ത് ശ്രദ്ധേയരായ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്മ ഇന്‍റീരിയേഴ്സ്.

മെറ്റീരിയലുകളുടെ ഗുണമേന്‍മയിലെ വിട്ടുവീഴ്ച ഇല്ലാത്ത സമീപനത്തിനൊപ്പം കസ്റ്റമൈസേഷന്‍റെ പൂര്‍ണതയും സിഗ്മയുടെ സര്‍വീസില്‍ കണ്ടറിയാം.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ക്ലയന്‍റിന്‍റെ പലതരത്തിലുള്ള ആവശ്യങ്ങളും ബഡ്ജറ്റ് വ്യത്യാസങ്ങളും ഉള്‍ക്കൊണ്ടാണ് സിഗ്മ അകത്തളമൊരുക്കുന്നത്. മെറ്റീരിയലുകളുടെ ഗുണവും മികച്ച രീതിയിലുള്ള കസ്റ്റമൈസേഷനും ഒപ്പം സമയനിഷ്ഠതയുള്ള സേവനവും സിഗ്മ ഉറപ്പാക്കുന്നു.

വീടുകളുടെ അകത്തളമൊരുക്കുന്നതിനൊപ്പം ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ലാബുകള്‍ എന്നിവയുള്‍പ്പെടുന്ന കമേഴ്സ്യല്‍ ഇന്‍റീരിയറിലും സിഗ്മയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

സിഗ്മ ഇന്‍റീരിയറിന്‍റെ പ്രൈ ഫോക്കസ് എന്ന് വിശേഷിപ്പിക്കാവുന്നത് മോഡുലാര്‍ കിച്ചന്‍ ഡിസൈനാണ്. സ്പേസുകള്‍ പരമാവധി ഉപയോഗപ്രദമാക്കി കൊണ്ടുള്ള ക്ലാസി & സ്റ്റൈലിഷ് കിച്ചനാണ് സിഗ്മ ഒരുക്കുന്നത്.

മോഡേണ്‍ കിച്ചനൊപ്പം റസ്റ്റിക്ക് – ഫാം ഹൗസ് സ്റ്റൈല്‍ കിച്ചനുകളും ചെയ്യുന്നു. സ്പേസും ക്ലയന്‍റിന്‍റെ ആവശ്യവും അനുസരിച്ച് സ്ട്രെയിറ്റ് കിച്ചന്‍, പാരലല്‍ കിച്ചന്‍, ഐലന്‍ഡ് കിച്ചന്‍, മിനി ഡൈനിങ് സ്പേസ് ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡിസൈന്‍ ചെയ്യുന്ന ഡൈനിങ് കിച്ചന്‍, ഡ, ഘ ആകൃതികളിലുള്ള കിച്ചന്‍ എന്നിവയെല്ലാം കസ്റ്റമൈസ്ഡായി ചെയ്യുന്നു.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

മോഡുലാര്‍ കിച്ചന്‍ എന്ന പേരിനെ എല്ലാം കൊണ്ടും അന്വര്‍ത്ഥമാക്കുന്ന കാബിനറ്റ് ഡിസൈനാണ് സിഗ്മയുടേത്. ഓരോ മോഡ്യൂളും ആറു ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്.

അടിസ്ഥാന നിര്‍മ്മാണ വസ്തുവായ പ്ലൈവുഡ് ഹോട്ട് പ്രസ്, പാനല്‍ സോ, ബീം സോ, എഡ്ജ് ബാന്‍ഡിങ് തുടങ്ങിയ പ്രക്രിയകളിലൂടെ കടത്തിവിട്ടാണ് ഓരോ മോഡ്യൂളുകളും രൂപപ്പെടുത്തുന്നത്.

ഒറ്റ പ്ലൈവുഡ് പാളിയെ വേര്‍തിരിച്ച് കബോഡുകളാക്കുന്ന രീതി ഒരിക്കലും തുടരാതെ ആറു വശങ്ങളുള്ള വ്യത്യസ്ത ബോക്സുകളായി മോഡ്യൂളുകള്‍ ഒരുക്കാന്‍ ഏക്കാലവും ശ്രദ്ധിക്കുന്നുണ്ടെന്നും ക്യാബിനറ്റ് ഷട്ടറുകള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും സിഗ്മയുടെ അമരത്തുള്ളവര്‍ വ്യക്തമാക്കുന്നു.

ഓരോ മോഡ്യൂള്‍ സ്പേസും പൂര്‍ണ്ണമായി ഉപയോഗ യോഗ്യവും മികച്ച ഫിനിഷിങ്ങുള്ളതുമാണെന്നും ഉറപ്പാക്കുന്നുണ്ടിവിടെ. പാലക്കാടുള്ള 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം ഫാക്ടറിയില്‍, പരിശീലനം സിദ്ധിച്ച പ്രൊഫഷണല്‍ ടീം ആണ് മോഡുലാര്‍ കിച്ചനും അനുബന്ധ സൗകര്യങ്ങളും കസ്റ്റമൈസ് ചെയ്ത് ഒരുക്കുന്നത്.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

കിച്ചന് പുറമേ ലിവിങ് സ്പേസുകള്‍, കിഡ്സ് റൂം, ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍, വുഡന്‍ ഫ്ളോറിങ് തുടങ്ങിയവയുടെ ഡിസൈനിങ്ങിലും സിഗ്മയുടെ തനത് സ്പര്‍ശം കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിഗ്മ ലൈഫ് സ്റ്റൈല്‍ പ്രൈ.ലി., ഫോണ്‍: 9446648000. Email: info@sigmainterior.com, Web: www.sigmainterior.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*