വുഡിന് പകരം ‘സില്‍വര്‍ വുഡ്’

മരത്തടി്ക്ക് പകരം എന്ത് എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ഭവനം അലൂമിനിയം ഇന്റീരിയറിന്റെ ‘സില്‍വര്‍ വുഡ്’. ഒരു വീട്ടിലേക്കുള്ള സകല മരപ്പണികള്‍ക്കും പകരമായി അലൂമിനിയം ഉപേയാഗിക്കുന്നതിലൂെട പുതുമയുള്ള നീണ്ടകാലം നിലനില്‍ക്കുന്ന വീട് എന്ന ആശയമാണ് അലൂമിനിയം മെറ്റീരിയലിലൂടെ ‘ഭവനം’ മുന്നോട്ടുവെയ്ക്കുന്നത്.

ഇതനുസരിച്ച് ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളും അലൂമിനിയം എന്ന ഒറ്റ മെറ്റീരിയല്‍ ഉപേയാഗിച്ച് ഒരുക്കാം.

വിപണിയിലെ മാറുന്ന ആവശ്യങ്ങള്‍, സുസ്ഥിരത, പ്രകൃതിയോട് ചേര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങള്‍ വേണ്ടവിധം മനസിലാക്കി, വിശദമായ ഗവേഷണ പഠനങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു മെറ്റീയലിന്റെ അനന്തസാധ്യത ഉയര്‍ത്തികൊണ്ടു വന്നിരിക്കുന്നത്.

അലൂമിനിയം വിതരണരംഗത്തെ പ്രമുഖരായ മലബാര്‍ എക്‌സ്ട്രൂഷന്‍സുമായി ചേര്‍ന്നാണ് നിലവില്‍ ഭവനത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. സാങ്കേതിക സൗകര്യങ്ങള്‍ വിപുലമാകുന്ന മുറയ്ക്ക് അലൂമിനിയം നിര്‍മ്മിക്കാനും വ്യത്യസ്തമായ ഫിനിഷുകളില്‍ പുറത്തിറക്കാനുമാണ് ശ്രമം.

അലൂമിനിയത്തിന് വുഡന്‍-സോളിഡ് ടെക്‌സ്ചറുകള്‍ നല്‍കുന്നതിലൂടെ ഭംഗിയും വ്യത്യസ്തതയും കൂട്ടാനും കഴിയും.

അലൂമിനിയത്തിന് വുഡന്‍-സോളിഡ് ടെക്‌സ്ചറുകള്‍ നല്‍കുന്നതിലൂടെ ഭംഗിയും വ്യത്യസ്തതയും കൂട്ടാനും കഴിയും. ഒപ്പം പ്രത്യക്ഷത്തില്‍ വുഡ് തന്നെയാണെന്ന പ്രതീതിയും ഉണ്ടാക്കാം. അലൂമിനിയത്തിന്റെ വ്യത്യസ്തമായ ഗുണങ്ങള്‍ ഇവര്‍ അവകാശപ്പെടുന്നു.

വെള്ളം വീണാല്‍ കുഴപ്പമില്ല, തുരുമ്പു പിടിക്കില്ല, അതിവേഗത്തില്‍ വെടിപ്പോടെ സ്ഥാപിക്കാന്‍ കഴിയും, പുനരുപേയാഗിക്കാം, മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തില്‍ മാറ്റാം, പ്രകൃതിയോട് ചേര്‍ന്നു പോകുന്നു, വുഡന്‍ ടെക്‌സ്ചറില്‍ ലഭ്യമാണ്, നല്ല ഉറപ്പും ബലവും, വീണ്ടും വില്‍ക്കുമ്പോളും കുറയാത്ത മൂല്യം തുടങ്ങിയ കാര്യങ്ങളാണ് അലൂമിനിയത്തിന്റെ മേന്‍മയായി പറയുന്നത്.

ഇതനുസരിച്ച് വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് ഈ മെറ്റീരിയല്‍ ഉപയോഗിക്കാം. ഇന്റീരിയര്‍ വര്‍ക്കുകളായ ഓഫീസ് കാബിന്‍, പാര്‍ട്ടീഷനുകള്‍, വാതിലുകള്‍, ജനലുകള്‍, കസ്റ്റമൈസ്ഡ് കിച്ചന്‍, വാഡ്രോബുകള്‍, ക്രിയേറ്റീവ് പാര്‍ട്ടീഷനുകള്‍, ബാത്ത്‌റൂം കാബിനറ്റുകള്‍, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്തും അല്ലാതെയും ഒരുക്കിനല്‍കുന്നു.

സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താവിന്റെ താത്പര്യമനുസരിച്ചാണ് എല്ലാ സേവനങ്ങളും ചെയ്യുന്നത്. മാറുന്ന കാലത്തിനും അഭിരുചിക്കും അനുസരിച്ച് കസ്റ്റമൈസ്ഡും ക്രിയേറ്റീവും ആയ ഇന്റീരിയറിന്റെ പുതുമയാണ് സില്‍വര്‍ വുഡിലൂടെ ഭവനം വാഗ്ദാനം ചെയ്യുന്നത്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ഭവനം അലൂമിനിയം ഫര്‍ണിച്ചര്‍, കാക്കനാട്, മരട്,കോഴിക്കോട്, കോട്ടയം, തൊടുപുഴ, ആലപ്പുഴ, പത്തനംത്തിട്ട.

ഫോണ്‍: +919539399923. Email: sales@bhavanam.com

About editor 301 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*