ലളിതമാണ്, സ്വാഭാവികവും

വെളിച്ചത്തിനും വെന്‍റിലേഷനും പ്രാധാന്യം നല്‍കി ഒരുക്കിയ സ്വാഭാവികഗുണങ്ങളോടു കൂടിയ വീട്

ചെങ്കട്ടയുടെ ഗുണവും നിറവും വെണ്‍മയില്‍ സമന്വയിക്കുമ്പോള്‍ പ്രകടമാകുന്ന സ്വാഭാവിക ഭംഗിയാണ് ഈ വസതിയില്‍ കാണുന്നത്.

വായുസഞ്ചാരത്തിന്‍റെയും വെളിച്ചത്തിന്‍റെയും സുഗമമായ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ തക്കവണ്ണം ഈ വീട് രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റ് രോഹിത്ത് പാലക്കല്‍ (നെസ്റ്റ് ക്രാഫ്റ്റ്, കോഴിക്കോട്) ആണ്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

വലിയ ജാലകങ്ങളെല്ലാം കിഴക്ക് ദിക്കിന് അഭിമുഖമായിട്ടും രണ്ട് സ്കൈലൈറ്റ് ഏരിയകള്‍ പടിഞ്ഞാറ് ഭാഗത്തും സ്ഥാനപ്പെടുത്തിയതിനാല്‍ പകല്‍ സമയത്ത് അകത്തളത്തില്‍ ഒരു ലൈറ്റ് പോലും ഉപയോഗിക്കേണ്ടി വരുന്നില്ല.

ഫോര്‍മല്‍ ലിവിങ്ങ്, ഡൈനിങ്, ഗോവണി ഏരിയകള്‍ ഇരട്ടി ഉയരത്തില്‍ ഒരുക്കി ഹോളോ ബ്രിക്ക് വെന്‍റിലേഷന്‍ പോയിന്‍റുകള്‍ നല്‍കിയതിനാല്‍ ചൂടുവായു പുറന്തള്ളപ്പെടുകയും വീട്ടിനകത്ത് സുഖമുള്ള അന്തരീക്ഷം ഉറപ്പാകുകയും ചെയ്യുന്നു.

YOU MAY LIKE: മായാജാലക ഭംഗി

വീടിന്‍റെ മൊത്തത്തിലുള്ള ഉയരക്കൂടുതല്‍ മുഖപ്പിനെ എടുപ്പുള്ളതാക്കുന്നു. നാച്വറല്‍ റെഡ്ബ്രിക്ക് ക്ലാഡിങ്ങും ഫങ്ഷണല്‍ എലമെന്‍റായി വരുന്ന റെഡ് ഹോളോബ്രിക്കുകളുമാണ് ഫ്രണ്ട് എലിവേഷനിലെ ഹൈലൈറ്റ്.

ഇന്‍ഡസ്ട്രിയല്‍ ഫ്രെയിമിനു മുകളില്‍ ഓടുമേഞ്ഞാണ് കാര്‍ പോര്‍ച്ച് ഒരുക്കിയത്. റൂഫ് സപ്പോര്‍ട്ട് എന്ന രീതിയില്‍ കാര്‍ പോര്‍ച്ചിലും ലിവിങ് വിന്‍ഡോയുടെ സണ്‍ഷേഡ് ഏരിയയിലും എം.എസ് ലൂവറുകള്‍ നല്‍കി.

ഇടതു വശത്തെ ജാലകനിരകള്‍ ഇന്‍റീരിയറിലെ ബേ വിന്‍ഡോ ഏരിയകളാണ്. മിനിമല്‍ ഡിസൈന്‍ നയമാണ് എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും.

ഫാള്‍സ് സീലിങ്, ആവശ്യമില്ലാത്ത ലൈറ്റ് പോയിന്‍റുകള്‍, അലങ്കാരങ്ങള്‍ ഇവയൊന്നും ഈ വീടിനെ അലോസരപ്പെടുത്തുന്നില്ല.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

സ്ഥലങ്ങളെ ഒഴിച്ചുവിട്ടതിനാലും അടിസ്ഥാനപരമായി ഉള്‍പ്പെടുത്തേണ്ടിരുന്ന ഷെല്‍ഫുകളും മറ്റും ഇന്‍ഡസ്ട്രിയല്‍- ലൈറ്റ് പാറ്റേണില്‍ ചെയ്തതിനാലും ഓരോ ഇടങ്ങളും വിശാലമാണ്.

ഫ്ളോറിങ്ങിനായി ലെപോത്ര ഗ്രനൈറ്റ്, വുഡന്‍ വിട്രിഫൈഡ് ടൈല്‍, കോട്ടാസ്റ്റോണ്‍, നാച്വറല്‍ സ്റ്റോണ്‍ എന്നിവ തെരഞ്ഞെടുത്തു.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

വാതിലുകള്‍, ജാലകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ഒരുക്കാന്‍ ഇരുള്‍ തടിയാണ് ഉപയോഗിച്ചത്. സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, അപ്പര്‍ ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത്ത് റൂം അറ്റാച്ച് ചെയ്ത മൂന്നു ബെഡ്റൂമുകള്‍, പൗഡര്‍ റൂം, ബാല്‍ക്കണി, സ്റ്റഡി സ്പേസ് എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.

സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനൊപ്പം സ്വാഭാവികവും ലളിതവുമായ അന്തരീക്ഷമൊരുക്കാനും ആര്‍ക്കിടെക്റ്റ് ശ്രദ്ധിച്ചിരിക്കുന്നു.

Project Highlights

  • Architect: Ar. Rohit Palakkal (Nestcraft Architecture Mould, Calicut)
  • Project Type: Residential House
  • Client: Mukundan
  • Location: Balussery, Calicut
  • Year Of Completion: 2018
  • Area: 2150 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*