ലാളിത്യം, അന്തസ്

ഗൗരവമാര്‍ന്ന അന്തരീക്ഷത്തിനൊപ്പം മനംതണുപ്പിക്കുന്ന, ശാന്തത സ്ഫുരിപ്പിക്കുന്ന സ്പേസുകളും ഇടകലരുന്നു ഇവിടെ.

ലളിതവും ഗൗരവതരവുമായ ഭാവം ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഓഫീസാണിത്. ഉത്തരവാദിത്വപരമായ അന്തരീക്ഷത്തിനൊപ്പം മനംതണുപ്പിക്കുന്ന, ശാന്തത സ്ഫുരിപ്പിക്കുന്ന സ്പേസുകളും ഇടകലരുന്നു ഇവിടെ.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ക്രിയേറ്റീവ് വര്‍ക്ക് ഏറ്റവും സുഗമമായി ചെയ്യാന്‍ അവശ്യം വേണ്ട ഒന്നാണ് മികച്ച സ്പേസ്. അതിനുള്ള ഉത്തരമാണ് ബാഗ്ലൂരില്‍ കണ്ണിങ്ഹാം റോഡിലുള്ള ഈ ഓഫീസ്.

ആര്‍ക്കിടെക്റ്റ് കൃതിക ജെഫ് ആന്‍റണിയാണ് ഇവിടം രൂപകല്‍പ്പന ചെയ്തത്. ഹോള്‍സെയില്‍ ബാക്ക്ഗ്രൗണ്ട് സ്ക്രീനിങ് സൊലൂഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാരിസ് ആസ്ഥാനമായുള്ള ഐകവര്‍ എന്ന സ്ഥാപനത്തിന് വേണ്ടി 4500 സ്ക്വയര്‍ഫീറ്റിലാണ് ഈ ഓഫീസ് ഒരുക്കിയിരിക്കുന്നത്.

RELATED READING: അവധിക്കാല വസതി

വിശാലമായ വര്‍ക്ക് സ്റ്റേഷന്‍, കോണ്‍ഫറന്‍സ് ഏരിയ, റിക്രിയേഷന്‍ കം പാന്‍ട്രി ഏരിയ, കോണ്‍ഫറന്‍സ് റൂം, എം.ഡി കാബിന്‍, മീറ്റിങ് കാബിനുകള്‍, ടോയ്ലറ്റ് എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍.

പ്രസരിപ്പുള്ള അന്തരീക്ഷം

ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നിറയുന്ന അന്തരീക്ഷമാണ് ഈ ഓഫീസില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആവേശത്തോടും ഇഷ്ടത്തോടും ജോലി ചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിരിക്കുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഹരിതാഭയ്ക്കും തെളിവുള്ള ഇടങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി. ഗുണം, വ്യക്തത, വ്യക്തിത്വം, പ്രചോദനം എന്നീ പ്രത്യേകതകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്തത്.

കമ്പനിയുടെ പ്രവര്‍ത്തന രീതിയനുസരിച്ച്, തുറന്ന നയത്തില്‍ ഒരുക്കിയ വര്‍ക്ക് സ്റ്റേഷനും സ്വകാര്യത കൂടുതല്‍ ഉറപ്പാക്കുന്ന ക്ലോസ്ഡ്- സെമി ക്ലോസ്ഡ് വര്‍ക്കിങ് സ്റ്റേഷനുകളുമുണ്ട്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഫോര്‍മല്‍ സ്പേസുകളുടെയും കാഷ്വല്‍ സ്പേസുകളുടെയും സന്തുലിതാവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടപ്പാക്കിയത്. കോള്‍സെന്‍റര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ റിസപ്ഷന്‍ ഏരിയക്ക് ഇവിടെ പ്രധാന്യമില്ല.

മള്‍ട്ടിപര്‍പ്പസ് ഏരിയയായി ഉപയോഗിക്കാവുന്ന കാഷ്വല്‍ സ്പേസ് ആണ് ഹൈലൈറ്റ്. സിറ്റിങ് സ്പേസ്, പാന്‍ട്രി സ്പേസ്, ടി.വി യൂണിറ്റ് എന്നിവയെല്ലാം ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

വെര്‍ട്ടിക്കല്‍ വാള്‍, പ്രചോദനാത്മകമായ വാക്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഫ്രെയിം പെയിന്‍റിങ്ങുകള്‍, പൈന്‍ വുഡ് കൊണ്ട് ഒരുക്കിയ ലൂവര്‍ പാറ്റേണ്‍ സീലിങ് വര്‍ക്ക്, പോട്ട് പ്ലാന്‍റുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് അന്തരീക്ഷം പ്രസരിപ്പാര്‍ന്നതാക്കുന്നു.

എക്സ്പോസ്ഡ് കോണ്‍ക്രീറ്റ് കൊണ്ടാണ് ഇവിടെ ഫ്ളോറിങ് ചെയ്തത്. വര്‍ക്കിങ് സ്റ്റേഷനുകളില്‍ ഡെക്കറേറ്റീവ് ടൈലുകളും കാര്‍പ്പെറ്റുകളും ഫ്ളോറിങ്ങിനായി ഉപയോഗിച്ചു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

വ്യത്യസ്ത കളറിലുള്ള കുഷ്യന്‍ ഇരിപ്പിടങ്ങളും ഗ്രീനറിയും കോണ്‍ട്രാസ്റ്റായി വരുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് സൗണ്ട് പ്രൂഫ് അന്തരീക്ഷത്തിന് പ്രാധാന്യം നല്‍കുന്നതിനുവേണ്ടി അക്വിസ്റ്റിക്ക് പാനലുകള്‍ എല്ലായിടത്തും തുടരുന്നു.

പൈന്‍ വുഡ്-ഗ്രേ കോമ്പിനേഷനാണ് കളര്‍ തീം. കമ്പനിയുടെ ബ്രാന്‍ഡ് ലോഗോ നിറങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്‍ബില്‍റ്റ് ബെഞ്ചുകള്‍, ലാംപുകള്‍ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്തു.

ALSO READ: അടുപ്പും ചിമ്മിനിയും

ഏരിയകളുടെ ഉദ്ദേശ്യമനുസരിച്ച് ഓരോ ഡിവിഷനും പ്രത്യേകം പേരുകളും നല്‍കിയിട്ടുണ്ട്. ലാളിത്യം, അന്തസ്, പ്രസരിപ്പ് ഈ ഗുണങ്ങള്‍ ചേര്‍ത്ത് നിര്‍വചിക്കാം ഈ ഓഫീസ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 310 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*