ലളിതം സമകാലീനം

ലാളിത്യത്തിന് മുന്‍തൂക്കമുള്ള കന്‍റംപ്രറി ശൈലിയാണ് ഈ വീടിന്

വെണ്‍മയുടെ നൈര്‍മല്യവും സമകാലീന ശൈലിയുടെ സ്പഷ്ടതയും കൊണ്ട് നിര്‍വചിക്കപ്പെട്ടതാണ് തൃശൂരിലെ ഒളരിയിലുള്ള ഈ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ഡിസൈന്‍ ഘടകങ്ങളുമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

ഹുസൈന്‍, ഷെമീര്‍, ഷെഹിം, സലിം (ലൈവ് ക്യൂബ് ഡെസിഗ്നോ ഇന്‍റീരിയോ, തൃശൂര്‍) എന്നിവര്‍ ചേര്‍ന്നാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

ALSO READ: മിതത്വമാണ് മുഖശ്രീ

ദീര്‍ഘ ചതുരാകൃതിയുള്ള പ്ലോട്ടിന്‍റെ പിന്നിലേക്ക് സ്ഥാനപ്പെടുത്തിയാണ് ഈ വീടൊരുക്കിയത്. അതുകൊണ്ടു തന്നെ വീടിന്‍റെ മുഖപ്പിന്‍റെ ദൃശ്യം മുഴുവനായും അനാവൃതമാണ്.

ബാഗ്ലൂര്‍ സ്റ്റോണ്‍ കൊണ്ട് ഇന്‍റര്‍ലോക്ക് ചെയ്ത് പുല്‍ത്തകിടി ഇടകലര്‍ത്തി ഒരുക്കിയ മുറ്റം ആവശ്യമെങ്കില്‍ വിരുന്നു സല്‍ക്കാരങ്ങള്‍ നടത്താന്‍ മാത്രം വിശാലമാണ്.

പര്‍ഗോള-ഗ്ലാസ് ഡിസൈന്‍ മുന്നിട്ടു നില്‍ക്കുന്ന സ്ട്രെയിറ്റ്- ലീനിയര്‍ ആകൃതിയാണ് എക്സ്റ്റീരിയറിലെ മുഖ്യ ഡിസൈന്‍. മുന്‍ഭാഗത്തെ മതിലിലും പുറം ചുമരിന്‍റെ ചെറിയൊരു ഭാഗത്തും ഗ്രേ നിറം കോമ്പിനേഷനായി ചേര്‍ത്തിട്ടുണ്ട്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

സിറ്റൗട്ട്, ഫോര്‍മല്‍- ഫാമിലി ലിവിങ് സ്പേസ്, അപ്പര്‍ ലിവിങ് ഏരിയ, ബാത്ത്റൂമോടു കൂടിയ നാല് ബെഡ്റൂമുകള്‍, കോര്‍ട്ട്യാര്‍ഡ്, കിച്ചന്‍, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ സ്പേസുകള്‍. ഗ്രനൈറ്റാണ് എല്ലാ ഏരിയകളിലും ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

ഡൈനിങ്- ഫാമിലി-ലിവിങ്- കോര്‍ട്ട്യാര്‍ഡ് ഏരിയകള്‍ തുറസായ നയത്തില്‍ നേര്‍ രേഖയിലാണ് ചെയ്തിരിക്കുന്നത്. ഇരുമുളളു മരത്തിന് വൈറ്റ് ഓട്ടോ പെയിന്‍റ് പൂശിയാണ് വാതിലുകളും ജനലുകളും ഒരുക്കിയത്. സീബ്ര കര്‍ട്ടനുകളാണ് ജനല്‍ മറയ്ക്കായി തെരഞ്ഞെടുത്തത്.

ഗ്രനൈറ്റ് കൊണ്ടുള്ള പടികളും ടഫന്‍ഡ് ഗ്ലാസിന്‍റെ കൈവരികളും ഗോവണിയ്ക്ക് സുതാര്യമായ ഭംഗി കൊണ്ടുവരുന്നു. ഫാമിലി ലിവിങ്ങിനോട് ചേര്‍ന്നുള്ള സിറ്റിങ് കോര്‍ട്ട്യാര്‍ഡ് കോഫീ സ്പേസ് ആയും പ്രയോജനപ്പെടുത്താം.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

അപ്പര്‍ലിവിങ് സ്പേസില്‍ ബുക്ക്ഷെല്‍ഫ് – അയണിങ് ഏരിയകള്‍ ഉള്‍ക്കൊള്ളിച്ചു. വൈറ്റ്- ഗ്രേ കോമ്പിനേഷനിലാണ് ഇന്‍റീരിയര്‍ ഒരുക്കങ്ങളെല്ലാം. സീലിങ്ങും പാനലിങും എല്ലാം ഓട്ടോ പെയിന്‍റിന്‍റെ വൈറ്റ് ഫിനിഷില്‍ ചെയ്തു.

ലിവിങ് ഏരിയകളിലെ ചുമരുകളിലെല്ലാം ഇതേ നിറസംയോജനത്തിലുള്ള വാള്‍ പേപ്പറുകള്‍ പതിച്ചു. ലിവിങ് ഏരിയ, ഗസ്റ്റ് ബെഡ്റൂം എന്നിവിടങ്ങളിലെ ചുമരുകളെ ഹൈലൈറ്റ് ചെയ്യുന്നത് ഡയമണ്ട് പാറ്റേണിലുള്ള അക്രിലിക്ക് വര്‍ക്കാണ്.

സ്റ്റോറേജ് സംവിധാനങ്ങള്‍, കട്ടിലുകള്‍, ഏതാനും വാള്‍ ഹൈലൈറ്റുകള്‍ എന്നിവയെല്ലാം മറൈന്‍ പ്ലൈവുഡിനൊപ്പം ഗ്ലോസി ലാമിനേഷന്‍ ചേര്‍ത്ത് ഒരുക്കി. സ്ലൈഡിങ് മട്ടില്‍ ഒരുക്കിയ വാഡ്രോബ് ഡോറുകളെല്ലാം ലാക്ക്വേഡ് ഗ്ലാസു കൊണ്ടാണ് ചെയ്തത്.

വാള്‍ പേപ്പറും പാനലിങ്ങും അക്രിലിക്കും ഉള്‍പ്പെടെയുള്ള ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്താണ് ബെഡ്റൂമുകള്‍ വ്യത്യസ്തമാക്കിയത്. കിടപ്പുമുറികളില്‍ മേശയും കസേരയും ചേര്‍ത്ത് വായനയ്ക്കുള്ള സൗകര്യവും മിറര്‍ യൂണിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

YOU MAY LIKE: ന്യൂട്രല്‍ തീം

ഫാന്‍സി ചെയറുകള്‍ ഒഴികെയുള്ള എല്ലാ ഫര്‍ണിച്ചറും കസ്റ്റമൈസ്ഡ് ആണ്. എഫ്. ആര്‍.പി ( ഫൈബര്‍ ഗ്ലാസ് റീ ഇന്‍ഫോര്‍റ്റഡ് പ്ലാസ്റ്റിക്ക്) രീതിയില്‍ കസ്റ്റമൈസ് ചെയ്തതാണ് ബാത്ത്റൂമുകളുടെ ഡോറുകളെല്ലാം.

ഡൈനിങ്ങിനും കിച്ചനും ഇടയില്‍ പാന്‍ട്രി ഏരിയ ഉള്‍ക്കൊള്ളിച്ചു. ഇത് ഒരേസമയം ബ്രേക്ക്ഫാസ്റ്റ് സ്പേസ് കൂടിയാണ്. വൈറ്റ്- ആഷ് തീമിലുള്ള കിച്ചന്‍ ഐലന്‍ഡ് മട്ടിലാണുള്ളത്.

നിഷുകളും അക്രിലിക്ക് പാര്‍ട്ടീഷനുകളും സീലിങ്- പാനലിങ് പാറ്റേണുകളുമാണ് ഇന്‍റീരിയറിലെ അലങ്കാരങ്ങള്‍. സ്പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത ടൈലാണ് വാഷ് ഏരിയയില്‍ ഒട്ടിച്ചത്.

ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചു തന്നെ ലാളിത്യം പകരുന്ന വീടൊരുക്കാന്‍ ഡിസൈനര്‍മാര്‍ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു.

Project Details

  • Design: Live Cube Dezigno – Interio, Thrissur
  • Project Type: Residential House
  • Client : Dr.Sreejith & Dr.Athira
  • Location : Elthuruth, Olari, Thrissur
  • Year Of Completion: 2018
  • Area: 3769 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*