ലാളിത്യം മുഖമുദ്രയാക്കിയ വീട്‌

Project Specifications

ലാളിത്യം മുഖമുദ്രയാക്കിയ ഈ സമകാലിക ഭവനത്തെ ശ്രദ്ധേയമാക്കുന്നത് ഫ്‌ളാറ്റ് റൂഫും ബോക്‌സ് സ്ട്രക്ച്ചറും, വെള്ള, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനുമാണ്. മലപ്പുറം ജില്ലയില്‍ കാടാമ്പുഴ എന്ന സ്ഥലത്താണ് പ്രവാസിയായ സയിദിന്റെയും കുടുംബത്തിന്റെയും ഈ വീട്. മലപ്പുറത്തുള്ള എഞ്ചിനീയര്‍ ഹനീഫ മണാട്ടില്‍ (അമാന്‍ ബില്‍ഡേഴ്‌സ്, വളാഞ്ചേരി)പ്ലാനും രൂപകല്‍പ്പനയും ചെയ്ത വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയത് മലപ്പുറം ഡിസാര്‍ട്ട് ഇന്റീരിയറിലെ ഡിസൈനേഴ്‌സായ അമീറും ഫൗസിയ അമീറും ചേര്‍ന്നാണ്.

കന്റംപ്രറി-മിനിമലിസ്റ്റിക് ശൈലിയിലാണ് വീടിന്റെ ഡിസൈന്‍ നിര്‍വ്വഹണം. റോഡ് നിരപ്പില്‍ നിന്നും പിന്നിലേക്ക് ഇറക്കിയാണ് വീടുനിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നല്ല ഫ്രണ്ടേജ് കിട്ടുന്നുണ്ട്. ഗേറ്റ് കടന്ന് വരുമ്പോള്‍ മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് പേവിങ് ടൈലുകള്‍ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഇതിനു നടുവില്‍ 16 സെന്റില്‍ ഏകദേശം 2800 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നില്‍ക്കുന്നത്. വീടിന്റെ മെയിന്‍ സ്ട്രക്ചറിനോട് ചേര്‍ന്നു തന്നെയാണ് കാര്‍പോര്‍ച്ചിന്റെയും ഡിസൈന്‍. കാര്‍പോര്‍ച്ചിന്റെ വശങ്ങളിലായി പര്‍ഗോളകള്‍ നല്‍കിയിട്ടുണ്ട്.

ഉള്ളൊരുക്കം ലളിതം

പുറംകാഴ്ചയേക്കാള്‍ ഇന്റീരിയര്‍ ഫര്‍ണിഷിങ്ങിനാണ് ഈ വീട്ടില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുപാട് അലങ്കാരങ്ങളൊന്നും കുത്തിനിറച്ചിട്ടില്ല. അകത്തളത്തില്‍ മിതത്വമാണ് മുഖ്യധാരാനയം. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ് കം ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ്, 4 കിടപ്പുമുറികള്‍, കിച്ചന്‍, വര്‍ക്കേരിയ ഇത്രയുമാണ് ഈ വീട്ടിലെ ഏരിയകള്‍. പ്രധാന വാതില്‍ കടന്നെത്തുന്നത് ഗസ്റ്റ്-ലിവിങ്ങിലേക്കാണ്. ക്രീം കളറിലുള്ള കസ്റ്റംമെയ്ഡ് സോഫാസെറ്റിയാണ് ഇവിടെ ഇടംപിടിച്ചിട്ടുള്ളത്. ഇവിടെ സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇതിനഭിമുഖമായി സജ്ജീകരിച്ചിരിക്കുന്ന ടിവി യൂണിറ്റിനോട് ചേര്‍ന്ന് റിനോണ്‍ യുപിവിസി കൊണ്ടു നിര്‍മ്മിച്ച ഷെല്‍ഫും ക്രമീകരിച്ചിരിക്കുന്നു.

ഇവിടെ നിന്നും ഡൈനിങ് കം ഫാമിലി ലിവിങ്ങിലേക്കാണ് പ്രവേശനം. ഡൈനിങ്ങിനു സമീപമുള്ള ഭിത്തിയില്‍ നിഷുകള്‍ നല്‍കി ക്യൂരിയോസിനും ഇടം കണ്ടെത്തിയിരിക്കുന്നു. ഡൈനിങ്ങിനെ ഫോക്കസ് ചെയ്തു കൊണ്ട് നല്‍കിയ ഹാങ്ങിങ് ലൈറ്റും വ്യത്യസ്തമാണ്. ഡൈനിങ്ങിനോടു ചേര്‍ന്ന് നീളത്തില്‍ റിനോണ്‍ യുപിവിസി കൊണ്ടു തന്നെ നിര്‍മ്മിച്ച സ്റ്റോറേജ് സൗകര്യത്തോടെയുള്ള മറ്റൊരു ഇരിപ്പിട സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്. ഇവിടെ വിവിധ വര്‍ണങ്ങളിലുള്ള കുഷ്യനുകള്‍ നിരത്തി അലങ്കരിച്ചിട്ടുമുണ്ട്. ഹാങ്ങിങ് ലൈറ്റുകളും കര്‍ട്ടനും നിഷസും എല്ലാം ചേര്‍ന്ന് ഡൈനിങ് സ്‌പേസിന്റെ ആംപിയന്‍സ് കൂട്ടുന്നുണ്ട്.

വൈറ്റ് തീമില്‍ സിംപിള്‍ കിച്ചന്‍

ഡൈനിങ്ങില്‍ നിന്നും ആര്‍ച്ച് മാതൃകയിലുള്ള കവാടം കടന്നെത്തുന്നത് അപ്പര്‍ ലെവലിലേ ക്കുള്ള സ്റ്റെയര്‍കേസ് ഏരിയയിലാണ്. സ്റ്റെയറിനടിയിലുള്ള സ്ഥലം പാഴാക്കാതെ അവിടെ ക്രോക്കറി ഷെല്‍ഫിനും ടാന്‍ഡം യൂണിറ്റുകള്‍ക്കും ഇടം നല്‍കിയിരിക്കുന്നു. തേക്കിന്‍ തടിയും ഗ്ലാസും ഉപയോഗിച്ചാണ് സ്റ്റെയറിന്റെ ഹാന്‍ഡ്‌റെയില്‍ നിര്‍മ്മാണം. അപ്പര്‍ ലിവിങ് ഏരിയയില്‍ ചെറിയ ഇരിപ്പിട സൗകര്യവും ടിവി യൂണിറ്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് ഓപ്പണ്‍ ടെറസും നല്‍കിയിട്ടുണ്ട്. അപ്പര്‍ ലിവിങ്ങിന്റെ ഭിത്തിയില്‍ നാച്വറല്‍ ലൈറ്റിനു പ്രാധാന്യം നല്‍കി സ്ലിറ്റുകള്‍ നല്‍കിയിരിക്കുന്നു. ഡൈനിങ്ങിനു സമീപം വൈറ്റ് കളര്‍ തീമില്‍ അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോടു കൂടിയാണ് കിച്ചന്‍ ഒരുക്കിയത്. ‘L’ ഷേയ്പ്പിലൊരുക്കിയ കിച്ചന്റെ കബോര്‍ഡുകള്‍ക്ക് റിനോണ്‍ യുപിവിസിയും കൗണ്ടര്‍ ടോപ്പിന് ഗ്രനൈറ്റുമാണ് ഉപയോഗിച്ചത്. അടുക്കളയോട് ചേര്‍ന്ന് വര്‍ക്കേരിയയ്ക്കും സ്ഥാനമുണ്ട്.

വ്യത്യസ്ത നിറങ്ങളില്‍

താഴെ ഒന്ന് മുകളില്‍ മൂന്ന് എന്ന ക്രമത്തിലാണ് കിടപ്പുമുറികള്‍ വിന്യസിച്ചിരിക്കുന്നത്. 4 കിടപ്പുമുറികളിലും ആവശ്യത്തിനു മാത്രം മോടിപിടിപ്പിക്കലുകള്‍. എല്ലാ കിടപ്പുമുറികളിലും നിറങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു. ബ്ലൂ കളര്‍ തീമിലൊരുക്കിയ മാസ്റ്റര്‍ ബെഡ്‌റൂമി നോടനുബന്ധിച്ച് ഡ്രസിങ് യൂണിറ്റും വാഡ്രോബ് സൗകര്യവും സിറ്റിങ് സ്‌പേസുമെല്ലാമുണ്ട്. ലൈറ്റ് ബ്ലൂ കളര്‍ തീമിലാണ് കുട്ടികളുടെ കിടപ്പുമുറിയുടെ ഒരുക്കം. ഇവിടത്തെ കോര്‍ ണ ര്‍ ജാലകവും കര്‍ട്ടനുമെല്ലാം ശ്രദ്ധേയമാണ്. റെഡ്തീമിലാണ് ഗസ്റ്റ് ബെഡ്‌റൂം ഒരുക്കിയത്. ഗ്രേ & വൈറ്റ് കളര്‍ തീമിലാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ള പാരന്റ്‌സ് ബെഡ്‌റൂം ഒരുക്കിയത്. ഉപയോഗിക്കു ന്നവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ ബെഡ്‌റൂമും ഒരുക്കിയിരിക്കുന്നത്.

ഇന്റീരിയറില്‍ നിറങ്ങള്‍ക്കും ബെഡ്‌സ്പ്രഡ്, കര്‍ട്ടന്‍, റഗ് തുടങ്ങിയ ഫര്‍ണിഷിങ് ഇനങ്ങള്‍ക്കും നല്‍കിയ പ്രാധാന്യമാണ് ഈ വീടിന് മിഴിവേകുന്നത്.

ഫോട്ടോഗ്രാഫി : അസ്‌കര്‍ രണ്ടണ്ടത്താണി


About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*