തികച്ചും ലളിതം, തികച്ചും കന്റംപ്രറി!

പ്രത്യേകതകള്‍

തികച്ചും കന്റംപ്രറി ശൈലിയില്‍ സ്‌ട്രെയിറ്റ് ലൈന്‍ നയം പിന്‍തുടര്‍ന്ന് പോഷ് രീതിയില്‍ തന്നെ ഒരുക്കിയിട്ടുള്ള ഈ ഫ്‌ളാറ്റ് വീട്ടുകാരുടെ ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ ത്തീകരണമാണ്.

തുറന്ന നയത്തില്‍ ആയതിനാല്‍ അകത്തളത്തില്‍ ഏറെ സ്ഥലം എന്ന തോന്നല്‍ ഉളവാകുന്നുണ്ട്. നിലത്തെയും ഭിത്തിയിലേയും ഇളം നിറങ്ങള്‍ കൂടിയാവുമ്പോള്‍ ചന്തം ഇരട്ടിയാകുന്നു.

ഓരോ സ്‌പേസിനും അനുയോജ്യമായ രീതിയില്‍ തികച്ചും കസ്റ്റ മൈ സ്ഡായി ചെയ്തിട്ടുള്ള ഫര്‍ണിച്ചര്‍ ആണ് കൊടുത്തിരിക്കുന്നത്. സീലിങ്ങിലെ വുഡന്‍ ഡിസൈന്‍ പാറ്റേണിന്റെ പിന്‍തുടര്‍ച്ച കോമണ്‍ ഏരിയകളിലെല്ലാം കാണാനാവും.

ഇളം നിറങ്ങള്‍ പ്രത്യേകിച്ച് ഗ്രേ, വൈറ്റ് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഡിസൈനിങ് രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. തികച്ചും ലളിതമായ ഒരുക്കങ്ങള്‍ക്കാണ് എങ്ങും പ്രാധാന്യം.

ലിവിങ് കം ഡൈനിങ് ഏരിയ

പ്രധാനവാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക സീലിങ് വര്‍ക്കും ഹൈലൈറ്റ് ചെയ്ത ബെഡ്‌റൂമിന്റെ ഭാഗമായ ഫോയറിന്റെ ഭിത്തിയുമാണ്.

സീലിങ്ങില്‍ തേക്കു തടി ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന ഡിസൈന്‍ പാറ്റേണിനുള്ളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ലൈറ്റിങ് സംധാനങ്ങള്‍ ഏറെ ആകര്‍ഷകമാണ്. ലിവിങ് ഏരിയയിലേക്ക് എത്തുമ്പോള്‍ സീലിങ് വര്‍ക്കിലെ മറ്റൊരു ഡിസൈന്‍ നയം തെളിഞ്ഞു കാണാം.

സ്ഥലലഭ്യ തയ്ക്കനുസരിച്ച് ചെയ്ത് എടുത്ത ഫര്‍ണിച്ചറാണ് ലിവിങ് ഏരിയയില്‍. ഇരിപ്പിടങ്ങളുടെ പിന്നിലെ ഭിത്തി സ്റ്റോണ്‍ ക്ലാഡിങ്ങിനും വുഡന്‍ നിഷുകളും കൊണ്ട് എടുത്തുനില്‍ക്കുന്നു.

ടിവി ഏരിയയില്‍ വെനീര്‍ പാനലിങ്, ലാക്വേഡ് ഗ്ലാസ് എന്നിവ ഉപയോഗിച്ച് ആകര്‍ഷ കമാക്കി യിരിക്കുന്നു. പ്രെയര്‍ ഏരിയയ്ക്കു സൗകര്യമൊരുക്കിയിരിക്കുന്നത് ഭിത്തിയിലാണ്.

ഗ്ലാസ് പാനലിങ്, വെനീര്‍, പിയു പെയിന്റിങ് എന്നിവയൊക്കെ കൊണ്ട് ശ്രദ്ധേയ മാക്കി യിരിക്കു ന്നതിനു പുറമെ. ലൈറ്റിങ്ങിന്റെ പ്രഭയിലാണ് പ്രെയര്‍ ഏരിയ.

ലിവിങ് കം ഡൈനിങ് ഏരിയയാണിവിടെ. ക്രോക്കറി യൂണിറ്റിനു പകരം ഭിത്തിയോട് ചേര്‍ന്ന് ഒരു നിര കബോഡുകളും ഭിത്തിയില്‍ പല തട്ടുകളും നല്‍കി ക്രോക്കറി ഇനങ്ങള്‍ക്കും ക്യൂരിയോസിനും ഇടം നല്‍കിയിരിക്കുന്നു.

വാഷ് ഏരിയയ്ക്ക് സ്ഥാനം തൊട്ടടുത്തു തന്നെയാണ്. ചുമരലങ്കാരങ്ങളെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയവയാകുന്നു.

കിടപ്പുമുറികള്‍

എല്ലാ കിടപ്പുമുറികളും സീലിങ് വര്‍ക്കും, വാഡ്രോബും വായനാസൗകര്യവും ഡ്രസിങ് ഏരിയയും ഉള്‍ച്ചേര്‍ന്നതാകുന്നു. ബാല്‍ക്കണി സൗകര്യവും ഉണ്ട്.

വാഡ്രോബുകള്‍ക്ക് ഗ്ലാസ് നല്‍കിയിരിക്കുന്നത് മുറികള്‍ക്ക് വലിപ്പക്കൂടുതല്‍ തോന്നിപ്പിക്കുന്നു. മാസ്റ്റര്‍ ബെഡ്‌റൂമില്‍ കട്ടിലിന്റെ ഹെഡ്‌സൈഡ് വാളില്‍ ലാക്വേഡ് ഗ്ലാസ് പാനലിങ് നല്‍കി മരത്തിന്റെ ചിത്രങ്ങളുള്ള വാള്‍സ്റ്റിക്കറുകള്‍ കൊണ്ട് അലങ്കാരം തീര്‍ത്തിരിക്കുന്നു.

സീലിങ്ങില്‍ റാഫ്റ്റുകളും ലൈറ്റിങ്ങും. ഇളം നിറത്തിലുള്ള ഫര്‍ണിഷിങ് ഇനങ്ങള്‍. വുഡന്‍ ലാമിനേറ്റഡ് ഫ്‌ളോറിങ്ങാണ് മൂന്നു കിടപ്പുമുറികള്‍ക്കും

രണ്ടാമത്തെ കിടപ്പുമുറിക്ക് ഹെഡ്‌സൈഡ് വാളും സീലിങ്ങും ഹൈലൈറ്റ് ചെയ്തിരിക്കുന്നു. മഞ്ഞ നിറത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു വാള്‍പേപ്പറിലും ചുമരിലും എല്ലാം.

സീലിങ്ങില്‍ നിന്നും ഭിത്തിയിലേക്ക് പരക്കുന്ന രീതിയിലാണ് ഈ ഡിസൈന്‍. മൂന്നാമത്തെ കിടപ്പുമുറി വെള്ള നിറത്തിന്റെ പ്രാധാന്യത്താല്‍ എടുത്തു നില്‍ക്കുന്നു. സീലിങ്ങും ലൈറ്റിങ്ങും വെള്ള നിറത്തിന് എടുപ്പു നല്‍കുന്നു.

വാഡ്രോബുകള്‍ക്കെല്ലാം സ്ലൈഡിങ് ഡോറുകളാണ് നല്‍കിയിട്ടുള്ളത്. കട്ടിലുകള്‍ സ്റ്റോറേജ് സൗകര്യത്തോടു കൂടിയതാകുന്നു. അമേരിക്കന്‍ വാള്‍നട്ടാണ് വെനീറിന് ഉപയോഗിച്ചിട്ടുള്ളത്.

മൂന്നാമത്തെ കിടപ്പുമുറിയുടെ ഭാഗമായി വിശാലമായ ബാല്‍ക്കണി നല്‍കി അവിടെയാണ് അയണിങ് ലോണ്‍ട്രി, വാഷിങ് സൗകര്യം എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. എല്ലാ കിടപ്പുമുറികള്‍ക്കും ലിവിങ് ഏരിയയുടെ ഭാഗമായി പുറത്ത് ബാല്‍ക്കണി നല്‍കി യിരി ക്കുന്നു.

മാത്രവുമല്ല നിറയെ പച്ചപ്പും നിറച്ചിരിക്കുന്നു. ഉപയുക്തതയ്ക്ക് പ്രാധാന്യം നല്‍കി കന്റംപ്രറി ഡിസൈന്‍ ശൈലിയില്‍ ഒരുക്കിയിരിക്കുന്നു ഈ അകത്തളം.

അടുക്കള

ചെറുതെങ്കിലും സ്റ്റോറേജ് സൗകര്യം ആവശ്യാനുസരണം നല്‍കിയാണ് കിച്ചന്റെ ഡിസൈന്‍. ഗ്രേ, വൈറ്റ് നിറങ്ങളാല്‍ ശ്രദ്ധേയമായ അടുക്കളയുടെ സീലിങ്ങില്‍ നിഷ് നല്‍കി ലൈറ്റിങ് ചെയ്തിരിക്കുന്നു.

ലാമിനേറ്റഡ് പ്ലൈവുഡും മള്‍ട്ടിവുഡുമുപയോഗിച്ച് ചെയ്തിരിക്കുന്ന ഷട്ടറുകള്‍ക്ക് പിയു ഗ്ലോസി ഫിനിഷാണ്. ലോഫ്റ്റ് തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്.


About editor 216 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*