കാലിക ശൈലിയുടെ പ്രതിരൂപം ഈ സ്മാര്‍ട്ട് ഹോം

48 സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്. പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട്.

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്.

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്.

പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട്

തൂവെള്ള, ഗ്രേ നിറങ്ങള്‍ക്കിടയില്‍, പച്ചപ്പിന്‍റെ ചെറുതുരുത്തുമായി, നേര്‍രേഖകളുടെ സമന്വയത്തിലൂടെ വരഞ്ഞിട്ട ആധുനിക ചിത്രം പോലെ പുത്തന്‍ ശൈലികളെ കൂട്ടുപിടിച്ചുള്ള ഈ വീട് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ആണ്.

subscribe_now

സൗദിയില്‍ ബിസിനസ്സുകാരനായ മന്‍സൂറിന്‍റെയും കുടുംബത്തിന്‍റെയും ഈ വീടിന്‍റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മുഹമ്മദ് മുനീറാണ് (നുഫേല്‍ മുനീര്‍ അസോസിയേറ്റ്സ്, കോഴിക്കോട്).

ഫുള്ളി ഓട്ടോമേറ്റഡ്

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്.

വീട്ടുപകരണങ്ങള്‍, ലൈറ്റ്, ഫാന്‍ തുടങ്ങി ലാന്‍ഡ്സ്കേപ്പിന്‍റെ ദിവസേനയുള്ള ജലസേചനം വരെ സൗദിയിലിരുന്ന് തന്‍റെ മൊബൈലിലൂടെ നിയന്ത്രിക്കുന്ന ഗൃഹനാഥന്‍.

ഉയര്‍ച്ചതാഴ്ചകളോടെ കിടന്നിരുന്ന പ്ലോട്ട് സമനിരപ്പാക്കിയശേഷമായിരുന്നു ഡിസൈനര്‍ മുനീര്‍ ഗൃഹനിര്‍മ്മാണം ആരംഭിച്ചത്.

പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട് ബേസ്മെന്‍റ് ഫ്ളോര്‍, ഗ്രൗണ്ട് ഫ്ളോര്‍, മെസാനിന്‍, ഫസ്റ്റ്ഫ്ളോര്‍ എന്നിങ്ങനെയാണ് വീടിന്‍റെ ഘടന. ഗ്രൗണ്ട് ഫ്ളോറിലേക്കാണ് പ്രവേശനം.

ബേസ്മെന്‍റ് ഫ്ളോറില്‍ സര്‍വന്‍റ്സ് റൂം, ഹോം തീയേറ്റര്‍, വിവിധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള സ്ഥലം ഇത്രയുമാണുള്ളത്. എല്ലാം ചേര്‍ന്ന് ആകെ 5650 സ്ക്വയര്‍ഫീറ്റിലാണ് വീട്.

പ്രകാശം കോര്‍ട്ട്യാര്‍ഡ് വഴി

മുറ്റത്തെ ചെറുപച്ചത്തുരുത്തുകള്‍ പിന്നിട്ട് സിറ്റൗട്ടിലേക്കാണ് പ്രവേശിക്കുന്നത്. അവിടുന്ന് ഫോയറിലേക്ക്. വീണ്ടും അകത്തേക്കു കടക്കുമ്പോള്‍ പെബിളുകളും ചെടിയും നിറഞ്ഞ അകത്തളമാകമാനം വെളിച്ചം വിതറുന്ന സ്കൈലിറ്റ് കോര്‍ട്ട്യാര്‍ഡാണ്.

ഡബിള്‍ഹൈറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള പര്‍ഗോള റൂഫോടു കൂടിയ ഈ ഏരിയ വീടിനുള്ളിലെ പ്രധാന പ്രകാശ ഉറവിടം തന്നെയാണ്. വീടിന്‍റെ മൂന്നു ലെവലുകളില്‍ ഒരേസമയം വെളിച്ചം നിറയ്ക്കുന്ന സാന്നിധ്യമാകുന്നു ഈ കോര്‍ട്ട്യാര്‍ഡ്.

ALSO READ: ലാളിത്യം മുഖമുദ്രയാക്കിയ വീട്‌

ലിവിങ്, ഡൈനിങ്, ഫാമിലിലിവിങ്, കിച്ചന്‍, രണ്ട് കിടപ്പുമുറികള്‍, പ്രെയര്‍ റൂം എന്നിവയൊക്കെ ഗ്രൗണ്ട് ഫ്ളോറിലാണ്. വുഡന്‍ ഫ്ളോറിങ്ങിന്‍റെയും, പാനലിങ്ങിന്‍റെയും പ്രൗഢിയിലാണ് ഗസ്റ്റ് ലിവിങ്.

ചുമരലങ്കാരങ്ങളിലും വുഡിന്‍റെ മിതമായ ഉപയോഗം കാണാം. താഴെയുള്ള കോര്‍ട്ട്യാര്‍ഡിന്‍റെ കാഴ്ചഭംഗി ആസ്വദിച്ചുകൊണ്ട് കയറാന്‍ പാകത്തിനാണ് വുഡും ഗ്ലാസും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റെയര്‍കേസ്.

YOU MAY LIKE: 4 സെന്റില്‍ കോംപാക്റ്റ് ഹോം

ഡൈനിങ് ഏരിയ തുറസ്സായതും മികച്ച ഡിസൈനിലുള്ള ഫര്‍ണിച്ചറും വുഡുപയോഗിച്ചുള്ള ചുമരലങ്കാരങ്ങളും ചേര്‍ന്നതാകുന്നു. ബുഫേ സൗകര്യത്തോടെയാണ് ഡൈനിങ് ഏരിയ.

കിച്ചനില്‍ നിന്നും ഡൈനിങ്ങിലേക്ക് ശ്രദ്ധ ലഭിക്കുകയും ചെയ്യും. പ്രെയര്‍ റൂമാകട്ടെ പരമ്പരാഗതമായ ഇസ്ലാമിക് രീതിയിലുള്ള കൊത്തുപണികളോടു കൂടിയതാണ്. ഫാമിലി ലിവിങ്ങാകട്ടെ എന്‍റര്‍ടെയ്ന്‍മെന്‍റ് ഏരിയ കൂടിയാണ്.

ALSO READ: പഴയ തറവാട് പോലെ

കാലത്തിനിണങ്ങിയ ഡിസൈന്‍, ഓരോ സ്ഥലത്തിനും ഉപയുക്തതക്കനുസരിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്ത ഫര്‍ണിച്ചര്‍, വിശാലത, ശ്രദ്ധേയമായ ചുമരുകള്‍, സീലിങ് എന്നിവയൊക്കെയാണ് അകത്തളമൊരുക്കലിന്‍റെ പ്രധാന ചേരുവകള്‍.

അകത്തളം തുറന്നതും എല്ലാ ഇടങ്ങളും വിശാലവുമായതിനാല്‍ കൂടുതല്‍ മിഴിവു ലഭിക്കുന്നു. തടി ഉപയോഗിച്ചുള്ള മിതമെങ്കിലും ശ്രദ്ധേയമായ വര്‍ക്കുകള്‍ കാണാം. പാര്‍ട്ടീഷനുകള്‍ പോലും ഡിസൈന്‍ മികവു തികഞ്ഞവയാകുന്നു.

ലെവലുകള്‍ പലത്

ഐലന്‍റ് മാതൃകയില്‍ തികച്ചും മോഡുലാര്‍ രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള അടുക്കള അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു. തൊട്ടടുത്തു തന്നെ മറ്റൊരു കിച്ചനും സ്ഥാനമുണ്ട്. മികച്ച ലൈറ്റിങ് മറ്റൊരു ശ്രദ്ധേയമായ ഘടകമാകുന്നു.

സ്റ്റെയര്‍കേസ് കയറി ആദ്യമെത്തുക മെസാനിന്‍ ഫ്ളോറിലേക്കാണ്. ഇവിടെയാണ് മാസ്റ്റര്‍ ബെഡ്റൂം. രാജകീയമായ മാതൃകയിലുള്ള ഒരുക്കങ്ങളാണ് ഈ കിടപ്പുമുറിക്ക്.

ഡ്രസിങ്, ലിവിങ്, അറ്റാച്ച്ഡ് ബാത്റൂം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട് ഇവിടെ നിന്നും ഒരു ലെവല്‍കൂടി മുകളിലേക്ക് പോയാല്‍ ഫസ്റ്റ് ഫ്ളോറായി. അപ്പര്‍ ലിവിങ്, രണ്ട് കിടപ്പുമുറികള്‍ എന്നിവയാണ് ഇവിടെയുള്ളത്.

ഗസ്റ്റ് ബെഡ്റൂമിന്‍റെ സ്ഥാനം ഫസ്റ്റ് ഫ്ളോറിലാണ്. 5 കിടപ്പുമുറികള്‍ ഉള്ളതില്‍ മറ്റ് രണ്ട് കിടപ്പുമുറികള്‍ ഗ്രൗണ്ട് ഫ്ളോറിലാണ്.

ഓരോ കിടപ്പുമുറിക്കും വ്യത്യസ്ത നിറവും ഡിസൈന്‍ പാറ്റേണും സ്വീകരിച്ചിരിക്കുന്നു. ന്യൂട്രല്‍ കളറുകളാണ് എല്ലായിടത്തും.

സീലിങ്, ഭിത്തികള്‍ ഇവയൊക്കെ തടി ഉപയോഗിച്ചുള്ള അലങ്കാരങ്ങളാല്‍ ശ്രദ്ധേയമാണ്. ഇവയ്ക്കിടയില്‍ ഫര്‍ണിഷിങ് ഇനങ്ങളും എടുപ്പോടെ നില്‍ക്കുന്നു.

മൊത്തത്തില്‍ അകത്തും പുറത്തും കാലിക ശൈലിയുടെ പ്രതിരൂപമായ സ്മാര്‍ട്ട് ഹോം തന്നെയാണിത്.

  • Design: Muhammed Muneer (Nufailmuneer Associates, Calicut)
  • Project Type: Residential House
  • Location: Kottakkal, Malappuram
  • Client: Mansoor
  • Year Of Completion: 2017
  • Area: 5650 Sqft
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*