അടുക്കളയ്ക്ക് വേണ്ടതെല്ലാമായി സണ്‍സിറ്റി

പ്രായോഗികവും മനോഹാരിത തുളുമ്പുന്നതുമായ കസ്റ്റമൈസ്ഡ് അടുക്കളകള്‍ ഏവരുടേയും മനംകവരും. പരമ്പരാഗതമോ, സമകാലികമോ, വൈദേശികമോ ശൈലി ഏതുമാകട്ടെ ഉപഭോക്താക്കളുടെ സ്വപ്നത്തിലെ അടുക്കളയ്ക്ക് സാക്ഷാത്ക്കാരം നല്‍കാന്‍ സുസജ്ജരാണ് സണ്‍സിറ്റിയുടെ അണിയറക്കാര്‍.

2003 മുതല്‍ മോഡുലാര്‍ കിച്ചന്‍, കിച്ചന്‍ അപ്ലയന്‍സസ് വിതരണ രംഗത്ത് സജീവമാണ് തൃശൂര്‍ ആസ്ഥാനമായ ഈ സ്ഥാപനം. ബില്‍റ്റ് ഇന്‍ ആയും അല്ലാതെയും സ്ഥാപിക്കാവുന്ന ചിമ്മിനികള്‍, ഹോബുകള്‍, ഡിഷ് വാഷറുകള്‍, ഓവനുകള്‍, വൈന്‍ കൂളറുകള്‍, കുക്കിങ് റേഞ്ചുകള്‍, ഇന്‍ഡക്ഷന്‍ ഹോബുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമുണ്ടിവിടെ.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഗ്രനൈറ്റ് സിങ്ക്, ക്വാര്‍ട്ട്സ് സിങ്ക്, ക്വാഡ്രോ സിങ്ക്, ഹാന്‍ഡ്മേഡ് സിങ്ക്, എസ്.എസ്. സിങ്ക്, കളേര്‍ഡ് സിങ്ക് എന്നിവയാണ് കിച്ചന്‍ സിങ്കുകളിലെ വൈവിധ്യങ്ങള്‍.

വുഡന്‍/ഗ്ലാസ് ഡോറുകളോട് കൂടിയ വാഡ്രോബുകള്‍, വെര്‍ട്ടിക്കല്‍/ഹൊറിസോണ്ടല്‍ സ്ലൈഡിങ് സംവിധാനങ്ങള്‍ എന്നിവയും ഉണ്ട് ഇവിടെ.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഹാഫ്ളെ, നാഗോള്‍ഡ്, സീമെന്‍സ്, ബോഷ്, എലിക്ക, ഫാബര്‍, സ്ലീക്ക്, ബ്ലം, എവരിഡേ, സ്പിറ്റ്സ്, റെജിനോക്സ്, കാഫ്, ബ്ലാങ്കോ മുതലായ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡുലാര്‍ കിച്ചന്‍ ഉപകരണങ്ങള്‍, ആക്സസറികള്‍, ഹാര്‍ഡ് വെയറുകള്‍ എന്നിവയാണ് ഈ സ്ഥാപനം ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്.

കിച്ചന്‍ ഉത്പന്നങ്ങള്‍ക്കു പുറമേ ഹെവി ഡ്യൂട്ടി മൂവബിള്‍ വാള്‍ സ്ലൈഡിങ് സംവിധാനങ്ങളും സണ്‍സിറ്റി വിപണിയില്‍ എത്തിക്കുന്നുണ്ട്.

വ്യത്യസ്ത അഭിരുചികളുള്ള ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന കസ്റ്റമൈസ്ഡ് വാഡ്രോബുകള്‍, ടിവി യൂണിറ്റുകള്‍, ബെഡ്റൂം കബോര്‍ഡുകള്‍, ലോഫ്റ്റുകള്‍, ക്യാബിനറ്റുകള്‍, സമകാലിക ശൈലിയിലുള്ള ഓഫീസ് ഫര്‍ണിച്ചര്‍, ക്രോക്കറി യൂണിറ്റുകള്‍, തടിയില്‍ തീര്‍ത്ത ചുമരലങ്കാരങ്ങള്‍ എന്നിവയും ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഏറ്റെടുക്കുന്ന പ്രോജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനൊപ്പം മികച്ച വില്‍പ്പനാനന്തര സേവനവും നല്‍കുന്നതിനാല്‍ സണ്‍സിറ്റിയുടെ ഉപഭോക്തൃ സ്വീകാര്യത നാള്‍ക്കുനാള്‍ ഏറി വരികയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്‍സിറ്റി, പൂത്തോള്‍, കൊക്കാലൈ, കോലോത്തുംപാടം ഫോണ്‍: 7025115000

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*