Ar. Jayakrishnan

ജയകൃഷ്ണന്‍ : ദൈവം തന്ന വിശുദ്ധ സൗഹൃദം

കഴിഞ്ഞ ആഴ്ച മരണപ്പെട്ട തന്റെ സഹപ്രവര്‍ത്തകനും പ്രിയ സ്‌നേഹിതനുമായിരുന്ന പ്രഫ. ജയകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായ ഡോ എസ്. അയൂബ് എഴുതുന്നു… ‘നിന്നെകുറിച്ചോര്‍ക്കേ നിലാവിനാകയും വെണ്മ; നിന്നെകുറിച്ചോര്‍ക്കേ ഓര്‍മ്മയ്‌ക്കൊരായിരം നാവുകള്‍’ സമയതീരങ്ങള്‍ക്കപ്പുറത്തേക്ക് നീ ധൃതിയില്‍ നടന്നുമാഞ്ഞിട്ട് പ്രിയ ജയകൃഷ്ണന്‍, ഇന്ന് ഏഴ് ദിവസങ്ങള്‍ കടന്നുപോകുന്നു. […]

AR. ESRA KHALIB

ഉത്തരവാദിത്വമുള്ള ആര്‍ക്കിടെക്റ്റായും പൗരനായും പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം : ആര്‍ക്കിടെക്റ്റ് ഇസ്ര ഗാലിബ്

കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് 19 ബാധിച്ച രോഗികള്‍ക്കായി ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന്‍ ഇടങ്ങളും കെട്ടിപ്പടുക്കാനാകും. ഭവനരഹിതര്‍ക്ക് അഭയസ്ഥാനം ഒരുക്കാനും ഈ മാതൃക ഉപയോഗിക്കാം. ഒട്ടും നിലവാരമില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ ഭവനങ്ങളില്‍ താമസിക്കുന്നവരെ ഭവനരഹിതര്‍ ആയി കണക്കാക്കാം. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരും സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ വീടുകള്‍ […]

AR. SACHIN RAJ

ആര്‍ക്കിടെക്റ്റ് സച്ചിന്‍ രാജ് എഴുതുന്നു: ആസുര കാലത്തെ ആര്‍ക്കിടെക്ചര്‍. ചില വിചിന്തനങ്ങള്‍ :

കുടുംബാംഗങ്ങള്‍ക്കിടയിലെ അടുപ്പവും ആശയവിനിമയവും ഊട്ടിയുറപ്പിക്കുന്ന ആരോഗ്യകരമായ ജീവിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കടമ ആര്‍ക്കിടെക്റ്റുകള്‍ക്കുണ്ട്. സര്‍ഗ്ഗാത്മകതയെ വളരാനും വികസിക്കാനും അനുവദിക്കുന്ന ഇടങ്ങള്‍ പുതിയ ഡിസൈനുകളുടെ അവിഭാജ്യ ഘടകമായിരിക്കുകയും വേണം. ഏകദേശം ഒരു മാസം മുന്‍പു വരെ ഞങ്ങള്‍ ആര്‍ക്കിടെക്റ്റുകളെല്ലാം അവരവരുടെ ഓഫീസുകളില്‍ ഡിസൈനിങ്, ഡ്രോയിങ്ങുകള്‍ തയ്യാറാക്കല്‍, സൈറ്റ് സന്ദര്‍ശനം മുതലായ […]

AR. HASSAN NASEEF

ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ് : കൊറോണാനന്തര ലോകത്തെ വാസ്തുശില്പങ്ങള്‍

ഭാവിയെ മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണങ്ങളും പരിസ്ഥിതിയെ കരുതിയുള്ള വികസനങ്ങളുമാണ് നമുക്ക് ആവശ്യം ലോകമെങ്ങും ഭീതിപരത്തി മുന്നേറുന്ന കോവിഡ് 19 നെ പ്രതിരോധിക്കാന്‍ നാം സാമൂഹിക അകലം പാലിച്ചു കഴിയുകയാണ്. ഈ അവസരത്തില്‍ നാം ചെയ്തു തീര്‍ത്ത, തുടര്‍ന്നും ചെയ്യാന്‍ ഉറപ്പിച്ച, ചില വസ്തുതകളെ വിശകലനം ചെയ്യുന്നത് നന്നാവും. കാരണം, വരാനിരിക്കുന്ന […]

Ar Ramesh Tharakan

ആദ്യത്തേയും എന്നത്തേയും ആര്‍ക്കിടെക്റ്റ്

1992 ല്‍, ഞങ്ങള്‍ക്ക് തേവരയില്‍ ഉണ്ടായിരുന്ന പ്ലോട്ടില്‍ ഒരു അപാര്‍ട്മെന്‍റ് ബില്‍ഡിങ് നിര്‍മിക്കുന്നതിനാണ് ഞാന്‍ ആര്‍ക്കിടെക്റ്റ് രമേഷ് തരകനെ സമീപിക്കുന്നത്. കൊച്ചിയിലെ വളരെ അറിയപ്പെടുന്ന ആര്‍ക്കിടെക്റ്റായിരുന്നു അദ്ദേഹം എന്ന്. ഏകദേശം നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആ കെട്ടിടം അക്കാലത്തെ ഏറ്റവും വലിയ നിര്‍മ്മാണങ്ങളില്‍ ഒന്നായിരുന്നു. അന്ന് […]

Ar Ramesh Tharakan

മികച്ച ആര്‍ക്കിടെക്റ്റുകളെ സംഭാവന ചെയ്തൊരാള്‍

ഞാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രോജക്റ്റുകള്‍ ചെയ്തിരുന്ന കേരളത്തിലെ ആര്‍ക്കിടെക്റ്റുകളില്‍ ഒരാളായിരുന്നു രമേഷ് തരകന്‍. അക്കാലത്ത് കൊച്ചിയിലെ വിവിധ നിര്‍മ്മാണ സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. ഡിസൈന്‍ കമ്പൈനിന്‍റെ നിര്‍മ്മിതികളോരോന്നും തികച്ചും ഉത്കൃഷ്ടവും ചുറ്റുപാടുകള്‍ക്കിണങ്ങുന്നവയുമാണ്. ഈ സവിശേഷ ശ്രദ്ധയാണ് അവയെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നത്. തന്‍റെ […]

Ar Ramesh Tharakan

രമേഷ് എന്ന അധ്യാപകന്‍

വളരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളം രമേഷ് തരകനൊപ്പം പ്രവര്‍ത്തിക്കാനുള്ള അസുലഭ അവസരം ഭാഗ്യവശാല്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ ആദ്യം ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയ്ക്ക് എനിക്ക് ആദ്യം ലഭിച്ചത് ഡിസൈന്‍ കമ്പൈനിനു ലഭിച്ച ആദ്യത്തെ ബഹുനില നിര്‍മ്മാണപദ്ധതിയായ ചോയ്സ് ടവറിന്‍റെ വര്‍ക്കിങ് ഡ്രോയിങ് തയ്യാറാക്കാനുള്ള […]

Ar Ramesh Tharakan

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം

ഡിസൈന്‍ കന്വൈനില്‍ ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രണ്ട് പതിറ്റാണ്ട് മുമ്പുള്ള കാലം ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് സീനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രമേഷ് തരകന്‍ ക്ലയന്‍റ് സര്‍വീസിങ്ങിന് നല്‍കിയിരുന്ന ശ്രദ്ധയാണ്. ഒരു ഡസനിലധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ എപ്പോഴും ഡിസൈന്‍ കമ്പൈനില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ, കേരളത്തില്‍ തന്നെ ഇത്രയധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ […]

Ar Ramesh Tharakan

ഘടികാരങ്ങളില്ലാത്ത ഓഫീസ്

ന്യൂയോര്‍ക്കിലെ ഡിസൈന്‍ മാനേജ്മെന്‍റ് പഠനകാലത്ത്, 2011ല്‍, ഒരിക്കല്‍ ഗൂഗിള്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. സഹപാഠിയായിരുന്ന എവലിന്‍ ഒരു ‘ഗൂഗിള്‍ ജീവനക്കാരി’ ആയിരുന്നതിനാല്‍ ഞങ്ങളുടെ ഒരു ക്ളാസ്സ് പ്രോജക്ട് ചര്‍ച്ച അവിടെ വച്ചാണ് നടത്തിയത്. ജീവനക്കാര്‍ക്ക് ജോലിസമയത്ത് യഥേഷ്ടം ഉപയോഗിക്കാനായി സ്നാക്കുകളും ജ്യൂസും നിറച്ചു വച്ച പാന്‍ട്രികള്‍, ചാരിക്കിടക്കാനും […]