RENOVATION

കാലത്തിന്‍റെ വീണ്ടെടുപ്പ്

ഏതാണ്ട് 85 വര്‍ഷം പഴക്കമുള്ളൊരു ഒറ്റ നില കോണ്‍ക്രീറ്റ് വീട്, അസൗകര്യങ്ങള്‍ ഏറി വന്നപ്പോള്‍ പൊളിച്ചുകളഞ്ഞ് പുതിയതൊന്നു തീര്‍ക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ പെട്ടെന്നുണ്ടായ ഒരു വീണ്ടുവിചാരം ബന്ധു കൂടിയായ ആര്‍ക്കിടെക്റ്റിനെ കണ്ട് ഒന്നു അഭിപ്രായം ചോദിക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചു. അങ്ങനെ ആര്‍ക്കിടെക്റ്റ് രാജ്വിന്‍ ചാണ്ടിയും […]

CONSERVATION

കാലം കടഞ്ഞെടുത്ത കാവ്യം

ചില നിര്‍മ്മിതികള്‍, കാലത്തിന്‍റെ കൈ കൊണ്ടെഴുതിയ കാവ്യം പോലെ അമൂല്യത കൊണ്ട് വേറിട്ടു നില്‍ക്കും; അപൂര്‍വമായ തേജസ് പരത്തും; പ്രഹേളിക പോലെ നിഗൂഢത ജനിപ്പിക്കും. ഭക്തിനിര്‍ഭരവും ഐശ്വര്യസാന്ദ്രവുമായ ഓര്‍മകളുടെ ജീവത്തുടിപ്പാണ് ഈ നാലുകെട്ട്. രൂപവും ഭാവവും കൊണ്ടു മാത്രമല്ല, ഇവിടം വിശേഷപ്പെട്ടതാകുന്നത്. അതിന്‍റെ തന്‍മയത്വവും അന്തഃസത്തയും കൊണ്ടു കൂടിയാണ്. […]

RENOVATION

ആധുനികമായ നവഭാവം

ഇംഗ്ലീഷ് വാസ്തുശൈലിയിലെ ഘടകങ്ങള്‍ സ്വീകരിച്ചു കൊണ്ട് 14 വര്‍ഷം പഴക്കമുള്ള വീടിനെ ഇന്‍റീരിയര്‍ തലത്തില്‍ പൂര്‍ണമായി പുതുക്കിയിരിക്കുന്നു ഇവിടെ. പഴയ അകത്തളത്തിന്‍റെ ഓര്‍മകള്‍ക്ക് ഇപ്പോള്‍ പുതിയ ഡിസൈനിന്‍റെ തെളിച്ചമുണ്ട്. നിലവിലെ സ്പേസുകളൊന്നും പൊളിച്ച് കളയാതെ തന്നെ വീടിന്‍റെ രൂപവും ഭാവവും അന്തരീക്ഷവും പുതുക്കിയത് എഞ്ചിനീയര്‍ ആരിഫ് മുഹമ്മദ്, ആര്‍ക്കിടെക്റ്റ് […]

RENOVATION

നാലുമാസം കൊണ്ടൊരു രൂപമാറ്റം

Project Specifications നാലുമാസം കൊണ്ട് എന്തു സംഭവിക്കും? എന്തും സംഭവിക്കാം! ചോദ്യം കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഡിസൈനര്‍ അരുണിനോടാണെങ്കില്‍ ഉത്തരം ഇങ്ങനെയായിരിക്കും. ”നാലുമാസം കൊണ്ട് ഒരു വീടുപണി തീര്‍ക്കാം!” ഈസ്റ്റ് കല്ലടയിലുള്ള രാമചന്ദ്രന്‍ പിള്ളയ്ക്ക് തന്റെ വീട് പുതുക്കി പണിയുവാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നു; പക്ഷേ ഇല്ലാതിരുന്നത് […]