Project Specifications

ഇരുനിലകളിലായി , കന്റംപ്രറി ശൈലിയിലൊരുക്കിയ ഈ വീട് സൗകര്യങ്ങളിലും, കാഴ്ചാഭംഗിയിലും മുന്നില്‍ തന്നെ. ലാന്‍ഡ്‌സ്‌കേപ്പും, കോമ്പൗണ്ട് വാളും ഒഴികെ ബാക്കി ജോലികളെല്ലാം 30 ലക്ഷം രൂപയില്‍ പണിപൂര്‍ത്തിയായ ഭവനം. വിനില്‍ കുമാര്‍, ഭാര്യ സജിന, മക്കള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിനു വേണ്ടി ഡിസൈനര്‍മാരായ മുഖില്‍ എം.കെ., രാഗേഷ് സി.എം., ബബിത് എസ്.ആര്‍., ഡിജേഷ് ഒ. (കണ്‍സേണ്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്റ്‌സ്, കോഴിക്കോട്) എന്നിവര്‍ ചേര്‍ന്നാണ് ഈ വീട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. 19 സെന്റില്‍ 1948 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് കോഴിക്കോട് ഒളവണ്ണയിലാണ്.

ലാളിത്യം ഉള്‍ക്കൊണ്ട്

ടവര്‍ രീതിയില്‍, പടവുകള്‍ പോലുള്ള മുഖപ്പിന് പല നിറങ്ങളുണ്ടെങ്കിലും ലാളിത്യം ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മഞ്ഞ, ഗ്രേ, വെള്ള, ബ്രിക്ക് റെഡ് കളറുകള്‍ വീടിന്റെ ബാഹ്യരൂപം ആകര്‍ഷകമാക്കുന്നു. ബ്രിക്ക്, സിമന്റ് ബോര്‍ഡ് ക്ലാഡിങ്ങാണ് ഇതില്‍ ഹൈലൈറ്റ്. കൊറിയന്‍ ഗ്രാസും, കോട്ടാ സ്‌റ്റോണ്‍ പേവിങ്ങും ഇടകലരും വിധമുള്ള ലാന്‍ഡ്‌സ്‌കേപ്പില്‍ ചട്ടികളിലും പുറമേയും നാട്ടുചെടികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചന്‍ ഏരിയകള്‍ക്ക് പുറമേ ഒരു ബെഡ്‌റൂം, വര്‍ക്ക് ഏരിയ എന്നിവയും ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്. രണ്ട് ബെഡ്‌റൂമുകള്‍, ഫാമിലി ലിവിങ്, ബാല്‍ക്കണി എന്നീ ഏരിയകളാണ് ഫസ്റ്റ് ഫ്‌ളോറിലുള്ളത്. ഗ്രനൈറ്റ്, ഗ്ലോസി ഫിനിഷ് വിട്രിഫൈഡ് ടൈല്‍, മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈല്‍ എന്നീ മെറ്റീരിയലുകള്‍ ഫ്‌ളോറിങ്ങിന് ഉപയോഗിച്ചു. വീടിന്റെ മുന്‍ ഭാഗത്ത് തേക്ക് തടി കൊണ്ട് വാതിലുകളും, ജനലുകളും എല്ലാം ഒരുക്കിയെങ്കിലും, മറ്റിടങ്ങളിലെ മരപ്പണികള്‍ക്ക് ഇരുള്‍ തടിയാണ് ഉപയോഗിച്ചത്.

കോര്‍ട്ട്‌യാര്‍ഡിന്റെ ധര്‍മ്മം

ഡബിള്‍ ഹൈറ്റുള്ള ഗസ്റ്റ് ലിവിങ്ങിനോട് ചേര്‍ന്ന് പെബിളുകളും ചെടികളും ഉള്‍ക്കൊള്ളിച്ച മോഡേണ്‍ കോര്‍ട്ട്‌യാര്‍ഡ് ഒരുക്കിയത് അകത്തളത്തെ ജീവസ്സുറ്റതാക്കുന്നു. കോര്‍ട്ട്‌യാര്‍ഡില്‍ നല്‍കിയ പര്‍ഗോളയും ലൈറ്റും അകത്ത് നല്ല വെളിച്ചം ഉറപ്പാക്കുന്നുണ്ട്. കോര്‍ട്ട്‌യാര്‍ഡിന്റെ ഒരു ഭാഗത്തെ ഭിത്തി ക്ലാഡിങ് ടൈലും, സി. എന്‍.സി വര്‍ക്കും ചേര്‍ത്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ക്ലാഡിങ് ടൈലു കൊണ്ട് ടി. വി ഏരിയയും ആകര്‍ഷകമാക്കി.

കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറാണ് അകത്തളങ്ങളിലെല്ലാം ക്രമീകരിച്ചത്. ലിവിങ് ഏരിയയുടെ ഭാഗമാണ് ഡൈനിങ്- വാഷ് ഏരിയകള്‍. എസ്.എസ് സ്റ്റീലും, ഗ്രനൈറ്റും ചേര്‍ത്ത് ഒരുക്കിയ ഗോവണിപ്പടികള്‍ക്ക് താഴെ സ്റ്റഡി ഏരിയ സജ്ജീകരിച്ചത് ഫലപ്രദമായ സ്ഥല വിനിയോഗം തന്നെയാണ്. ഡൈനിങ് ഏരിയക്ക് അരികെയുള്ള കിച്ചന് പര്‍പ്പിള്‍-വൈറ്റ് കളര്‍ തീം ആണ്. ഗ്രനൈറ്റ് കൗണ്ടര്‍ ടോപ്പും, പ്ലൈവുഡില്‍ ഓട്ടോമോറ്റീവ് പെയിന്റ് ചെയ്ത കബോഡുകളും ആണിവിടെയുള്ളത്. വര്‍ക്ക് ഏരിയയും കിച്ചന്റെ ഭാഗമായുണ്ട്. ബെഡ്‌റൂമുകള്‍ പൊതുവെ ലളിതമെങ്കിലും സീലിങ്ങില്‍ മാത്രം ജിപ്‌സം വര്‍ക്കുകള്‍ ഉള്‍പ്പെടുത്തി. ബാത്ത് അറ്റാച്ച്ഡ് ആയ മൂന്നു ബെഡ്‌റൂമുകളിലും സ്റ്റോറേജ് സൗകര്യവും ഉള്‍കൊള്ളിച്ചു. മുകള്‍നിലയിലെ ഫാമിലി ലിവിങ് ഏരിയയില്‍ ഗസ്റ്റ് ലി

Leave a Reply

Your email address will not be published. Required fields are marked *