ത്രിമാനഭംഗി

പഴമയുടെയും ആധുനികതയുടെയും ഒരു സമ്മിശ്രരൂപമായ എക്സ്റ്റീരിയര്‍ എല്ലാ വശങ്ങളില്‍ നിന്നുമുള്ള കാഴ്ചഭംഗി കൂടി ഉറപ്പാക്കിയിരിക്കുന്നു.

നിയതമായ ആകൃതി പറയുവാനില്ലാത്ത 12.5 സെന്റ് പ്ലോട്ട്. അതിന്റെ വടക്ക്, കിഴക്ക് ദിക്കുകളിലൂടെ രണ്ട് റോഡുകള്‍ കടന്നുപോകുന്നു. അതുകൊണ്ടുതന്നെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള എലിവേഷനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ത്രിമാന തലത്തിലുള്ള ഡിസൈന്‍ വേണമായിരുന്നു.

ഇതുതന്നെയായിരുന്നു കന്നി പ്രോജക്റ്റ് ചെയ്ത സിയാസ്ഗ്രൂപ്പിന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

YOU MAY LIKE: കായലരികത്ത്‌

കാറ്റും വെളിച്ചവും ആകാവുന്നത്ര വീടിനുള്ളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറസ്സായ നയമാണ് ഡിസൈനിന് ആധാരമാക്കിയത്.

ഇതേ ആശയത്തോടെ ധാരാളം ഓപ്പണിങ്ങുകളും ജനലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂഫിന്റെ മധ്യഭാഗത്തു നല്‍കിയിരിക്കുന്ന എലിവേറ്റഡ് വിന്റ് ടവര്‍ വീടിനുള്ളില്‍ രൂപപ്പെടുന്ന ചൂടുവായുവിനെ പുറന്തള്ളുവാന്‍ സഹായിക്കുന്നു.

വിസ്താരമുള്ള വലിയ ജനാലകളും ക്രോസ്‌വെന്റിലേഷനും ലൈറ്റിന്റെയും ഫാനിന്റെയും ഉപയോഗം ലഘൂകരിക്കുന്നു.

RELATED READING;സ്വകാര്യത നല്‍കും വീട്

പച്ചപ്പിന്റെ സാന്നിധ്യമുള്ള കോര്‍ട്ട്‌യാര്‍ഡാണ് അകത്തളങ്ങളുടെ ശ്രദ്ധാകേന്ദ്രം. റൂഫില്‍ പര്‍ഗോളയോടു കൂടിയ, സൂര്യപ്രകാശം കടന്നു വരുന്ന ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡ് ലിവിങ്, ഡൈനിങ് ഏരിയകളില്‍ ഒരുപോലെ സാന്നിധ്യമറിയിക്കുന്നു.

മുകള്‍നിലയിലെ ടിവി ഏരിയയാകട്ടെ മാസ്റ്റര്‍ ബെഡ്‌റൂമിലേക്കുള്ള ഒരു എന്‍ട്രി സ്‌പേസാണ്. വിനോദത്തിനും വിശ്രമത്തിനുമുതകുന്ന ബാല്‍ക്കണികളോടു കൂടിയതാണ് കിടപ്പുമുറികള്‍. ഡൈനിങ് ഏരിയയെ ട്രാഫിക് ഐലന്റ് അഥവാ വീടിന്റെ കേന്ദ്രബിന്ദു എന്നു വിശേഷിപ്പിക്കാം.

ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം

പഴമയുടെയും ആധുനികതയുടെയും ഒരു സമ്മിശ്രരൂപമായ എക്സ്റ്റീരിയര്‍ എല്ലാ വശങ്ങളില്‍ നിന്നുമുള്ള കാഴ്ചഭംഗി കൂടി ഉറപ്പാക്കിയിരിക്കുന്നു. ടഫന്‍ഡ് ഗ്ലാസും പര്‍ഗോളയും ആധുനികതയെ പിന്തുണയ്ക്കുമ്പോള്‍ സ്ലോപ്‌റൂഫും, ആര്‍ച്ച് ഡിസൈനും മറ്റും പഴമയുടെ പ്രതിനിധികളാവുന്നു.

ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗ്സ്റ്ററില്‍ വായിക്കാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Be the first to comment

Leave a Reply

Your email address will not be published.


*