September 11th, 2018
തുറന്ന നയം

image

Project Specifications

കോസ്റ്റ്‌ഫോര്‍ഡിന്റെ നിര്‍മ്മാണ സങ്കേതങ്ങളാണ് ഇവിടെ പാലിച്ചിരിക്കുന്നത്. 3 അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കോര്‍ട്ട്‌യാര്‍ഡ്, കിച്ചന്‍, വര്‍ക്കേരിയ എന്നീ ഏരിയകള്‍ താഴെ നിലയിലും, മുകള്‍ നിലയില്‍ സ്റ്റഡിറൂം, ഒരു കിടപ്പുമുറി, ഓപ്പണ്‍ ടെറസ് എന്നിവയുമാണുള്ളത്. ലിവിങ്, ഡൈനിങ്, ഏരിയകള്‍ തമ്മില്‍ ലെവല്‍ വ്യതിയാനമുണ്ട്. വീടിനുള്ളില്‍ പരമാവധി വെന്റിലേഷനുകള്‍ നല്‍കിയിരിക്കുന്നു. വീടിന്റെ ദര്‍ശനം വീടിനു സമീപമുള്ള പാടത്തിനഭിമുഖമായാണ്. അതിനാല്‍ ആ ഭാഗത്തു നിന്നുമുള്ള സമൃദ്ധമായ കാറ്റിനെ വീടിനുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുകള്‍ നിലയില്‍ ഭിത്തിക്ക് ഉയരം കുറച്ചു. മാത്രമല്ല; ലിന്റല്‍ ഒഴിവാക്കിയിരിക്കുന്നതു കൊണ്ട് ചെലവ് ചുരുക്കുവാന്‍ സഹായകമായിട്ടുണ്ട്. വേലിക്കല്ല്, ചുടുകട്ട, പഴയഓട് എന്നിവയെല്ലാം ഈ വീടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കോര്‍ട്ട്‌യാര്‍ഡാണ് അകത്തളത്തിന്റെ ഹൈലൈറ്റ്. തുറന്ന നയത്തിലുള്ള ഡിസൈനും, വെന്റിലേഷനുകളും വീട്ടകത്തെ ആകര്‍ഷകവും വിശാലവുമാക്കുന്നു. ഇന്റീരിയര്‍ ഉള്‍പ്പെടെ ഈ വീടിനു ചെലവു വന്നിരിക്കുന്നത് 25 ലക്ഷമാണ്. സ്ട്രക്ച്ചറിന്റെ പണി 20 ലക്ഷത്തിനുള്ളില്‍ തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *