പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

വീട് പട്ടണത്തിനു നടുവിലെങ്കിലും പഴയകാല കേരളീയ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. ഭിത്തിയിലും സീലിങ്ങിലുമുള്ള വുഡന്‍പാനലിങ് കൊണ്ട് ...

പട്ടണത്തിന്റെ നടുവിലെങ്കിലും ഗ്രാമത്തിന്റെ ഭംഗി നിലനിര്‍ത്തിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള ഭിത്തികള്‍ക്ക് പുട്ടി ഫിനിഷും പിന്‍ഭാഗത്ത് പെയിന്റ് ഫിനിഷും നല്‍കി കോഴിക്കോട് വിമാനത്താവളത്തിന് അടുത്ത് കൊണ്ടോട്ടിയിലാണ് കുട്ടന്‍കാവില്‍ റഹീസിന്റെ വീട്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ഡിസൈനര്‍ ഹാരൂണ്‍ അല്‍ റാഷിദ് (ഫാത്തിമ കണ്‍സ്ട്രക്ഷന്‍സ്, കൊണ്ടോട്ടി, മലപ്പുറം) രൂപകല്‍പന ചെയ്ത വീട് പട്ടണത്തിനു നടുവിലെങ്കിലും ഭിത്തിയിലും സീലിങ്ങിലുമുള്ള വുഡന്‍പാനലിങ് കൊണ്ട് പഴയകാല കേരളീയ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.

നിര്‍മ്മാണാവശ്യത്തിനുള്ള മുഴുവന്‍ ചെങ്കല്ലും വെട്ടിയെടുക്കാവുന്നത്ര ഉറപ്പുള്ള മണ്ണായിരുന്നു. 2.5 സെന്റ് പ്ലോട്ടില്‍ നിലകൊള്ളുന്ന വീടിന്റെ കരിങ്കല്ലു കൊണ്ടുള്ള അടിത്തറ ഒരടി താഴ്ചയിലാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

തടി സമൃദ്ധമായി ഉപയോഗിച്ച വീടിന്റെ ഭിത്തി ചെങ്കല്ലു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. അടിത്തറ നിറയ്ക്കാനും പ്ലോട്ടിലെ മണ്ണു തന്നെ ഉപയോഗിച്ചു.

വീടിന്റെ കേന്ദ്രബിന്ദുവായ ലിവിങ്ങില്‍ നിന്നാണ് മുകള്‍നിലയിലേക്ക് പ്രവേശനം.

വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള ഭിത്തികള്‍ക്ക് പുട്ടി ഫിനിഷും പിന്‍ഭാഗത്ത് പെയിന്റ് ഫിനിഷും നല്‍കിയതും, ജനലുകള്‍ക്കു മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കിയതും നിര്‍മ്മാണച്ചെലവ് കുറച്ചു.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

പൂമുഖവാതില്‍ നിര്‍മ്മിക്കാന്‍ തേക്കും, മറ്റു തടിപ്പണികള്‍ക്ക് മലേഷ്യന്‍ ഇരുളും ഉപയോഗിച്ചു. കട്ട്‌നി മാര്‍ബിളാണ് ഫ്‌ളോറിങ് മെറ്റീരിയല്‍. പ്ലൈവുഡില്‍ തീര്‍ത്ത ഫര്‍ണിച്ചറിന് വുഡന്‍ ഫിനിഷാണ് നല്‍കിയത്.

രണ്ട് കിടപ്പുമുറികള്‍, അവയിലേക്കുള്ള പാസ്സേജ്, ബാല്‍ക്കണി എന്നിവയാണ് മുകള്‍നിലയില്‍.

വീടിന്റെ കേന്ദ്രബിന്ദുവായ ലിവിങ്ങില്‍ നിന്നാണ് മുകള്‍നിലയിലേക്ക് പ്രവേശനം. സ്റ്റീല്‍-ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയും, മാര്‍ബിള്‍ പടവുകളുമാണ് ഗോവണിക്ക്.

subscribe_now

ലിവിങ്ങിന്റെ ചെറിയൊരു ഭാഗമാണ് ഡൈനിങ് ആക്കി മാറ്റിയത്. ഗോവണിച്ചുവട്ടിലാണ് വുഡന്‍ പാനലിങ് ഉള്ള ടിവി യൂണിറ്റ്. പൂമുഖം, ലിവിങ് കം ഡൈനിങ്, കിച്ചന്‍, ബാത് അറ്റാച്ച്ഡ് മാസ്റ്റര്‍ ബെഡ്‌റൂം എന്നിവ താഴത്തെ നിലയിലാണ്.

പ്ലൈവുഡില്‍ തീര്‍ത്ത വാഡ്രോബുകള്‍ക്ക് അനുബന്ധമായി തന്നെ ഡ്രസ്സിങ് യൂണിറ്റുകളും ക്രമീകരിച്ചു.

രണ്ട് കിടപ്പുമുറികള്‍, അവയിലേക്കുള്ള പാസ്സേജ്, ബാല്‍ക്കണി എന്നിവയാണ് മുകള്‍നിലയില്‍. വീടിനു പിന്നിലാണ് കോമണ്‍ ബാത്‌റൂം.

ബാത് അറ്റാച്ച്ഡായി ഒരുക്കിയ കിടപ്പുമുറികളുടെ സീലിങ്ങില്‍ വ്യത്യസ്ത പാറ്റേണിലുള്ള വുഡന്‍ പാനലിങ്ങും ബാത് അറ്റാച്ച്ഡ് അല്ലാത്ത മൂന്നാമത്തെ കിടപ്പുമുറിയുടെ സീലിങ്ങില്‍ വുഡന്‍ റീപ്പറുകളുമാണുള്ളത്.

താരതമ്യേന വലുപ്പം കുറഞ്ഞ പാരലല്‍ കിച്ചന്റെ ഭിത്തിയില്‍ മുഴുനീളത്തില്‍ വാള്‍ടൈല്‍ ഒട്ടിച്ചിരിക്കുകയാണ്.

പ്ലൈവുഡില്‍ തീര്‍ത്ത വാഡ്രോബുകള്‍ക്ക് അനുബന്ധമായി തന്നെ ഡ്രസ്സിങ് യൂണിറ്റുകളും ക്രമീകരിച്ചു. താരതമ്യേന വലുപ്പം കുറഞ്ഞ പാരലല്‍ കിച്ചന്റെ ഭിത്തിയില്‍ മുഴുനീളത്തില്‍ വാള്‍ടൈല്‍ ഒട്ടിച്ചിരിക്കുകയാണ്.

ഇവിടുത്തെ പോലെ ഡൈനിങ്ങിലും മികച്ച സ്റ്റോറേജ് സൗകര്യമുണ്ട്. തടിയുടെ സജീവ സാന്നിധ്യമുള്ള 1200 ചതുരശ്ര അടി വീടിന്റെ നിര്‍മ്മാണച്ചെലവ് 26 ലക്ഷം രൂപ വരും.

കിടപ്പുമുറികളുടെ സീലിങ്ങില്‍ വ്യത്യസ്ത പാറ്റേണിലുള്ള വുഡന്‍ പാനലിങ് നല്‍കിയിരിക്കുന്നു.

നിര്‍മ്മാണാവശ്യത്തിനുള്ള തടി മുന്‍കൂട്ടി എടുത്തു വച്ചതിനാല്‍ വിപണിയിലെ വിലക്കയറ്റം വീടുപണിയെ കാര്യമായി ബാധിച്ചില്ല.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

പരിമിതമായ പ്ലോട്ടിലെ ലാന്‍ഡ്‌സ്‌കേപ്പിങ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി: അഖില്‍ കൊമാച്ചി

ഇവിടുത്തെ പോലെ ഡൈനിങ്ങിലും മികച്ച സ്റ്റോറേജ് സൗകര്യമുണ്ട്.

Project Details

  • Designer: Int. Haroon Al Raashid
  • Project Type: Residential House
  • Client: Rahees
  • Location: Kondotty, Malappuram
  • Area: 1200 Sq ft
  • Year of Completion: 2018
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Trackback / Pingback

  1. അരസെന്റില്‍ 8 ലക്ഷത്തിന് വീട് – Designer Plus Builder

Leave a Reply

Your email address will not be published.


*