സൗകര്യങ്ങള്‍ക്ക് പരിമിതിയില്ലാത്ത കിടിലന്‍ വീട്

സ്ഥല പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സൗകര്യങ്ങള്‍ക്ക് വിട്ടുവീഴ്ച്ച നല്‍കാതെ എങ്ങനെ വീടു നിര്‍മ്മിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ വീട്.

പരിമിതികള്‍ക്കിടയിലും സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ഡിസൈന്‍ നയമാണ് വീടിന് സ്വീകരിച്ചിരിക്കുന്നത്.

തിരുവല്ല നെടുമ്പ്രത്തുള്ള ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഡിസൈനറായ സി എ അനൂപ് കുമാര്‍ ആണ്. പ്ലോട്ടിന്റെ ഘടന അനുസരിച്ച് സൗകര്യങ്ങള്‍ ഒത്തിണങ്ങിയ ഒരു വീട് നിര്‍മ്മിക്കുക എന്നത് ദുഷ്‌കരമായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന പഴയവീട് പൊളിച്ചുമാറ്റി, പ്ലോട്ടിന്റെ നടുവിലായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

മുന്‍ഭാഗവും പുറകുവശവും വീതി കുറഞ്ഞ് നടുവിലായി വീതി കൂടിയ രീതിയിലാണ് പ്ലോട്ട്. അതിനാല്‍ മുന്‍ഭാഗത്തെ സ്ഥലം വീട്ടിലേക്കുള്ള വഴിയായും പിന്‍ ഭാഗത്തേത് കിണറിനായും ഉപയോഗപ്പെടുത്തി.

വൈറ്റ് – ബ്രൗണ്‍ കളര്‍ കോമ്പിനേഷനാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.

രണ്ട് നിലകളിലായി എല്ലാവിധ സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്ത നാല് കിടപ്പുമുറികള്‍, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോര്‍ട്ട്‌യാര്‍ഡ്, കിച്ചന്‍, വര്‍ക്ക് ഏരിയ, നടുമുറ്റം, ഫാമിലി ലിവിങ്, ബാല്‍ക്കണി എന്നിവയാണ് ഈ വിട്ടിലെ ഏരിയകള്‍.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

പരിമിതികള്‍ക്കിടയിലും സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ഡിസൈന്‍ നയമാണ് വീടിന് സ്വീകരിച്ചിരിക്കുന്നത്. വൈറ്റ് – ബ്രൗണ്‍ കളര്‍ കോമ്പിനേഷനാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.

കൂടാതെ അകത്തളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീടിനകം ഹരിതാഭമാക്കുന്നു. കന്റംപ്രറി ശൈലിയാണ് പൊതുവില്‍ പിന്തുടര്‍ന്നിരിക്കുന്നത്.

ബോക്‌സ് മാതൃകകള്‍ക്കു പുറമേ ഫസ്റ്റ് ഫ്്‌ളോറിനു മുകളിലായി സ്റ്റോറേജ് സ്‌പേസ് ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മുറിയ്ക്ക് നല്‍കിയിരിക്കുന്ന വണ്‍ സൈഡ് സ്ലോപിങ് റൂഫാണ് എലിവേഷനെ വ്യത്യസ്ഥമാക്കുന്ന പ്രധാന ഘടകം.

എലിവേഷനിലെ വ്യത്യസ്തത കൊണ്ട് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്.

സൗകര്യങ്ങളെ മുന്‍നിര്‍ത്തി കാര്‍ പോര്‍ച്ച് എലിവേഷനില്‍ നിന്നു വിട്ട് മതിലിനോട് ചേര്‍ന്നു വരുന്ന രീതിയിലാണ് നല്‍കിയത്. ഡബിള്‍ ഹൈറ്റിലുള്ള നടുമുറ്റത്തിന് ഗ്ലാസ് ബ്ലോക്ക് ഉപയോഗിച്ച് റൂഫിട്ടിരിക്കുന്നതിനാല്‍ അകത്തളത്തില്‍ സ്വാഭാവിക വെളിച്ചവും ലഭ്യമാകുന്നുണ്ട്.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

ഫസ്റ്റ് ഫ്്‌ളോറിനു മുകളിലായി നല്‍കിയിരിക്കുന്ന മുറി അതിന്റെ ഘടന കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഇവിടെ ത്രികോണാകൃതിയില്‍ ഗ്ലാസ് നല്‍കിയിരിക്കുന്നത് എലിവേഷനു കൂടുതല്‍ മിഴിവേകുന്നു.

സ്ഥല പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സൗകര്യങ്ങള്‍ക്ക് വിട്ടുവീഴ്ച്ച നല്‍കാതെ എങ്ങനെ വീടു നിര്‍മ്മിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ വീട്.

YOU MAY LIKE: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

സൗകര്യങ്ങള്‍ക്കൊപ്പം എലിവേഷനിലെ വ്യത്യസ്തത കൊണ്ട് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്.

പഴയവീട് പൊളിച്ചുമാറ്റി, പ്ലോട്ടിന്റെ നടുവിലായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

Project Specifications

  • Designer: C A Anoop Kumar (Mob: +91 9961245604)
  • Project Type: Residential House
  • Client: Aji Samuel
  • Location: Nedumbram , Thiruvalla
  • Area: 2000 Sq Ft
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Trackback / Pingback

  1. ഇതാണ് ആ മരുപ്പച്ച – ഗാര്‍ഡന്‍ ഹോം – Designer Plus Builder

Leave a Reply

Your email address will not be published.


*